പരീക്ഷയെ പേടികൂടാതെ നേരിടാന്‍ ടെലി കൗണ്‍സലിംഗ് പ്രയോജനപ്പെടുത്താം: മന്ത്രി വി.എസ്.ശിവകുമാര്‍
|
|
പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നാഷണല്‍ ഹെല്‍ത്ത്
മിഷന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടെലി കൗണ്‍സലിംഗ് സംവിധാനം
പ്രയോജനപ്പെടുത്താമെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ അറിയിച്ചു.
പഠനസമയം ക്രമീകരിച്ച്, മാനസിക പിരിമുറുക്കം ഒഴിവാക്കി പരീക്ഷയെ
ശാസ്ത്രീയമായി നേരിടാന്‍ 10 മന:ശാസ്ത്രജ്ഞരുടെ പാനലിനെയാണ്
കൗണ്‍സിലിംഗിനായി നിയോഗിച്ചിട്ടുള്ളത്. ബിഎസ്എന്‍എല്‍ ടോള്‍ ഫ്രീ നമ്പര്‍
'1056'. മറ്റ് ഫോണുകളില്‍ നിന്നാണെങ്കില്‍ '04712552056'.
ഡയല്‍ എ ഡോക്ടര്‍ പദ്ധതിയുടെ സേവനവും വിദ്യാര്‍ത്ഥികള്‍ക്ക്
പ്രയോജനപ്പെടുത്താം. പഠനകാര്യങ്ങള്‍ക്കുപുറമേ, ആരോഗ്യസംബന്ധമായ സംശയങ്ങള്‍,
പ്രഥമശുശ്രൂഷ, ചികിത്സ, രോഗപ്രതിരോധം മുതലായവയെക്കുറിച്ചുള്ള വിവരങ്ങളും
കോള്‍ സെന്ററിലെ ഡോക്ടറോട് ചോദിക്കാം. വിവിധ സ്‌പെഷ്യാലിറ്റി
വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട 74 ഡോക്ടര്‍മാരുടെ വിദഗ്ദ്ധ പാനലിനെയാണ് ഡയല്‍ എ
ഡോക്ടര്‍ പദ്ധതിക്കുവേണ്ടി നിയോഗിച്ചിട്ടുള്ളത്. ഓരോ ദിവസവും എട്ടോളം
ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കോളുകള്‍ സ്വീകരിക്കുന്നതിന്
വിദഗ്ധ പരിശീലനം ലഭിച്ച 21 കൗണ്‍സിലര്‍മാരെയും നിയമിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ ആരംഭിച്ച ഈ പദ്ധതിയില്‍ ഇതുവരെ 97,134
കോളുകള്‍ ലഭിച്ചതായി മന്ത്രി അറിയിച്ചു. പരീക്ഷാ ടെലി കൗണ്‍സിലിംഗ് ജൂണ്‍
അവസാനം വരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
|
പരീക്ഷയെ പേടികൂടാതെ നേരിടാന്‍ ടെലി കൗണ്‍സലിംഗ്
Subscribe to:
Post Comments (Atom)
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....