വെബ്‌ലോകം പരമ്പര
പക്ഷികളുടെ ലോകം മനോഹരമാണ്. Humayun Abdulali(India), Charles Edward Howard Aiken(US), Prince Akishino (Japan), Dr Salim Ali (India) തുടങ്ങിയ എത്രയോ ശാസ്ത്രജ്ഞരാണ് പക്ഷി നിരീക്ഷണ ശാസ്തത്തില്‍ നിപുണരായിരുന്നത്. ഇവരുടെയൊക്കെ ഗ്രന്ഥങ്ങള്‍ പ്രശസ്തങ്ങളുമാണ്. ഇന്ത്യയിലെ ഒട്ടു മിക്ക പക്ഷികളെ കുറിച്ചും അറിയാന്‍ സഹായിക്കുന്ന വെബ്സൈറ്റ് ഇപ്പോള്‍ ലഭ്യമാണ്. www.indiabirds.com എന്നതാണ് വെബ് വിലാസം. വിവിധ തരം പക്ഷികളുടെ പ്രത്യേകതകള്‍, അവയുടെ ഭക്ഷണ രീതി, കാണപ്പെടുന്ന സ്ഥലങ്ങള്‍, ഇര പിടിക്കുന്ന പ്രത്യേകതകള്‍ എന്നിവയൊക്കെ വിശദമായി തന്നെ ഇതില്‍ പ്രദിപാദിച്ചിരിക്കുന്നു. പക്ഷികളുടെ ശബ്ദം കേള്‍ക്കണമെങ്കില്‍ അതിനുള്ള സൗകര്യവും ഇതിലുണ്ട്. പക്ഷികളെക്കുറിച്ച് വിവരിക്കുന്ന വേറെയും വെബ് സൈറ്റുകള്‍ ഉണ്ട്. wwwbirdskerala.com, www.nearbybirds.com എന്നിവ അവയില്‍ ചിലതാണ്.
ജ്യോഗ്രഫി പഠിതാക്കള്‍ക്ക് ഏറെ ഉപകാരപ്രദമായ വെബ്സൈറ്റിനെ പറ്റിയാണ് ഇനി പ്രദിപാദിക്കുന്നത്. www.windowsonourworld.com ഭൂമിയുെടെ ഓരോ കോണില്‍ നിന്നുള്ള കാഴ്ചകളും ഇതില്‍ ലഭ്യമാണ്. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇതിലെ പ്രസന്റേഷനുകള്‍ ഏറെ ഉപകാരപ്പെടും. തീരപ്രദേശങ്ങള്‍, നദികള്‍, കായലുകള്‍, കാലാവസ്ഥ, പരിസ്ഥിതി, സാമ്പത്തികം, മനുഷ്യന്‍, നഗരങ്ങള്‍ ഗ്രാമങ്ങള്‍ തുടങ്ങിയ വിവിധ ഇനത്തിലുള്ള നൂറുകണക്കിന് ഫോട്ടോകള്‍ ലഭ്യമാണ്. ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യാനുമുള്ള സൗകര്യവും ഈ സൈറ്റിലുണ്ട്.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....