ഇന്ന് ഗനു/ലിനക്സ് ഉപയോഗിക്കുന്നവരില്‍ ഭൂരിപക്ഷം പേരും ഇഷ്ടപ്പെടുന്ന ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉബുണ്ടു. 2015 ആകുമ്പോഴേക്കും 20 കോടി ഉപഭോക്താക്കളെ ഉബുണ്ടു ലക്യമിടുന്നു.
തുടര്‍ച്ചയായി നവീകരിക്കപ്പെടുന്ന സ്ഥിരതയുള്ള ഒരു ഓപ്പറേറ്റിങ്
സിസ്റ്റമായി ഉബുണ്ടുവിനെ കണക്കാക്കുന്നു. http://www.ubuntu.com/download
എന്ന വെബസൈറ്റില്‍ നിന്നും ഉബുണ്ടു ഡൗണ്‍ലോഡ് ചെയ്യാം.
ഉബുണ്ടു പതിപ്പുകള്‍: ഓരോ ആറു മാസം കൂടുമ്പോഴും പുതിയ ഉബുണ്ടു പതിപ്പുകള്‍ പുറത്തിറക്കുന്നു. പറത്തിറക്കുന്ന മാസവുംവര്‍ഷവും അടിസ്ഥാനമാക്കിയാണ് ഉബുണ്ടുവിന്റെ പതിപ്പ് നമ്പര്‍ തീരുമാനിക്കുന്നത്. ഉദാഹരണമായി ഉബുണ്ടു 12.04. സാധാരണയായി ഏപ്രിലിലും ഒക്ടോബറിലുമാണ് ഉബുണ്ടു പതിപ്പുകള്‍ പുറത്തിറക്കുന്നത്.
ഉബുണ്ടു ഇന്‍സ്റ്റലേഷന്‍ : വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള കമ്പ്യൂട്ടറില്‍ ആവശ്യത്തിന് സ്പേസ് ഉണ്ടെങ്കില്‍ വിന്‍ഡോസ് നഷ്ടപ്പെടാതെ തന്നെ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഹാര്‍ഡ് ഡിസ്കില്‍ ചുരുങ്ങിയത് 25 GB യെങ്കിലും സ്പേസ് ഉണ്ടായിരിക്കണം. IT@School ഇറക്കുന്ന ഉബുണ്ടുവില്‍ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമുള്ള എല്ലാ സോഫ്റ്റ്‌വെയറുകള്‍ പ്രീ ഇന്‍സ്റ്റാള്‍ഡ് ആണ്. വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റമുള്ള കമ്പ്യൂട്ടര്‍ ആണെങ്കില്‍ അവസാന പാര്‍ട്ടീഷ്യന്‍ ഫോര്‍മാറ്റ് ചെയ്തിട്ടു വേണം ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യാന്‍. അല്പം ശ്രദ്ധിച്ചില്ലെങ്കില്‍ വിന്‍ഡോസ് നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. എങ്കിലും വളരെ എളുപ്പത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ഒരു ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉബുണ്ടു. ഉബുണ്ടു 12.04 ഇന്‍സ്റ്റലേഷന്‍ വിവരിക്കുന്ന പോസ്റ്റ് ഇതിനു മുമ്പ് പ്രസിദ്ധീകരിച്ചിരുന്നത് ഓര്‍ക്കുമല്ലോ.ഗ്നു/ലിനക്സ് സിസ്റ്റത്തില്‍ ചുരുങ്ങിയത് root, swap എന്നീ രണ്ട് ഫയല്ഡ പാര്‍ട്ടീഷ്യനുകള്‍ ആവശ്യമാണ്. എന്നാല്‍ ഹാര്‍ഡ് ഡിസ്കില്‍ കൂടുതല്‍ സ്പേസ് ഉണ്ടെങ്കില്‍ യൂസറുടെ ഫയലുകള്‍ സൂക്ഷിക്കുന്നതിനായി Home എന്നൊരു പാര്‍ട്ടീഷ്യന്‍ കൂടി ഉണ്ടാക്കാം. ഐ ടി അറ്റ് സ്കൂള്‍ ഉബുണ്ടു ആണെങ്കില്‍ root പാര്‍ട്ടീഷനില്‍ ചുരുങ്ങിയത് 20 GB യെങ്കിലും സ്പേസ് ഉണ്ടായിരിക്കണം. swap ഫയല്‍ സിസ്റ്റത്തിന് നല്‍കേണ്ട സ്പേസ് റാമിനേക്കാള്‍ അല്പം കൂടി കൂടുതല്‍ മതി. 100 GB ഹാര്‍ഡ് ഡിസ്ക് കപ്പാസിറ്റിയും 2GB റാമും ഉള്ള ഒരു സിസ്റ്റമാണെങ്കില്‍ 25GB റൂട്ട് പാര്‍ട്ടീഷ്യന് നല്‍കുക. 2.5GB swap നും നല്‍കുക. ബാക്കിയുള്ള സ്പേസ് മുഴുവനും Home പാര്‍ട്ടീഷ്യന് നല്‍കാവുന്നതാണ്. ഇന്‍സ്റ്റലേഷന്‍ സമയത്തു മാത്രമാണ് അല്പം ശ്രദ്ധിക്കാനുള്ളത് . പാര്‍ട്ടീഷന്‍ കഴിഞ്ഞാല്‍ പിന്നീട് സ്ക്രീനില്‍ കാണുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മുമ്പോട്ടുപോകാവുന്നതാണ്. USB, എക്സ്റ്റേണല്‍ ഡ്രൈവ് വഴിയും ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയും. ഇതിനായി പെന്‍ഡ്രൈവ്/എക്സേണല്‍ ഡ്രൈവിനെ ബൂട്ടബിള്‍ ഡ്രൈവായയി മാറ്റേണ്ടതുണ്ട്. ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ തന്നെ ബൂട്ടബിള്‍ ഡിസ്ക് ക്രിയേറ്റ് ചെയ്യാനുള്ള ഓപ്ഷനുണ്ട്. സ്റ്റാര്‍ട്ട് അപ്പ് ഡിസ്ക് ക്രിയേറ്റര്‍എന്ന ടൂള്‍ ഉപയോഗിച്ചാണ് ബൂട്ടബിള്‍ ഡിസ്ക് ഉണ്ടാക്കുന്നത്.
ലിനക്സ് സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വേണ്ടി ഉബുണ്ടുവില്‍ ഉള്ള ടൂള്‍ ആണ് Gdebian Package Installer. deb പാക്കേജുകള്‍ Gdebian Package Installer ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. കമാന്‍റ് ലൈന്‍ ഇന്റര്‍ഫേസ് ആണ് dpkg. ഡെബിയന്‍ ലിനക്സുകള്‍ക്ക് deb ഫയലുകളും റെഡ്ഹാറ്റ് ലിനക്സിന് rmp ഫയലുകളുമാണ് ഉപയോഗിക്കുന്നത്. http://packages.ubuntu.com എന്ന വെബസൈറ്റില്‍ ഉബുണ്ടു പാക്കേജുകള്‍ ലഭ്യമാണ്. ഇന്റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന ഉബുണ്ടു സോഫ്റ്റ്‌വെയറില്‍ കൂടുതല്‍ സോഫ്റ്റ്‌വെയറുകള്‍ ഉള്‍പ്പെടുത്തി പുതിയ ഓപ്പറേറ്റിങ് സിസ്റ്റമാക്കി മാറ്റാവുന്നതാണ്. ഇതിനു സഹായിക്കുന്ന ടൂളുകളാണ് Remastersys,Ubuntu Customaztion Kit, Ubuntu Builder, Reconstructor, Customizer തുടങ്ങിയവ. ഏതൊരു വ്യക്തിക്കും സോഫ്റ്റ്‌വെയര്‍ പാക്കേജുകള്‍ ഉള്‍പ്പെടുത്തി സ്വന്തമായ ശേഖരം ഇന്റര്‍നെറ്റില്‍ തയ്യാറാക്കാവുന്നതാണ്. ഇതിനായി ഉബുണ്ടുവില്‍ ലഭ്യമായ സൗകര്യമാണ് PPA (Personal Package Archive) https://launchpad.net/ എന്ന സൈറ്റില്‍ ഈ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....