important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Online Video Storage

വീഡിയോ ക്ലിപ്പിങുകള്‍, ചെറിയ സിനിമകള്‍, ഡോക്യുമെന്ററികള്‍ തുടങ്ങിയവ സൗജന്യമായി നെറ്റില്‍ ശേഖരിക്കാനുള്ള ധാരാളം വെബ്സൈറ്റുകള്‍ നിലവിലുണ്ട്. നമുക്ക് ആവശ്യമുള്ളപ്പോള്‍ ഈ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുകയുമാവാം. യൂ ട്യൂബ്, ഗൂഗിള്‍ വീഡിയോ, മെറ്റാ കഫേ,  എ ഒ എല്‍ അണ്‍കട്ട്, ഡെയ്‌ലി മോഷന്‍, സിപ്പി വീഡിയോസ് എന്നിവ ഇങ്ങനെ നല്‍കുന്ന സൗജന്യ വീഡിയോ സൈറ്റുകളാണ്. ഡയലപ്പ് കണക്ഷനുകള്‍ ഉണ്ടായിരുന്ന പണ്ടു കാലത്ത് ഇത്തരം വെബ്സൈറ്റുകള്‍ക്ക് വേണ്ടത്ര പ്രചാരം ലഭിച്ചിരുന്നില്ല. എന്നാല്‍ ബ്രോഡ്ബാന്റും 4ജി സേവനവും സര്‍വ്വ സാധാരണമായ ഇക്കാലത്ത് വീഡിയോ വെബ്സൈറ്റുകള്‍ക്ക് വന്‍ പ്രചാരമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മിക്കവാറും ഈ വെബ്സൈറ്റുകള്‍ എല്ലാം തന്നെ  വീഡിയോ ക്ലിപ്പിങുകള്‍, ചെറിയ സിനിമകള്‍, ഡോക്യുമെന്ററികള്‍ , സിനിമാ ട്രെയിലറുകള്‍ തുടങ്ങിയവ എല്ലാം തന്നെ ഷെയര്‍ ചെയ്യാനുള്ള അവസരം കൂടി ഉപയോക്താക്കള്‍ക്ക് നല്‍കുന്നു. 

 You Tube യൂ ട്യൂബ് ഇപ്പോള്‍ ഗൂഗിളിന്റെ ഉടമസ്ഥതയിലാണ്. അഡോബ് ഫ്ലാഷ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് ഈ വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നത്. ഗൂഗിള്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ ഏതൊരാള്‍ക്കും യൂ ട്യൂബില്‍ വീഡിയോ അപ്‌ലോഡ് ചെയ്യാന്‍ സാധിക്കും. നമുക്ക് ഇഷ്ടപ്പെട്ട കാറ്റഗറിയിലുള്ള വീഡിയോ സെലക്ട് ചെയ്യാന്‍ സാധിക്കുമെന്നത് ഇതിനെ ഏറെ ജനപ്രിയമാക്കുന്നു. ഓരോ വീഡിയോയുടേയും താഴെ പ്രസ്തുത വീഡിയോ അപ്‌ലോഡ് ചെയ്ത സമയവും ഇതുവരെ എത്രപേര്‍ കണ്ടുവെന്നും സൂചിപ്പിച്ചിരിക്കുന്നു. നാം സെലക്ട് ചെയ്യുന്ന വീഡിയോ ഉള്‍പ്പെടുന്ന കാറ്റഗറിയില്‍ പെട്ട വീഡിയോകള്‍ വലതു വശത്തെ ഗാഡ്ജറ്റില്‍ കാണിച്ചു തരുന്നത് ഏറെ ഉപകാരപ്പെടുന്നു. 
മറ്റൊരു വീഡിയോ സ്റ്റോറേജ് സൈറ്റാണ് www.ifilm.com/ എന്നത് ഒട്ടേറെ സിനിമാ ട്രെയിലറുകള്‍ ഈ സൈറ്റില്‍ കാണാന്‍ സാധിക്കും. Movies TV News Trailers Gallaries എന്നിങ്ങനെയുള്ള ഹെഡ്ഡിങുകളും ഈ സൈറ്റിന്റെ പ്രത്യേകതകളാണ്. വ്യത്യസ്തമായ ഒട്ടേറെ കാറ്റഗറികള്‍ പേജിന്റെ ഏറ്റവും താഴെയായി കാണാന്‍ കഴിയും 
ഏറെ ജനശ്രദ്ധയാകര്‍ഷിച്ച ഒരു വീഡിയോ അപ്‌ലോഡിങ് സൈറ്റാണ് ഡെയ്‌ലി മോഷന്‍ http://www.dailymotion.com/in പേജിന്റെ ഏറ്റവും മുകളിലായി വീഡിയോ സെര്‍ച്ച് ചെയ്യാനുള്ള സെര്‍ച്ച് ബട്ടണും വീഡിയോ അപ്‍ലോഡ് ബട്ടണും കാണാം. ഏറെ സമഗ്രവും കാലിക പ്രാധാന്യവും നല്‍കുന്നുണ്ട് ഈ സൈറ്റ്. ഡെയ്‌ലി മോഷന്റെ വീഡിയോ നിലവാരവും ഏറെ മെച്ചപ്പെട്ടതാണ് എന്നു പറയാം. 
ഏറെ പ്രശസ്തമായിട്ടുള്ള മറ്റൊരു സൈറ്റാണ് മെറ്റാ കഫേ എന്നത്  http://www.metacafe.com/ ഹോം പേജില്‍ മുകളില്‍ തന്നെ ഏല്ലാ കാറ്റഗറികളും ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നതിനാല്‍ സെര്‍ച്ചിങ് വളരെ എളുപ്പമാക്കുന്നു. Today's Top Videos എന്ന ഒരു വിഭാഗം വലതു വശത്തായി കാണാം. സൈ ഇന്‍ ചെയ്താല്‍ വീഡിയോ അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യവും ഈ സൈറ്റിലുണ്ട്.
മറ്റേതു മാധ്യമത്തേക്കാളുപരിയായി വീഡിയോ സൈറ്റുകളെ ദുരുപയോഗം ചെയ്യുന്നവരാണ് കൂടുതലും. ലക്ഷക്കണക്കിനുള്ള അശ്ലീല സൈറ്റുകള്‍ നമ്മുടെ യുവ തലമുറയെ വഴി തെറ്റിക്കുന്നുണ്ടെന്ന് പറയാതിരിക്കാനാവില്ല. ഓരോ കമ്പ്യൂട്ടറില്‍ നിന്നും ഓരോരുത്തരും ഏതൊക്കെ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നു എന്ന് വളരെ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുന്ന ഇക്കാലത്ത് നമ്മുടെ അധികാരികള്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധാലുക്കളല്ല എന്നു പറയേണ്ടിയിരിക്കുന്നു. ഇടയ്ക്ക് ഇന്റര്‍ നെറ്റ് കഫേകള്‍ക്കായി ചില നിയമങ്ങള്‍ ഉണ്ടാക്കിയിരുന്നെങ്കിലും അവ ഫലപ്രദമായി ഇപ്പോള്‍ പരിശോധിക്കപ്പെടുന്നില്ല എന്നുള്ളത് ഖേദകരം തന്നെ. ചില വീഡിയോ സൈറ്റുകള്‍ നിരോധിച്ചിരിക്കുന്ന രാജ്യങ്ങള്‍ തന്നെയുണ്ട്. ക്ലാസ്സ് മുറികളില്‍ ഏറെ ഉപകാരപ്പെടുന്നവയാണ് ഈ വീഡിയോ വെബ്സൈറ്റുകള്‍. സുനാമിയെപ്പറ്റിയോ അല്ലെങ്കില്‍ ഇരപിടിയന്‍സസ്യങ്ങളെപ്പറ്റിയോ ക്ലാസ്സ് എടുക്കുമ്പോള്‍ ഇത്തരം വീഡിയോകള്‍ എത്ര ഉപകാരപ്രദമാണ്. വേണമെങ്കില്‍ ഇവ ഡൗണ്‍ലോഡ് ചെയ്തെടുത്താല്‍ എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കുകയുമാവാം

Followers