ഇത്തവണത്തെ
എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 9-ന് ആരംഭിച്ച് 23-ന് അവസാനിക്കും.
മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ 31-ന് ആരംഭിക്കും ഏപ്രില്‍ 13-ന് ക്യാമ്പ്
സമാപിക്കും. പരീക്ഷാഫലം ഏപ്രില്‍ 16-ന് പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ
മന്ത്രി പി.കെ.അബ്ദുറബ്ബിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല
യോഗത്തിലാണ് ഈ തീരുമാനം.
വിക്ടേഴ്‌സ് ചാനലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ലൈവ് വിത്ത് ലെസ്സന്‍സ് തത്‌സമയ ഫോണ്‍ ഇന്‍ സംശയ നിവാരണ പരിപാടി മാര്‍ച്ച് ഏഴിന് ആരംഭിക്കും. എല്ലാ ദിവസവും വൈകുന്നേരം ആറുമുതല്‍ ഏഴുവരെയാണ് സംപ്രേഷണം. അടുത്ത ദിവസത്തെ പരീക്ഷയാണ് ഓരോ എപ്പിസോഡിലും വിദഗ്ദ്ധ അധ്യാപകര്‍ ചര്‍ച്ച ചെയ്യുന്നത്. വൈകുന്നേരം ആറുമുതല്‍ 18004259877 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് സംശയ നിവാരണം നടത്താം. victers questions@gmail.comഎന്ന പേരില്‍ ഇ-മെയില്‍ വിലാസത്തിലേക്ക് ചോദ്യങ്ങളും സംശയങ്ങളും അയയ്ക്കാം
എസ്.എസ്.എല്‍.സി./ടി.എച്ച്.എസ്.എല്‍.സി. പരീക്ഷാര്‍ത്ഥികളില്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹരായവരുടെ വിവരങ്ങള്‍ അതത് സ്‌കൂളുകളില്‍നിന്ന്www.pareekshabhavan.in വഴി ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യണം. ഓരോ വിഭാഗത്തിലും അപ്‌ലോഡ് ചെയ്ത ഗ്രേസ് മാര്‍ക്കിന്റെ വിവരങ്ങളടങ്ങിയ കമ്പ്യൂട്ടര്‍ പ്രന്റൗട്ടും സര്‍ട്ടിഫിക്കറ്റിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പികളും വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസുകളില്‍ മാര്‍ച്ച് 12 വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ഏല്‍പ്പിക്കണം. എന്നാല്‍ സ്‌പോര്‍ട്‌സ് ഗെയിംസ് ഇനങ്ങളിലേത് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും, എന്‍.സി.സി. വിഭാഗത്തിലേത് അതത് യൂണിറ്റ് ഓഫീസുകളിലുമാണ് സമര്‍പ്പിക്കേണ്ടത്. വിശദ വിവരങ്ങള്‍ മുകളില്‍ കാണുന്ന ലിങ്കില്‍
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....