important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Web Lokam

ഉപകാരപ്രദമായ വെബ്സൈറ്റുകളെ പരിചയപ്പെടുത്തുന്ന പരമ്പരയില്‍ ഇന്ന് ഏതാനും സൈറ്റുകള്‍ പരിചയപ്പെടാം. നിത്യ ജീവിതത്തില്‍ ഇവ ഏതെങ്കിലും തരത്തില്‍ പ്രയോജനപ്പെടുന്നവയാണെന്നതില്‍ സംശയമില്ല. ഇത്തരത്തില്‍ പ്രയോജനപ്രദമായ വെബ്സൈറ്റുകളെ വായനക്കാര്‍ക്കും നിര്‍ദ്ദേശിക്കാവുന്നതാണ്. ഒട്ടെറെപ്പേര്‍ക്ക് അവ ഉപകാരപ്പെടും. 
ഇന്‍കം ടാക്സ് സംബന്ധമായ ഒട്ടേറെ സംശയങ്ങള്‍ ഉള്ളവരാണ് നാമെല്ലാവരും. ഇന്‍കം ടാക്സ് കണക്കാക്കുന്നതിനും അടയ്ക്കുന്നതിനും സഹായിക്കുന്ന ഒട്ടനവധി സൈറ്റുകള്‍ നിലവിലുണ്ടെങ്കിലും www.taxsmile.com എന്ന സൈറ്റ് അല്പം വ്യത്യസ്തമായി തോന്നുന്നു. വളരെ ലളിതമായി ടാക്സ് സംബന്ധമായ കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് എടുത്തു പറയേണ്ട വസ്തുത. വ്യക്തികള്‍ , കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, വിദേശ ഇന്ത്യക്കാ‍ര്‍, പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ക്കായി പ്രത്യേകം തരം തിരിച്ച് നല്‍കിയിരിക്കുന്നു. ടാക്സ് അടക്കേണ്ട തുക എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ കണ്ടു പിടിക്കാന്‍ ഓണ്‍ലൈന്‍ കാല്‍ക്കുലേറ്റര്‍ ഈ സൈറ്റില്‍ ലഭ്യമാണ്.
ശാസ്ത്ര വിഷയങ്ങളില്‍ താല്പര്യമുള്ളവര്‍ക്കായി ഈ വെബ്സൈറ്റ് ഏറെ പ്രയോജനപ്പെടും. സയന്‍സ് ഡെയ്‌ലി www.sciencedaily.com എന്നാണ് ഈ വെബ്സൈറ്റിന്റെ പേര്. വിവിധ സയന്‍സ് വിഷയങ്ങളെ പറ്റിയുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ഈ സൈറ്റില്‍ ലഭ്യമാണ്. ഓരോ വിഷയവുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങള്‍ ഇതില്‍ നല്‍കിയിട്ടുണ്ട്. ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളും പ്രബന്ധങ്ങളും ഇതില്‍ നല്‍കിയിട്ടുണ്ട്. ആരോഗ്യം പരിസരം തുടങ്ങിയ വിഭാഗങ്ങളും നല്‍കിയിട്ടുണ്ട്. ടോപ്പ് ന്യൂസ് വിഭാഗത്തില്‍ നല്‍കിയിരിക്കുന്ന സ്ക്രോള്‍ ബട്ടണ്‍ ഉപയോഗിച്ച് എളുപ്പത്തില്‍ പ്രിവ്യൂ കാണാന്‍ സാധിക്കും.
മലയാളം പഠിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഉപകാരപ്പെടുന്ന ഒരു വെബസൈറ്റാണ് എന്റെ മലയാളം www.entemalayalam.org കേരള ഗവണ്‍മെന്റിന്റെ അധീനതയിലാണ് ഈ വെബ്സൈറ്റ്. മലയാള ഭാഷയുടെ ഉദ്ഭവത്തെക്കുറിച്ചും ലിപികളെക്കുറിച്ചും ഇതില്‍ വിവരിക്കുന്നുണ്ട്. സ്വരാക്ഷരങ്ങള്‍, വ്യഞ്ജനാക്ഷരങ്ങള്‍, ചിഹ്നങ്ങള്‍ ചേര്‍ക്കേണ്ട വിധം, ലിപി വിന്യാസം, എന്നിവയെല്ലാം ആകര്‍ഷകമായി നല്‍കിയിരിക്കുന്നു. മലയാളത്തിനൊപ്പം ഇംഗ്ലീഷിലും വിശദീകരണങ്ങള്‍ ലഭ്യമാണ്.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers