important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Dropbox Store, synchronize and share files online

ഇന്റര്‍നെറ്റിന്റെ ഉപയോഗം ഓരോ നിമിഷവും കൂടി വരികയാണ്. ഓഫീസ് സംബന്ധമായ ജോലികള്‍ വളരെ വേഗത്തിലാക്കാന്‍ കമ്പ്യൂട്ടറിന്റെ ഉപയോഗം വഴി തെളിച്ചു എന്ന് നമുക്കറിയാം. ഈ ഡിജിറ്റല്‍ യുഗത്തില്‍ കാര്യങ്ങളൊക്കെ ഡിജിറ്റലായിതന്നെ ചിന്തിക്കണമല്ലോ. കടലാസ് രഹിത അഡ്‌മിനിസ്ട്രേഷനിലേക്ക് നാം മാറിക്കൊണ്ടിരിക്കുന്നു. വീട്ടില്‍ നിന്നും വര്‍ക്കൂകള്‍ ചെയ്ത് ഓഫീസിലെ കമ്പ്യൂട്ടറില്‍ കോപ്പി ചെയ്തിട്ട് പ്രിന്റ് എടുക്കുന്നവരാണ് മിക്ക കമ്പ്യൂട്ടര്‍ ഉപഭോക്താക്കളും. ചിലരാകട്ടെ കമ്പ്യൂട്ടറും ചുമലിലേററി നാടു ചുറ്റുന്നവരും. മററു ചിലര്‍ വീട്ടിലെ അല്ലെങ്കില്‍ ഓഫീസിലെ വര്‍ക്കുകള്‍ മറക്കാതിരിക്കാന്‍ ഇ മെയില്‍ ചെയ്ത്  സുക്ഷിതമാക്കുന്നവരുമാണ്.
ഒരു കമ്പ്യൂട്ടറില്‍ ചെയ്യുന്ന ഫയലുകള്‍ ഓഫീസിലെ കമ്പ്യൂട്ടറിലും തത്സമയം സേവ് ആവുകയാണെങ്കില്‍ എത്ര ഉപകാരപ്രദമായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? അപ്പോള്‍ പിന്നെ ഓരോ ഫയലും കോപ്പി ചെയ്ത് കൊണ്ടു നടക്കേണ്ട ബുദ്ധിമുട്ടും ഇല്ല. ഇതിന് സഹായിക്കുന്ന സോഫ്റ്റ്‌വെയറാണ് ഡ്രോപ്പ്ബോക്സ് Dropbox. ക്ലൗഡ് കമ്പ്യൂട്ടിങ് അടിസ്ഥാനമാക്കിയാണ് ഡ്രോപ്പ്ബോക്സ് പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ കമ്പ്യൂട്ടറുകളുടെ ഉപയോഗം, വേഗത്തിലുള്ള ഡാറ്റ ട്രാന്‍സ്ഫര്‍ തുടങ്ങിയവയൊക്കെ ഇതുകൊണ്ട് സാധ്യമാകുന്നു. നമുടെ ഡിജിറ്റല്‍ കണ്ടന്റുകള്‍ എവിടെ നിന്നും ലഭ്യമാക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് ഡ്രോപ്പ്ബോക്സ്. ഈ സോഫ്റ്റ്‌വെയറിന് വെബ് അധിഷ്ഠിത സൗകര്യങ്ങളും ഡെസ്ക്ടോപ്പ് അധിഷ്ടിത സേവനവും ലഭ്യമാണ്. എപ്പോഴും നമ്മുടെ ഫയലുകള്‍ സുരക്ഷിതമായിരിക്കുമെന്നുള്ളതാണ് ഡ്രോപ്പ്ബോക്സിന്റെ പ്രത്യേകത. എന്തൊക്കെയാണ് ഈ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വേണ്ടത് എന്നു നോക്കാം.
ആദ്യമായി ഡ്രോപ്പ്ബോക്സിന്റെ (www.dropbox.com) വെബ്സൈറ്റില്‍ നിന്നും അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കണം. ഉബുണ്ടുവില്‍ ഡ്രോപ്പ്ബോക്സ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധമാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Gdebian Package Installer വഴി ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ ഉബുണ്ടുവില്‍ ഹോം ഫോള്‍ഡറില്‍ Dropbox ന്റെ ഫോള്‍ഡര്‍ ക്രിയ്യേറ്റ് ചെയ്യപ്പെട്ടിരിക്കുന്നതു കാണാം. ഇത് ഒരു വെബ കണക്ടഡ് ഫോള്‍ഡര്‍ ആണ്. അതായത് ഈ ഫോള്‍ഡറില്‍ സേവ് ചെയ്യുന്ന ഫയലുകള്‍ ഓട്ടോമാറ്റിക്കായി ഡ്രോപ്പ്ബോക്സ് വെബ്സൈറ്റിലേക്കും സേവ് ആയിട്ടുണ്ടാകും. ഇതു പോലെ തന്നെ ഓഫീസിലെ കമ്പ്യൂട്ടറിലും Dropbox ഇന്‍സ്റ്റാള്‍ ചെയ്യണം. ഓഫീസില്‍ ഇന്‍സ്ററാള്‍ ചെയ്യുമ്പോള്‍ നല്‍കുന്ന യുസര്‍ നെയിമും പാസ്സ് വേഡും വീട്ടില്‍ ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ നല്‍തിയതു തന്നെ ആയിരിക്കാന്‍ ശ്രദ്ധിക്കുക. ഇനി ഏതെങ്കിലും ഒരു കമ്പ്യൂട്ടറിലെ ഡ്രോപ്പ്ബോക്സില്‍ വരുത്തുന്ന മാറ്റങ്ങള്‍ മറ്റ് കമ്പ്യൂട്ടറിലും പ്രകടമായിരിക്കും.വിന്‍ഡോസ് ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള വ്യത്യസ്ത വേര്‍ഷനുകള്‍ ലഭ്യമാണ്. ഇമേജുകളടങ്ങിയ ഫോള്‍ഡറുകള്‍ നേരിട്ട ഡ്രാഗ് ചെയ്ത് ഫോട്ടോസ് ഫോള്‍ഡറിലാക്കുക. ഈ ഫോള്‍ഡറുകളെല്ലാം ഡ്രോപ്പ്ബോക്സിന്റെ ഫോട്ടോ ഗാലറിയില്‍ ഉള്‍പ്പെട്ടിരിക്കും.
ഫോള്‍ഡറില്‍ റൈറ്റ് ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഡ്രോപ്പ്ഡൗണ്‍ ലിസ്റ്റില്‍ നിന്നും Copy Public Gallery Link ക്ലിക്ക് ചെയ്ത് നമുക്ക് നമ്മുടെ സുഹൃത്തുക്കള്‍ക്ക് മെയില്‍ ചെയ്യാവുന്നതാണ്. പ്രസ്തുത ഫോള്‍ഡറിലെ ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് കാണാന്‍ സാധിക്കും. ഫയലിന്റെ വലതു വശത്തുള്ള Share ലിങ്കില്‍ ക്ലിക്ക് ചെയ്തും ഫയലുകള്‍ ഷെയര്‍ ചെയ്യാവുന്നതാണ്. ഒരു ഡ്രോപ്പ്വോക്സ് ഫോള്‍ഡറില്‍ വരുത്തുന്ന മാറ്റങ്ങള്‍ മറ്റു കമ്പ്യൂട്ടറുമായി കണക്ട് ചെയ്തിരിക്കുന്ന മറ്റ് കമ്പ്യൂട്ടറിലും പ്രതിഫലിക്കുന്നതായിരിക്കും. Update ആവുന്നതു വരെ നീല ഐക്കണും Update ആയിക്കഴിഞ്ഞാല്‍ പച്ച ടിക്ക് മാര്‍ക്കുമാണ് കാണാനാവുക. ഏകദേശം 2GB സ്പേസ് ആണ്  ഡ്രോപ്പ്ബോക്സ് സൗജന്യ സേവനത്തിലൂടെ നല്‍കുന്നത്. പ്രതിമാസ നിരക്കില്‍ വേണമെങ്കില്‍ കൂടുതല്‍ സ്പേസ് വാങ്ങാവുന്നതാണ്. എന്നാല്‍ സാധാരണ ഉപയോക്താവിന് 2 Gb സ്പേസ് ധാരാളം മതിയാകും. ആവശ്യമില്ലാത്ത ഫയലുകള്‍ ഡിലീറ്റ് ചെയ്തുകൊണ്ടിരുന്നാല്‍ മതി. ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ സമയം അപഹരിക്കുന്ന രണ്ട് പ്രവര്‍ത്തനങ്ങളാണ് ഫയലുകളുടെ അപ്‌ലോഡിങും അറ്റാച്ച്മെന്റും. ഈ രണ്ടു പ്രശ്ലങ്ങളും ഒഴിവാക്കാന്‍ ഡ്രോപ്പ്ബോക്സിലെ ഫയല്‍ഷെയറിങ് സംവിധാനം ഉപയോഗിക്കാം

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers