important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

HM's Retirement in SPARK


ഈ പോസ്റ്റിന്റെ പി ഡി എഫ് ഫയല്‍ click here

മാര്‍ച്ച് മാസം പൊതുവെ സ്കൂളുകളില്‍ റിട്ടയര്‍മെന്റിന്റെ കാലമാണല്ലോ. ഹെഡ്‍മാസ്റ്റര്‍മാര്‍ റിട്ടയേര്‍ഡ് ആകുമ്പോള്‍ സ്പാര്‍ക്കില്‍ ചില കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. ഇല്ലെങ്കില്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ നിങ്ങളുടെ ഓഫീസിലെ സാലറി ബില്ല് മാറുന്നതിന് ചില പ്രയാസങ്ങള്‍ അനുഭവപ്പെട്ടേക്കാം. ഹെഡ്‍മാസ്റ്റര്‍മാര്‍ മാറുമ്പോള്‍ അല്ലെങ്കില്‍ റിട്ടയേര്‍ഡ് ആകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഈ പോസ്റ്റിലൂടെ ചര്‍ച്ച ചെയ്യാനാഗ്രഹിക്കുന്നത്. ഏതൊരു വിദ്യാലയത്തിലും HM മാറുമ്പോള്‍ സ്പാര്‍ക്കില്‍ ചില നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. എയിഡഡ് സ്കൂളുകളും ഗവണ്‍മെന്റ് സ്കൂളുകളും ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്നു താഴെ വിശദമാക്കിയിരിക്കുന്നു.

റിട്ടയേര്‍ഡ് ആകുന്ന HM ന്റെ പേരില്‍ നിന്നും മറ്റൊരാളുടെ പേരിലേക്ക് Login Details മാറ്റാന്‍ സാധാരണ യുസര്‍ക്ക് കഴിയില്ല സ്പാര്‍ക്ക് ഹെല്‍പ്പ് ഡെസ്കിന് ( Thiruvananthapuram SPARK PMU 0471-2579700, Kannur Regional Spark Help Centre 0497-2707722 , info@spark.gov.in, Chat)മാത്രമേ കഴിയൂ എന്ന കാര്യം ആദ്യമേ തന്നെ പറയട്ടെ.

എയിഡഡ് സ്കൂളുകളിലെ HM റിട്ടയേര്‍ഡ് ആകുമ്പോള്‍

  1. ഒരു HM റിട്ടയേര്‍ഡ് ആയതിനു ശേഷം പുതിയ HM ചാര്‍ജെടുക്കാന്‍ ചിലപ്പോള്‍ കാലതാമസം ഉണ്ടായേക്കാം.
    അങ്ങനെ വരുമ്പോള്‍ സാലറി ബില്ലും മറ്റും പാസാക്കുന്നത് സൂപ്രണ്ട് ആയിരിക്കും. ബില്ലില്‍ യഥാസ്ഥാനത്ത് സൂപ്രണ്ടിന്റെ (അധികാരപ്പെടുത്തിയിട്ടുള്ള മറ്റേതെങ്കിലും ഓഫീസറുടെ) പേരും മറ്റുമാണ് വരേണ്ടത്. ഇങ്ങനെ പേരു മാറ്റിക്കൊടുക്കാനുള്ള സൗകര്യം സ്പാര്‍ക്കില്‍ നല്‍കിയിട്ടുണ്ട്. Servie Matters -> DDO Change എന്ന ഓപ്ഷനിലൂടെ ഇത് ചെയ്യാം. ഇവിടെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നതാണ് DDO മാറ്റിക്കൊടുക്കാനുള്ള പേജ്. ഈ പേജില്‍ നിലവിലുള്ള DDO യെ സെലക്ട് ചെയ്ത ശേഷം പുതിയ DDO യെ New DDO PEN എന്ന ബോക്സില്‍ പെന്‍ നല്‍കി സെര്‍ച്ച് ചെയ്യാം. സെര്‍ച്ച് ചെയ്യുമ്പോള്‍ സൂപ്രണ്ടിന്റെ (അധികാരപ്പെടുത്തിയിട്ടുള്ള മറ്റേതെങ്കിലും ഓഫീസറുടെ) PEN ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്താല്‍ അദ്ദേഹത്തിന്റെ പേരും Designation ഉം കാണാവുന്നതാണ്. എന്നു മുതലാണ് ഈ DDO ചാര്‍ജെടുക്കുന്നത് എന്നും നല്‍കണം. പുതിയ HM ചാര്‍ജെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ പേരിലേക്ക് DDO മാറ്റാനും ഇതേ രീതി തന്നെ സ്വീകരിക്കാം.
  2. മുകളില്‍ കൊടുത്തതു പോലെ DDO ചേയ്ഞ്ച് ചെയ്തു കഴിഞ്ഞാല്‍ Form 3(Nomination/Change of DDO) ഡൗണ്‍ലോഡ് ചെയ്തെടുത്ത് പൂരിപ്പിക്കണം. ആ ഫോമിലെ എല്ലാ വിവരങ്ങളും പൂരിപ്പിക്കണം.
  3. Form 3 പൂരിപ്പിക്കുമ്പോള്‍ പുതിയ HM ന്റെ PEN നല്‍കാനുള്ളിടത്ത് (പുതിയ HM ചാര്‍ജെടുക്കാന്‍ കാലതാമസം ഉണ്ടെങ്കില്‍) വിദ്യാലയത്തിലെ സീനിയറായ അധ്യാപകന്റെ PEN ഉം പേരും നല്‍കാം.
  4. പൂരിപ്പിച്ച Form 3 നിലവിലെ HM ഒപ്പും സീലും വെച്ച് സ്കാന്‍ ചെയ്ത്  സ്പാര്‍ക്കിലേക്ക് ഇ മെയില്‍ ചെയ്യണം.‌
  5. സ്പാര്‍ക്കിന്റെ ഇ മെയില്‍ വിലാസം info@spark.gov.in, Thiruvananthapuram SPARK PMU 0471-2579700, Kannur Regional Spark Help Centre 0497-2707722 , Chat
  6. പിന്നീട് പുതിയ HM ചാര്‍ജെടുക്കൂമ്പോള്‍ അദ്ദേഹത്തിന്റെ പേരിലേക്ക് സ്പാര്‍ക്ക് അക്കൗണ്ടൗണ്ട് മാറ്റാനും മുകളില്‍ നല്‍കിയിരിക്കുന്ന രീതി തന്നെയാണ് അനുവര്‍ത്തിക്കേണ്ടത്.
  7. എയിഡഡ് സ്കൂളുകളുടെ Controling Officer;  PA/Superintendent ആയതു കൊണ്ട് Form 5 പൂരിപ്പിച്ച് അയക്കേണ്ടതില്ല.
  8. HM ന്റെ റിട്ടയര്‍മെന്റ് തിയതിക്കു മുമ്പായി ഈ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കേണ്ടതാണ്.

ഗവണ്‍മെന്റ് സ്കൂളുകളിലെ HM റിട്ടയേര്‍ഡ് ആകുമ്പോള്‍

  • മുകളില്‍ എയിഡഡ് സ്കൂളുകളുടെ കാര്യം പറഞ്ഞിരിക്കുന്നതു പോലെ തന്നെയാണ് Govt: സ്കൂളിന്റേതും. ഒരു വ്യത്യാസമുള്ളത് From 3 യോടൊപ്പം കണ്‍ട്രോളിങ് ഓഫീസറെ ക്രിയേറ്റ് ചെയ്യാനുള്ള Form 5 (Setting Controlling Officer) കൂടി പൂരിപ്പിച്ച് സ്കാന്‍ ചെയ്ത് സ്പാര്‍ക്കിലേക്ക് അയക്കണം. കണ്‍ട്രോളിങ് ഓഫീസറെ ക്രിയേറ്റ് ചെയ്തെങ്കില്‍ മാത്രമേ ലോക്ക് ചെയ്ത സര്‍വ്വീസ് ഡാറ്റ അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ.
  • ഒരു ജീവനക്കാരനെ സ്പാര്‍ക്കില്‍ നിന്നും റിട്ടയര്‍ ചെയ്യിക്കുന്ന രീതി എങ്ങനെയെന്ന് വിശദികരിക്കുന്ന പോസ്റ്റ് ഇതിനു മുമ്പ് മികവ് സൈറ്റില്‍ (www.mikav.blogspot.com) പ്രസിദ്ധീകരിച്ചിരുന്നത് ഓര്‍ക്കുമല്ലോ.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers