ഉപകാരപ്രദമായ വെബ്സൈറ്റുകളെ പരിചയപ്പെടുത്തുന്ന പരമ്പരയില്‍ ഇന്ന് രണ്ടു വെബ്സൈറ്റുകളെ അടുത്തറിയാം.
നിത്യ ജീവിതത്തില്‍ ഏറെ ഉപകാരപ്പെടുന്ന ഒരു വെബ്സൈറ്റാണ് www.indianbloodbank.com നമുക്കോ വേണ്ടപ്പെട്ടവര്‍ക്കോ രക്തം ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങള്‍ ഒട്ടുവളരെയുണ്ട്. അപൂര്‍വ്വ രക്ത ഗ്രൂപ്പാണെങ്കില്‍ ചിലപ്പോള്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരും ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഓണ്‍ലൈനായി സേവനം നല്‍കുന്ന വെബ്സൈറ്റാണ് www.indianbloodbank.com ഇന്ത്യന്‍ ബ്ലഡ്ബാങ്ക് സൊസൈറ്റിയുടെ കീഴിലുള്ള ഈ വെബ്സൈറ്റ് വളരെ വലിയ സേവനമാണ് നല്‍കുന്നത്. Donors register Now എന്നില്‍ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ പേജില്‍ പ്രവേശിക്കാവുന്നതാണ്.
രക്തം ആവശ്യമുള്ളവര്‍ ഹോം പേജില്‍ Find a donor എന്നതില്‍ ക്ലിക്ക് ചെയ്ത് സംസ്ഥാനം ജില്ല സ്ഥലം എന്നിവ നല്‍കി സെര്‍ച്ച് ചെയ്യാവുന്നതാണ്. ഇങ്ങനെ സെര്‍ച്ച് ചെയ്യൂമ്പോള്‍ നമ്മുടെ പ്രദേശത്തുള്ള രക്ത ദാദാക്കളുടെ വിവരങ്ങള്‍ ലഭിക്കുന്നതാണ്. രക്തം നല്‍കാന്‍ ആഗ്രഹമുള്ളവര്‍ക്കും ഈ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
വിനോദ സഞ്ചാരികള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കാന്‍ സഹായിക്കുന്ന വെബ്സൈറ്റാണ് www.getyourguide.com എന്നത്. സൈറ്റിന്റെ ഹോം പേജില്‍ തന്നെ പ്രശസ്തമായ Tourist Spot കളുടെ മനോഹരമയ ചിത്രങ്ങളും നല്‍കിയിട്ടുണ്ട്. ഓരോ പ്രദേശത്തും ഉള്ള യാത്രാ സൗകര്യങ്ങളും ഹോട്ടല്‍ സൗകര്യവും മറ്റും ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. നാം സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തി സെര്‍ച്ച് ചെയ്യാനുള്ള സൗകര്യവും വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. സെര്‍ച്ച് ചെയ്ത പേജിന്റെ ഇടതു വശത്ത് വ്യത്യസ്ത കാറ്റഗറികളിലായി വില, തിയതി തുടങ്ങിയവയും നല്‍കിയിട്ടുണ്ട്. ബുക്കിങ് സൗകര്യവും ഈ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....