2015-16 വര്‍ഷത്തേക്കുള്ള ഗവ സ്കൂള്‍ അധ്യാപകരുടെ ട്രാന്‍സ്ഫറിന് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാനുള്ള സമയമായി. കഴിഞ്ഞ വര്‍ഷങ്ങളിലേതു പോലെ ഇത്തവണയും അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി മാത്രമേ സ്വീകരിക്കുകയുള്ളൂ. പോതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ താഴെ തന്നിരിക്കുന്നു.
ഓണ്‍ലൈന്‍ ട്രാന്‍സ്ഫറിന് അപേക്ഷിക്കുന്നവര്‍ ആദ്യം തന്നെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.
Step 1 വേക്കന്‍സി കണ്ടെത്തല്‍
Transfer and posting ഹോം പേജിലെ School wise vacancy എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ ഉപജില്ലാ തലത്തിലുള്ള ഒഴിവുകള്‍ കാണാന്‍ കഴിയും. ഇപ്പോള്‍ നിലവിലുള്ള വേക്കന്‍സികളും റിട്ടയര്‍മെന്റ് വേക്കന്‍സികളുമാണ് ഇങ്ങനെ കാണാന്‍ കഴിയുക. ഇവിടെ തന്നിരിക്കുന്ന സ്ക്രീന്‍ഷോട്ട് നോക്കുക.
Step 2 അപേക്ഷ Register ചെയ്യല്‍
അപേക്ഷിക്കാനുദ്ദേശിക്കുന്ന സ്കൂളുകളുടെ പേരുകള്‍ ആദ്യം തന്നെ തീരുമാനിക്കണം. അതിനു ശേഷം മുകളില്‍ കാണിച്ചിരിക്കുന്ന പോലെ ഹോം പേജിലെ ഇടതു വശത്തു കാണുന്ന Register എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ജില്ല സെലക്ട് ചെയ്ത് Submit ചെയ്യുമ്പോള്‍ താഴകാണുന്ന രജിസ്ട്രേഷന്‍ പേജില്‍ എത്തിച്ചേരുന്നു. ഇവിടെ ആവശ്യമായ എല്ലാ കാര്യങ്ങളും കൃത്യവും സത്യസന്ധമായും എന്റര്‍ ചെയ്യുക. എന്തൊക്കെയാണ് എന്റര്‍ ചെയ്യേണ്ടതെന്ന് താഴെ തന്നിരിക്കുന്നു.
രജിസ്ട്രേഷന്‍ സമയത്ത് മുന്‍ഗണനാക്രമത്തിലുള്ള സ്കൂളുകളുടെ പേരുകള്‍ കൃത്യമായി നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. താഴെ തന്നിരിക്കുന്നത് രജിസ്ട്രേഷന്‍ സമയത്ത് നല്‍കുന്ന വിവരങ്ങളുടെ മാതൃകയാണ്.
വിദ്യാഭ്യാസ ഡറക്ടര്‍ തലത്തിലും മറ്റും വെരിഫിക്കേഷന്‍ കഴിഞ്ഞാല്‍ നാം അപേക്ഷിച്ചിട്ടുള്ള സ്കൂളുകളിലെ മറ്റ് അപേക്ഷകരുടെ വിവരങ്ങളും മറ്റും കാണാന്‍ കഴിയും. ഇതിനായി യൂസര്‍നെയിമും പാസ്‍വേഡും കൊടുത്ത് ലോഗിന്‍ ചെയ്ത് കയറേണ്ടതുണ്ട്.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....