Generate TC or Conduct Certificate in Sampoorna
സമ്പൂര്‍ണ്ണയിലൂടെ നമ്മുടെ വിദ്യാലയത്തില്‍ പഠിക്കുന്ന കുട്ടികളുടെ ടിസി, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവ വളരെ എളുപ്പത്തില്‍ ജനറേറ്റ് ചെയ്യാം. കുട്ടികളുടെ ഡാറ്റ എന്റര്‍ ചെയ്ത് Confirm ചെയ്തെങ്കില്‍ മാത്രമേ ടി സി, സ്വഭാവ സര്‍ട്ടിഫിക്കറ്റുകള്‍ ജനറേറ്റ് ചെയ്യാന്‍ കഴിയു. അതിനാല്‍ ടി സി ജനറേറ്റ് ചെയ്യുന്നതിനു മുമ്പായി കുട്ടികളുടെ ഡാറ്റ കൃത്യമായി അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വ-രുത്തേണ്ടതാണ്.
TC ജനറേറ്റ് ചെയ്യാന്‍ ആദ്യം കുട്ടികളുടെ പേരുകള്‍ കണ്ടെത്തണം. (Dashboard -> Search, സെര്‍ച്ച് ക്ലിക്ക് ചെയ്ത് ക്ലാസ്സ് , ഡിവിഷന്‍ വഴി ആ ക്ലാസ്സിലെ കുട്ടികളുടെ പേരുകള്‍ കണ്ടെത്താം.).
തുടര്‍ന്ന് ടി സി നല്‍കേണ്ട കുട്ടിയുടെ പേരില്‍ ക്ലിക്ക് ചെയ്യണം.
അപ്പോള്‍ പ്രസ്തുത കുട്ടിയുടെ വിശദമായ വിവരങ്ങള്‍ കാണാന്‍ കഴിയും. ആ പേജിന്റെ വലതു വശത്ത് മുകളിലായി കാണുന്ന Issue TC എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
കുട്ടികളുടെ ഡാറ്റ കണ്‍ഫേം ചെയ്തെങ്കില്‍ മാത്രമേ TC Issue ചെയ്യാന്‍ കഴിയു. കണ്‍ഫേം ചെയ്തിട്ടില്ലെങ്കില്‍ കുട്ടിയുടെ പേരില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജിന്റെ ഇടതു വശത്ത് മുകളിലായി കണ്‍ഫേം ചെയ്യാനുള്ള ബട്ടണ്‍ ഉണ്ട്.
കുട്ടിയെ കണ്‍ഫേം ചെയ്യാതെ ടി സി ജനറേറ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ TC can be issued only to Confirmed Students എന്ന മെസ്സേജ് വരുന്നതാണ്. കണ്‍ഫേം ചെയ്ത ശേഷം Issue TC എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ടി സി Details പേജ് കാണാം.
- Student Name
- Admission Number:- സ്കൂള്‍ അഡ്‌മിഷന്‍ രജിസ്റ്ററിലെ അഡ്മിഷന്‍ നമ്പര്‍ ചേര്‍ക്കാം
- TC Number (Format:School Code/TC No/Current Year):- TC No എന്നുള്ളിടത്ത് അവസാനം കൊടുത്ത TC നമ്പറിന് ശേഷം തുടര്‍ച്ചയായി വരുന്ന നമ്പര്‍ ടൈപ്പ് ചെയ്ത് ചേര്‍ക്കുക.
- Whether qualified for promotion to a higher standard :-ഉയര്‍ന്ന ക്ലാസിലേക്ക് പ്രവേശനത്തിന് അര്‍ഹതയുണ്ടെങ്കില്‍ Yes എന്നും ഇല്ലെങ്കില്‍ No എന്നും സെലക്ട് ചെയ്യുക
- Whether the pupil has paid all the fees due to the school :- ഫീസ് മുഴുവന്‍ കൊടുത്തിട്ടുണ്ടെങ്കില്‍ Yes എന്നും ഇല്ലെങ്കില്‍ No എന്നും സെലക്ട് ചെയ്യുക
- Whether the pupil was in receipt of fee concession :- ഫീസിളവിന് അര്‍ഹതയുള്ള കുട്ടിയാണെങ്കില്‍ Yes എന്നും ഇല്ലെങ്കില്‍ No എന്നും സെലക്ട് ചെയ്യുക
- Date of the pupil's last attendance at school :- സ്കൂള്‍ ഹാജരായ അവസാന ദിവസം രേഖപ്പെടുത്തുക.
- Date of admission or promotion to that standard :- ഇപ്പോഴുള്ള ക്ലാസ്സിലേക്ക് പ്രവേശനം കൊടുത്ത തിയതി രേഖപ്പെടുത്തുക.
- Date on which the name was removed from rolls :- സ്കൂളില്‍ നിന്നും വിടുതല്‍ ചെയ്യുന്ന തിയതി.
- Date of application for certificate :-
- Date of issue of certificate :-
- Reason For Leaving :- Course Complete, Request, Higher Studies എന്നിങ്ങനെയുള്ള മുന്ന് ഓപ്ഷനില്‍ നിന്നും തെരെഞ്ഞടുക്കുക. Request, Higher Studies എന്നീ രണ്ട് ഓപ്ഷനുകള്‍ സെലക്ട് ചെയ്യുമ്പോള്‍ Destination School എന്ന പുതിയ ഐറ്റം കൂടിവരുന്നതു കാണാം. Course complete എന്നാണെങ്കില്‍ സ്കൂള്‍ പ്രവൃത്തി ദിവസങ്ങളുടെ എണ്ണുവും കുട്ടി ഹാജരായ ദിവസങ്ങളുടെ എണ്ണവും ചേര്‍ത്ത് Issue TC ക്ലിക്ക് ചെയ്യാവുന്നതാണ്. പത്താം ക്ലാസ്സിലെ കുട്ടിയുടെ TC നല്‍കുമ്പോള്‍ Course complete എന്നാണ് സെലക്ട് ചെയ്യേണ്ടത്.
- Destination School:- From Database, Others എന്നിവയില്‍ നിന്നും ആവശ്യമുള്ളത് സെലക്ട് ചെയ്യുക. എയിഡഡ്, ഗവ, അംഗീകൃത അണ്‍എയിഡഡ് എന്നീ സ്കൂളുകളിലേക്ക് ചേരാന്‍ ആണ് ആഗ്രഹിക്കുന്നതെങ്കില്‍ From Database സെലക്ട് ചെയ്യുക. മറ്റ് അണ്‍ എയിഡഡ് സ്ഥാപനങ്ങളിലേക്കാണ് TC വേണ്ടതെങ്കില്‍ Others തെരെഞ്ഞെടുക്കുക. Others ആണ് തെരെഞ്ഞെടുക്കുന്നതെങ്കില്‍ തുടര്‍ പഠനം നടത്താനാഗ്രഹിക്കുന്ന സ്കൂളിന്റെ പേര് ടൈപ്പ് ചെയ്ത് ചേര്‍ക്കാവുന്ന ടെക്സ്റ്റ് ബോക്സ് താഴെ വരുന്നതാണ്. From Database സെലക്ട് ചെയ്താല്‍ ; Revenue District, Educational district, Sub District, Name of the district എന്നിവ സെലക്ട് ചെയ്യാവുന്നതാണ്.
- Revenue District * :- ചേരാനാഗ്രഹിക്കുന്ന സ്കുള്‍ ഉള്‍പ്പെടുന്ന ജില്ല സെലക്ട് ചെയ്യുക
- Educational district * :- ചേരാനാഗ്രഹിക്കുന്ന സ്കൂള്‍ ഉള്‍പ്പെടുന്ന വിദ്യാഭ്യാസ ജില്ല സെലക്ട് ചെയ്യുക
- Sub District * :- ചേരാനാഗ്രഹിക്കുന്ന സ്കൂള്‍ ഉള്‍പ്പെടുന്ന വിദ്യാഭ്യാസ ഉപജില്ല സെലക്ട് ചെയ്യുക
- School to which pupil intends proceeding*:- ചേരാനാഗ്രഹിക്കുന്ന സ്കൂള്‍ സെലക്ട് ചെയ്യുക
- Number of school days up to date :- സ്കൂള്‍ പ്രവൃത്തി ദിവസങ്ങളുടെ എണ്ണും
- Number of school days pupil attended :- കുട്ടി ഹാജരായ ദിവസങ്ങളുടെ എണ്ണം
ഇത്രയും പൂരിപ്പിച്ചു കഴിഞ്ഞാല്‍ താഴെ കാണുന്ന Issue TC എന്ന ബട്ടണില്‍
ക്ലിക്ക് ചെയ്യുക. അപ്പോള്‍ Tc Generated successfuly എന്ന Message കാണാം.
അതോടൊപ്പം പ്രസ്തുത പേജിന്റെ വലതു വശത്ത് മുകളിലായി Print TC, Edit TC,
Conduct Cerificate എന്നിങ്ങനെയുള്ള 3 ബട്ടണുകള്‍ കാണാം. ഇവയില്‍ നിന്നും
ടി സി പ്രിന്റ് , Conduct Certificate എന്നിവ ലഭിക്കും. ടി സി പ്രിന്റ്
എടുത്ത് പരിശോധിച്ച ശേഷം TC Not Issued.
Mark as Issued എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യേണ്ടതാണ്. ഇതില്‍
ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ മറ്റു മാറ്റങ്ങള്‍ സാധ്യമല്ല. TC pdf ആയി സേവ്
ചെയ്താല്‍ പിന്നീട് പ്രിന്റ് എടുക്കാവുന്നതാണ്.
ഒരിക്കല്‍ നല്‍കിയ TC യില്‍ മാറ്റങ്ങള്‍ വരുത്താന്‍ എന്തു ചെയ്യണം
Former Students ലിസ്റ്റില്‍ നിന്നും എഡിറ്റ് ചെയ്യേണ്ട കുട്ടിയെ കണ്ടെത്തുക. Former Student നെ സെലക്ട് ചെയ്യാന്‍ പേജിന്റെ മുകളില്‍ ഉള്ള മെനുവില്‍ നിന്നും Student മെനു ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ കാണുന്ന പേജിലെ വലതു വശത്തെ Search Former Student എന്ന ടാബ് ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ വരുന്ന പേജില്‍ TC Number,കുട്ടിയുടെ പേര് എന്നിവ ഉപയോഗിച്ച് സെര്‍ച്ച് ചെയ്ത് കുട്ടിയെ കണ്ടെത്തുക. TC നേരത്തെ Issue ചെയ്ത കുട്ടിയാണെങ്കില്‍ പേജിന്റെ ഇടതു വശത്തായി ✓TC Issued Mark as not Issued എന്നു കാണുന്നുണ്ടാകും.
TC എഡിറ്റ് ചെയ്യണമെന്നുണ്ടെങ്കില്‍, അതിലെ Mark as not Issued എന്നതില്‍ ക്ലിക്ക് ചെയ്യണം. ഇപ്പോള്‍ പേജിന്റെ വലതു മുകളിലായി Print TC, Conduct Certificate എന്നിവയ്ക്ക് ഇടയിലായി Edit TC എന്ന ടാബ് കണാം. ഈ ടാബില്‍ ക്ലിക്ക് ചെയ്ത് TC എഡിറ്റ് ചെയ്യാവുന്നതാണ്. തുടര്‍ന്ന് പുതിയ TCപ്രിന്റ് എടുക്കാവുന്നതാണ്.
ഒരിക്കല്‍ നല്‍കിയ TC വീണ്ടും പ്രിന്റ് എടുക്കാന്‍ എന്തു ചെയ്യണം ?
ഒരിക്കല്‍ ടിസി നല്‍കിയാല്‍ വീണ്ടും അതേ കുട്ടിക്ക് ടി സി നല്‍കാനാവില്ല. ആ കുട്ടിയുടെ പേര് സ്കുള്‍ അക്കൗണ്ടില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കും ആ കുട്ടിയുടെ ടി സി വീണ്ടും പ്രിന്റ് എടുക്കേണ്ടതുണ്ടെങ്കില്‍ Former Students നെ സെലക്ട് ചെയ്താല്‍ മതി.Former Student നെ സെലക്ട് ചെയ്യാന്‍ പേജിന്റെ മുകളില്‍ ഉള്ള മെനുവില്‍ നിന്നും Student മെനു ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ കാണുന്ന പേജിലെ വലതു വശത്തെ Search Former Student എന്ന ടാബ് ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ വരുന്ന പേജില്‍ TC Number,കുട്ടിയുടെ പേര് എന്നിവ ഉപയോഗിച്ച് സെര്‍ച്ച് ചെയ്ത് കുട്ടിയെ കണ്ടെത്തി Print TC എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് TC വീണ്ടും പ്രിന്റ് എടുക്കാവുന്നതാണ്.
നമ്മുടെ വിദ്യാലയത്തിലേക്ക് ഒരു പുതിയ TC സമ്പൂര്‍ണ്ണ വഴി വന്നാല്‍ എങ്ങനെയാണ് നമ്മുടെ വിദ്യാലയത്തിലെ സമ്പൂര്‍ണ്ണ അക്കൗണ്ടിലേക്ക് പ്രസ്തുത കുട്ടിയെ അഡ്‌മിറ്റ് ചെയ്യുന്നത് എന്നു നോക്കാം
സമ്പൂര്‍ണ പേജിന്റെ ഏറ്റവും മുകളില്‍ കാണുന്ന Admission എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ 5 ബട്ടണുകള്‍ കാണാം ഇതിലെ രണ്ടാമത്തെ ബട്ടണ്‍
Admit from TC no.
Admission via Transfer Certificate എന്നാണ് ഇതില്‍ ക്ലിക്ക് ചെയ്യുക. കുട്ടി കൊണ്ടു വന്നിരിക്കുന്ന ടി.സിയുടെ പ്രിന്റൗട്ടില്‍ നിന്നും TC Number കൃത്യമായി നല്‍കി സബ്മിറ്റ് ചെയ്യുക. തുടര്‍ന്നു വരുന്ന പേജില്‍ അഡ്മിഷന്‍ നമ്പര്‍ ചേര്‍ക്കുക. തുടര്‍ന്ന് Submit ബട്ടണ്‍ ക്ലിക്ക് കുട്ടിയെ നമ്മുടെ വിദ്യാലയത്തിലേക്ക് പുതിയ കുട്ടിയെ അഡ്മിറ്റ് ചെയ്യാന്‍ സാധിക്കും.

No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....