important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Download GPF Credit Card 2015



സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അഖിലേന്ത്യാ സര്‍വീസ് ഓഫീസര്‍മാരുടെയും 2014-15 വര്‍ഷത്തെ ജനറല്‍ പ്രോവിഡന്റ് ഫണ്ട് വാര്‍ഷിക കണക്ക് സ്റ്റേറ്റ്‌മെന്റ്www.agker.cag.gov.in എന്ന ഔദ്യോഗിക വെബസൈറ്റില്‍ പ്രസിദ്ധീകരിച്ചു. വരിക്കാര്‍ക്ക് പിന്‍ നമ്പര്‍ ഉപയോഗിച്ച് ഈ സൈറ്റില്‍ നിന്നും ജനറല്‍ പ്രോവിഡന്റ് ഫണ്ട് വാര്‍ഷിക കണക്ക് സ്റ്റേറ്റ്‌മെന്റ് എടുക്കാം. സംശയ നിവാരണത്തിന് 0471-2330311 എക്സ്റ്റന്‍ഷന്‍ 600 എന്ന നമ്പരില്‍ ബന്ധപ്പെടാം
2014-15 വര്‍ഷത്തെ പി എഫ് സ്റ്റേറ്റ്മെന്റ് ഡൗണ്‍ലോഡ് ചെയ്യുന്നത് എങ്ങനെയെന്നു നോക്കാം.
നെറ്റ്‌വര്‍ക്ക് ഫ്രീ ആയിരിക്കുന്ന രാത്രി അല്ലെങ്കില്‍ പുലര്‍ച്ചെ സമയത്ത് ഡൗണ്ഡലോഡ് ചെയ്യുന്നതായിരിക്കും ഉചിതം. പകല്‍ സമയത്ത് നെറ്റ്‌വര്‍ക്കിലേക്ക് പ്രവേശിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഉള്ളത് എന്ന് പ്രത്യേകം ഓര്‍മ്മിക്കുക
Step 1
 ഇവിടെ ക്ലിക്ക് ചെയ്തോ മുകളില്‍ കൊടുത്തിരിക്കുന്ന വെബ്സൈറ്റുകളുടെ ലിസ്റ്റില്‍ നിന്നും GPF STATEMENT എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തോ അക്കൗണ്ടന്റ് ജനറല്‍ സൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്. താഴെ കാണുന്ന പാസ് വേഡ് നല്‍കാനുള്ള പേജില്‍ ​എത്തിച്ചേരുന്നു.

 Step 2
ഇവിടെ താഴെ കാണുന്ന കാര്യങ്ങള്‍ നല്‍കണം.
1. Department Code
2. GPF Account Number
3. PIN Number (PIN ലഭിക്കുന്നതിന് 999999 ല്‍ നിന്നും നിങ്ങളുടെ GPF Account Number കുറച്ചാല്‍ കിട്ടുന്നതാണ്)
3. ചിത്രത്തില്‍ കാണുന്ന കാപ്ച്ചെ അതേ പോലെ ടൈപ്പ് ചെയ്യണം.
4. Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
5. കുറെ സമയം കാത്തിരിക്കുക
തുടര്‍ന്ന് യൂസര്‍ പേജില്‍ എത്തിച്ചേരും
ഇവിടെ ഇടതു വശത്തു നിന്നും GPF Annual Accounts Statement ല്‍ ക്ലിക്ക് ചെയ്ത് 2014-15 വര്‍ഷത്തെ സ്റ്റേറ്റ്മെന്റ് ഡൗണ്‍ലോഡ് ചെയ്യാം.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers