important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Manage Data Entry User in Sampoorna

സമ്പൂര്‍ണ്ണയില്‍ കൂടുതല്‍ കുട്ടികളെ ചേര്‍ക്കേണ്ടി വരുമ്പോള്‍ ഒരാള്‍ക്ക് തന്നെ മുഴുവന്‍ കുട്ടികളേയും എന്റര്‍ ചെയ്യുന്നതിന് കാലതാമസം അനുഭവപ്പെടാറുണ്ട്. ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് ഒരേ സമയം ഡാറ്റ എന്റര്‍ ചെയ്യുന്നതാണ് ഇതിനൊരു പ്രതിവിധി. ഇതിനായി ഒന്നില്‍ കൂടുതല്‍ യൂസറെ ക്രിയേറ്റ് ചെയ്താല്‍ മതി. അതായത് ഓരോ യൂസര്‍ക്കും വ്യത്യസ്ത യൂസര്‍ നെയിമും പാസ്‌വേഡും നല്‍കുകയും അവര്‍ ചെയ്യേണ്ട ജോലി നിര്‍വ്വചിച്ചു നല്‍കുകയും ചെയ്താല്‍ മതി.
അഡ്മിന്‍ ലവലിലുള്ള പ്രധാന യുസറുടെ അക്കൗണ്ടിലേക്ക് പ്രവേശിക്കാനും ഇത്തരം യൂസര്‍മാര്‍ക്ക് സാധിക്കില്ല. ഉദാഹരണമായി ഹെഡ്‌മാസ്റ്റര്‍ക്ക് ഓരോ ക്ലാസ്സിലേയും കുട്ടികളുടെ വിവരങ്ങള്‍ ഇപ്രകാരം ക്ലാസ്സ് അധ്യാപകരെക്കൊണ്ട് എന്റര്‍ചെയ്യിക്കാം. ഓരോ ക്ലാസ്സ് ടീച്ചറേയും ഓരോ യൂസര്‍ ആക്കി മാറ്റിയാല്‍ മാത്രം മതി. പുതിയ കുട്ടികളെ എന്റര്‍ ചെയ്യാന്‍ മാത്രമല്ല, സമ്പൂര്‍ണ്ണയില്‍ ചേര്‍ത്ത കുട്ടികളുടെ വിവരങ്ങള്‍ എഡിറ്റ് ചെയ്യാനും ഈ സൗകര്യം ഉപയോഗപ്പെടുത്താം.സ്റ്റെപ്പുകള്‍ താഴെ കാണിച്ചിരിക്കുന്നു
Step 1 : താഴെ കാണിച്ചിരിക്കുന്നതു പോലെ സമ്പൂര്‍ണ്ണ Admin ലവലില്‍ ലോഗിന്‍  ചെയ്യുക. മുകളില്‍ വലതു വശത്തായി വിദ്യാലയത്തിന്റെ പേരു കാണാം. ഈ പേരില്‍ ക്ലിക്കു ചെയ്യുക.
ഇങ്ങനെ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന പേജില്‍ ഏറ്റവും വലതു വശത്തായി More എന്ന ഒരി ലിങ്ക് കൂടി കാണാം,


ഇതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഡ്രോപ്പ് ഡൗണ്‍ ലിസ്റ്റില്‍ നിന്നും New Data Entry User എന്ന മെനു തെരെഞ്ഞെടുക്കുക. ഈ മെനു താഴെകൊടുത്തിരിക്കുന്ന സ്ക്രീന്‍ ഷോട്ടില്‍ കാണാം.



പുതിയ യൂസറെ ക്രിയേറ്റ് ചെയ്യാനുള്ള പേജാണ് താഴെ കൊടുത്തിരിക്കുന്നത്. ഈ പേജിലെ ഫീല്‍ഡുകള്‍ കൃത്യമായി പൂരിപ്പിക്കുക. User Name Username,
Password, Email എന്നീ ഫീല്‍ഡുകളാണ് ഉള്ളത്. പുതിയതായി പേര്‍ക്കുന്ന യുസറുടെ വിവരങ്ങളാണ് ഇവിടെ നല്‍കേണ്ടത്. താഴെ കാണുന്ന Create എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

യൂസര്‍ പ്രിവിലേജ് പേജിലാണ് ഇപ്പോള്‍ എത്തിചേചേരുന്നത്. അതായത് പുതിയ യൂസര്‍ക്ക് ഏതൊക്കെ ക്ലാസിലെ വിവരങ്ങളാണ് കൈകാര്യം ചെയ്യാന്‍ സാധിക്കുന്നത് എന്ന് ഇവിടെയാണ് നല്‍കേണ്ടത്. ക്ലാസുകള്‍ക്ക് ലേരെയുള്ള ബോക്സില്‍ ടിക്ക് മാര്‍ക്ക് നല്‍കുകയാണ് വേണ്ടത്.


ഇത്രയുമായാല്‍ പുതിയ യൂസറെ ക്രിയേറ്റ് ചെയ്തു കഴിഞ്ഞു. ഇനി ഈ യൂസര്‍ക്ക് നേരത്തെ നല്‍കിയ പാസ്‌വേഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാവുന്നതാണ്.



No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers