2015-16
വര്‍ഷത്തെ പ്രീ മെട്രിക്ക് മൈനോരിറ്റി സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ
ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള വെബ് സൈറ്റ് തയ്യാറായിട്ടുണ്ട്. പോതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.
Pre-metric Scholarship 2015-16 Direction &Circular | Application Form | Web site Std 1to 8 | Web site Std 9 & 10 | Community Certificate | Income Certificate
Pre-metric Scholarship 2015-16 Direction &Circular | Application Form | Web site Std 1to 8 | Web site Std 9 & 10 | Community Certificate | Income Certificate
- 9,10 ക്ലാസുകാരുടെ അപേക്ഷകള്‍ National Scholarship Portal ല്‍ എന്റര്‍ ചെയ്യേണ്ടതാണ്.
- അപേക്ഷ Submit ചെയ്യുന്നതിനു മുമ്പായി തെറ്റ് പരിശോധിക്കേണ്ടതും തെറ്റുണ്ടെങ്കില്‍ തിരുത്തേണ്ടതുമാണ്. Submit ചെയ്തു കഴിഞ്ഞാല്‍ തിരുത്താനുള്ള അവസരം ഉണ്ടായിരിക്കുന്നതല്ല.
- * ചിഹ്നം രേഖപ്പെടുത്തിയ കോളങ്ങള്‍ നിര്‍ബന്ധമായും പൂരിപ്പിക്കേണ്ടതാണ്.
- വെബ്സൈറ്റ് www.scholarships.gov.in എന്നതാണ്.
- രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അപേക്ഷകന്റെ മൊബൈലിലേക്ക് രജിസ്ട്രേഷന്‍ നമ്പര്‍ അയച്ചു തരുന്നതാണ്.
- 9,10 ക്ലാസുകളിലെ കുട്ടികള്‍ക്ക് അപേക്ഷകള്‍ നേരിട്ട് അപ്‌ലോഡ് ചെയ്യാവുന്നതാണ്.
- രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സിസ്റ്റം ജനറേറ്റ് ചെയ്യുന്ന രജിസ്ട്രേഷന്‍ നമ്പര്‍, Date of birth എന്നിവ ഉപയോഗിച്ച് കുട്ടിക്ക് അപേക്ഷകള്‍ പിന്നീട് പരിശോധിക്കാവുന്നതാണ്.
- അപേക്ഷയോടൊപ്പം വാര്‍ഷിക വരുമാനം, മാര്‍ക്ക് ഷീറ്റ്, ബാങ്ക് വിവരങ്ങള്‍, ജാതി, മതം എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
- അപേക്ഷ പുതുക്കുന്നതിന് മുന്‍ വര്‍ഷത്തെ അപേക്ഷ Import ചെയ്താല്‍ മതിയാകും.
- തെറ്റായ അപേക്ഷകള്‍ നല്‍കുക, ഒന്നില്‍ കൂടുതല്‍ അപേക്ഷകള്‍ നല്‍കുക എന്നിവ ശിക്ഷാനടപടികള്‍ ക്ഷണിച്ചു വരുത്തും
9,10 ക്ലാസുകാരുടെ അപേക്ഷകള്‍
സ്കൂള്‍ അധികാരികള്‍ ശ്രദ്ധിക്കാന്‍
- രക്ഷാകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ വരെയുള്ളവരും കഴിഞ്ഞ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക്/ഗ്രേഡ് കരസ്ഥമാക്കിയവരുമായ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് (ന്യൂന പക്ഷം) ന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്.
- ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് മാര്‍ക്ക് നിബന്ധനയില്ല.
- ഒരു കുടുംബത്തിലെ പരമാവധി 2 പേര്‍ക്ക് മാത്രമേ പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് (ന്യൂന പക്ഷം) ന് അര്‍ഹതയുള്ളൂ
- വരുമാനം , മതം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി. മുദ്രപ്പത്രം ആവശ്യമില്ല.
- സ്കൂള്‍ മാറിയിട്ടുള്ള അപേക്ഷകരുടെ മാര്‍ക്ക്/ഗ്രേഡ്, ഫ്രഷ്/റിന്യൂവല്‍ എന്നീ കാര്യങ്ങള്‍ മുമ്പ് പഠിച്ചിരുന്ന സ്കൂളില്‍ നിന്നുള്ള രേഖകളുമായി ഒത്തു നോക്കി ഉറപ്പു വരുത്തേണ്ടതാണ്.
- UID നമ്പര്‍ ലഭിച്ചിട്ടുള്ളവര്‍ക്ക് പ്രസ്തുത നമ്പര്‍ അപേക്ഷയില്‍ രേഖപ്പെടുത്താവുന്നതാണ്.
- അപേക്ഷകള്‍ വെബ്സൈറ്റില്‍ രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ വെരിഫൈ ബട്ടണ്‍ ക്ലിക്ക് ചെയ്യാന്‍ മറക്കരുത്.
- അപേക്ഷ ഓണ്‍ ലൈന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന Application Number അപേക്ഷയില്‍ രേഖപ്പെടുത്തേണ്ടതാണ്
Data Entry
മുകളില്‍ കൊടുത്തിരിക്കുന്ന Website Std 1 to 8 , Website Std 9 and 10 എന്നീ ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് നേരിട്ട് സൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്. Std 1 മുതല്‍ 8 വരെയുള്ള Data Entry പേജ് താഴെ കൊടുത്തിരിക്കുന്നു.
ഈ പേജിന്റെ വലതു വശത്ത് യൂസര്‍ നെയിം പാസ്‌വേഡ് എന്നിവ ടൈപ്പ് ചെയ്യാനുള്ള ബോക്സുകള്‍ കാണാം. ആദ്യമായി സൈറ്റിലേക്ക് പ്രവേശിക്കുന്നവര്‍ സ്കൂള്‍ കോഡ് തന്നെ സ്കൂള്‍ കോഡും പാസ്സ്‌വേഡും നല്‍കുക. സ്കൂള്‍ കോഡ് അറിയില്ലെങ്കില്‍ മുകളില്‍ കൊടുത്തിരിക്കുന്ന പാനലില്‍ നിന്നും കണ്ടുപിടിക്കാവുന്നതാണ്. ഇങ്ങനെ ലോഗിന്‍ ചെയ്തു കഴിയുമ്പോള്‍ പാസ്‌വേഡ് മാറ്റാനുള്ള പേജിലാണ് എത്തിച്ചേരുക. ഇവിടെ നിങ്ങള്‍ക്കിഷ്ടമുള്ള പാസ്‌വഡ് നല്‍കേണ്ടതാണ്. പുതിയ പാസ്‌വേഡ്, ഹെഡ്‌മാസ്റ്ററുടെ പേര്, ഹെഡ്‌മാസ്റ്ററുടെ ഫോണ്‍ നമ്പര്‍ എന്നിവ നല്‍കി Change ബട്ടണ്‍ ക്ലിക്ക് ചെയ്യുക. മനോഹരമായ Dashboard ആണ് ഇപ്പോള്‍ കാണുന്നത്. ഈ കാണുന്ന
New Application എന്ന ലിങ്കിലാണ് ഇനി ക്ലിക്ക് ചെയ്യേണ്ടത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും വ്യത്യസ്തമായി സ്കൂളിലന്റെ ബാങ്ക് വിവരങ്ങള്‍ മാറ്റമുണ്ടെങ്കില്‍
Bank & School Details എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ക് അവ തിരുത്തേണ്ടതാണ്.
New Application Page താഴെ കൊടുത്തിരിക്കുന്നു.* ചിഹ്നമുള്ള കൊളങ്ങള്‍ നിര്‍ബന്ധമായും പൂരിപ്പിച്ചിരിക്കണം.
Application Form
APPLICATION FOR PRE - MATRIC SCHOLARSHIP FOR STUDENT
BELONGING TO MINORITY COMMUNITIES 2015 - 2016
FRESH |
RENEWAL |
Admission Number* | : | |||||
Class in which the applicant is studying * | : | |||||
Part I - Details of Student
|
||||||
1 | Name of Student (In block letters , Initial should be enterd after the name )* | : | ||||
2 | Date Of Birth [ DD/MM/YYYY ]( As per the school record ) * | : | / / | |||
3 | Gender * | : | ||||
4 | Nationality * | : | ||||
5 | Name of Father/Mother/Guardian (as applicable) * | : | ||||
Relationship [Please(✔)] | Father
Mother
Guardian Yatheem Orphan |
|||||
6 | Community * | : | ||||
7 | Permanent Address * | |||||
House Name / No
|
: | |||||
Street / Place
|
: | |||||
City / Town / Village & P . O
|
: | |||||
District
|
: | |||||
Pincode
|
: | |||||
Mobile No(If any)
|
: | |||||
8 | Annual Income of Parent / Guardian * (Self attested declaration in plain paper is sufficient) |
: | ||||
Average of Grade (for the last annual examination) [Please(✔)]* | : | A+ A B+ B C+ C | ||||
9 | Total Annual Course fee (Other than Govt & Aided) | : | ||||
10 | Aadhaar No. of applicant (If available) | : | ||||
11 | Bank Account Details of Applicant (Mandatory only for Renewal Application *) | |||||
(i) Name of the Bank
|
: | |||||
(ii) Branch Name
|
: | |||||
(iii) Name as in Bank Passbook
|
: | |||||
(iv) Account No
|
: | |||||
(v) IFSC Code
|
: | |||||
(vi) Type of Bank Account (Savings/Current)
|
: | |||||
12 | Are you a beneficiary of any Scholarship/Educational Assistance other than Pre-Matric Scholarship for Minority Communities (Yes/No) * | Yes No |
||||
Part II School details | ||||||
School Code | : | xxxxx | ||||
School Name | : | xxxxxxxxxxxxxx | ||||
Educational District / Sub District | : | Aluva / Angamaly | ||||
Type Of Institution | : | G | ||||
Bank Account Details of school | ||||||
(i)
|
Name of the Bank | : | State Bank of Travancore | |||
(ii)
|
Branch Name | : | NORTH PARUR | |||
(iii)
|
Name of the Account Holder | : | xxxxxxxxxxxxxx | |||
(iv)
|
Account No. | : | xxxxxxxxxxxxxx | |||
(v)
|
IFSC Code | : | SBTR0000153 | |||
Note * : Please verify the data you enterd is correct before submitting your application . | ||||||
Contact Number : 04712328438
Data Entry Std 9 and 10 - വെബ്സൈറ്റ് Click Here
ഇവിടെ കൊടുത്തിരിക്കുന്ന ചിത്രം പരിശോധിക്കുക. ഇതാണ് National Scholarship സൈറ്റിന്റെ ലോഗിന്‍ പേജ്. പുതിയതായി രജിസ്റ്റര്‍ ചെയ്യുന്നവരാണെങ്കില്‍ Register എന്ന ലിങ്കിലും ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്തവരാണെങ്കില്‍ Login എന്ന ലിങ്കലും ക്ലിക്ക് ചെയ്യുക. ലോഗിന്‍ ചെയ്യുന്നവര്‍ User ID, Date of birth എന്നിവ നല്‍കിയാണ് Login Button ക്ലിക്ക് ചെയ്യേണ്ടത്.
പുതിയ രജിസ്ട്രേഷന്‍ പേജ് ആണ് ഇവിടെ കാണുന്നത്. ആധാര്‍ നമ്പര്‍ നല്‍കുന്നത് പേജില്‍ പറഞ്ഞിരിക്കുന്ന ക്രമത്തില്‍ തന്നെ ആയിരിക്കണം. ഇ മെയില്‍ വിലാസം നല്‍കുന്നതും ഇപ്രകാരം തന്നെ ആയിരിക്കണം. Fresh/Renewal കോളങ്ങള്‍ നിര്‍ബന്ധമായും ചേര്‍ത്തിരിക്കണം. Renewal option is only for students applying to Post Matric and Merit Cum Means of Ministry of Minority Affairs. റിന്യൂവല്‍ സെലക്ട് ചെയ്യുകയാണെങ്കില്‍ Previous Year Bank Account No. :, Date of birth എന്നിവ നല്‍കി Check for Renewal ക്ലിക്ക് ചെയ്യുക.
- Fields marked with asterisk ' ' are mandatory
- Fields marked with hash ' # ' indicates any of the fields (Father's Name,
- Mother's Name and Guardian's Name) is mandatory
- Please move your mouse on ' ' icon for suggestions
as per the new order from D P I there is only need of self attested copies of certificates including income
ReplyDelete