സ്കൂളുകളില്‍ ഇതു വരെ ലഭിച്ച പുസ്തകങ്ങളുടെ എണ്ണം വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സര്‍ക്കുലര്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. ഇന്ന്(8-07-2015) വൈകുന്നേരം 4 മണിക്കു മുമ്പായി ആണ് അപ്‌ലോഡ് ചെയ്യേണ്ടത്. പല സ്കൂളുകളും ഇതിനു മുമ്പ് തന്നെ ചെയ്തു കഴിഞ്ഞിട്ടുണ്ട്. ചെയ്യാത്തവര്‍ ഉടന്‍ തന്നെ ചെയ്യുമല്ലോ. അപ്‍ലോഡ് ചെയ്യേണ്ട രീതി താഴെ വിവരിച്ചിരിക്കുന്നു.
സമ്പൂര്‍ണ്ണ യുസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യുക. ലോഗിന്‍ ചെയ്തു പ്രവേശിക്കുമ്പോള്‍ ഇവിടെ കാണുന്ന പേജില്‍ എത്തിച്ചേരുന്നു. ഈ പേജിന്റെ ഇടതു വശത്തായി Entry Form എന്ന മെനു കാണാം. ഈ മെനുവില്‍ ക്ലിക്ക് ചെയ്ത് ഓരോ ക്ലാസ്സായി സെലക്ട് ചെയ്ത് ഇന്നു വരെ ലഭിച്ച പുസ്തകങ്ങളുടെ എണ്ണം ടൈപ്പ് ചെയ്ത് ചേര്‍ത്ത് പേജിന്റെ താഴെ കാണുന്ന Save ബട്ടണില്‍ ക്ലിക്ക് ചെയ്ത് സേവ് ചെയ്യുക. സമ്പൂര്‍ണ്ണ പ്രകാരമുള്ള കുട്ടികളുടെ എണ്ണം തെറ്റായിട്ടായിരിക്കും ചിലപ്പോള്‍ കാണിക്കുക. അത് കാര്യമാക്കേണ്ടതില്ല. ലഭിച്ച പുസ്തകങ്ങളുടെ എണ്ണം കൃത്യമായി എന്റര്‍ ചെയ്യുക
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....