- Data Entry Web Site
- OEC List
- List of OBC Communities as per G.O (MS) no-10/21014/BCDD Dtd-23.05.2014 those annual income not above Rs 6,00,000/- get educational assistance as equal to OEC
- Application Form
- G.O(Rt)No.51/15/BCDD dtd 29.06.2015
- Letter DPI
- Govt Circular No.BCDD/A3/974/2015 dtd 29.06.2015
- Letter to DDE,DEO,AEO
- *NOTE : Please use your Sampoorna's username and password to login.
- സമ്പൂര്‍ണയില്‍ ലോഗിന്‍ ഇല്ലാത്ത അണ്‍ എയ്ഡഡ്/CBSE/ICSE സ്കൂളുകള്‍ Name of school, School code, Revenue district, Edn district, Sub district, Ph No എന്നീ വിവരങ്ങള്‍ tvmitschool@gmail.com ലേക്ക് Request ഇ മെയില്‍ അയക്കേണ്ടതാണ്. 2014-15 ലെ ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് തുക സ്കൂളുകളുടെ ബാങ്ക് അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. തുക ഉടനടി പിന്‍വലിച്ച് ലിസ്റ്റ് പ്രകാരം അര്‍ഹരായ കുട്ടികള്‍ക്ക് വിതരണം ചെയ്യേണ്ടതാണ്.
- ഒ ഇ സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും തതുല്യമായ വിദ്യാഭ്യാസ ആനുകൂല്യം അനുവദിച്ച ഇതര സമുദായത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും ലംസം ഗ്രാന്റ് അനുവദിക്കുന്നത് ഓണ്‍ലൈന്‍ സംവിധാനം മുഖേനയാണ്.
- അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ പേരു വിവരം പ്രഥമാധ്യാപകര്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ രേഖപ്പെടുത്തേണ്ടതാണ്.
- 2015-16 ല്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള തുക പ്രഥമാധ്യാപകരുടെ ഔദ്യോഗിക അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതാണ്.
- സംസ്ഥാനത്തെ സര്‍ക്കാര്‍ / സര്‍ക്കാര്‍ എയിഡഡ് / അംഗീകൃത അണ്‍ എയിഡഡ് സ്കൂളുകളില്‍ 1 മുതല്‍ 10 വരെ പഠിക്കുന്ന OEC വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും OEC വിഭാഗങ്ങള്‍ക്ക് തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം അനുവദിച്ച ഇതര സമുദായത്തിലേയും കുട്ടികള്‍ക്കാണ് ലംസം ഗ്രാന്റ് അനുവദിക്കുന്നത്.
- 04-07-2015 മുതല്‍ 30-07-2015 വൈകുന്നേരം 5 മണി വരെ സൈറ്റില്‍ ഡാറ്റ എന്‍ട്രി നടത്താവുന്നതാണ്.
- ജാതി സംബന്ധമായ സംശയം ഉണ്ടെങ്കില്‍ ബന്ധപ്പെട്ട റവന്യൂ അധികാരിയില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാവുന്നതാണ്.
- വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ സ്വീകരിക്കണമെന്ന് നിര്‍ബന്ധമില്ല, അപേക്ഷ വേണമെന്നുണ്ടെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
- കുട്ടിക്ക് ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ ഉണ്ടെങ്കില്‍ മാത്രം ഓണ്‍ലൈനില്‍ രേഖപ്പെടുത്തുക. ബാങ്ക് അക്കൗണ്ട് ഇപ്പോള് നിര്‍ബന്ധമില്ല.
- ഈ വര്‍ഷം തുക സ്ഥാപനത്തിന്റെ ഔദ്യോഗിക അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതാണ്.
- ഓ ബി സി പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് തുകയ്ക്കുള്ള ബാങ്ക് അക്കൗണ്ട് തന്നെ ഇവിടേയും നല്‍കാവുന്നതാണ്.
- അണ്‍ എയിഡഡ് സ്ഥാപനങ്ങളിലെ മേധാവികള്‍ നിശ്ചിത തിയതിക്കുള്ളില്‍ ഡാറ്റാ എന്ട്രി പൂര്‍ത്തീകരിച്ച് AEO/DEO യ്ക്ക് ഫോര്‍വേഡ് ചെയ്യേണ്ടതാണ്. AEO/DEOയുടെ Confirmation നു ശേഷം മാത്രമേ തുക അനുവദിക്കുകയുള്ളൂ.
വാര്‍ഷിക ലംസംഗ്രാന്റ് തുക താഴെ കൊടുക്കുന്നു
- Velaan, Odan തുടങ്ങിയ ജാതി ലഭ്യമാകുന്നതിന് ആദ്യം kusavan എന്ന് സെലക്ട് ചെയ്ത ശേഷം സബ്കാസ്റ്റ് എന്‍റര്‍ ചെയ്യുക. Arayan,Mukkuvan എന്നിവയ്ക്ക് ആദ്യം Dheevara സെലക്ട് ചെയ്യുക. പട്ടികജാതിയില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരുടെ (ഉദാ - സാംബവര്‍/ചേരമര്‍ ക്രിസ്റ്റ്യന്‍ etc) മതം ക്രിസ്റ്റ്യന്‍ എന്ന് സെലക്ട് ചെയ്യുക. ജാതി Schedule Castes Converted to Christianity എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക.
- സമ്പൂര്‍ണ്ണ യൂസര്‍ നെയിമും പാസ്സ്‌വേഡും ഉപയോഗിച്ചാണ് വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യേണ്ടത്
- ഇങ്ങനെ ലോഗിന്‍ ചെയ്യുമ്പോള്‍ ആദ്യം എത്തിച്ചേരുന്ന ഡാഷ്ബോഡ് ആണ് താഴെകോടുത്തിരിക്കുന്നത്.
OEC Lumpsum Grant
Bank & School Details
ഇതിലെ Bank & School Details എന്നതിലാണ് ആദ്യം ക്ലിക്ക് ചെയ്യേണ്ടത്.
സ്കൂളിന്റെ പ്രാഥമിക കാര്യങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളുമാണ് ഈ പേജില്‍ നല്‍കേണ്ടത്.
എല്ലാ വിവരങ്ങളും കൃത്യമായി നല്‍കിയതിനു ശേഷം Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം OEC Lumpsum Grant എന്നതില്‍ ക്ലിക്ക് ചെയ്യുക.താഴെ കാണുന്ന OEC Dashboard ല്‍ ആണ് എത്തിച്ചേരുന്നത്.
OEC New Application |
Edit Application |
|
---|---|---|
OEC Reports |
ഇതിലെ OEC New Application എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക. Data Entry പേജ് താഴെക്കൊടുക്കുന്നു APPLICATION FOR OEC lumpsum Grant 2015-16
|
---|
please help us with how to register in national scholarship portal for prematric scholarship 2015-16
ReplyDelete