important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/
ഒരു ഓഫീസ് ഒരു ഡ്രോയിങ് ഓഫീസ് സംവിധാനം സെപ്തംബര്‍ 15 ന് നിലവില്‍  വരും. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കൂടുതല്‍ കാര്യക്ഷമമാക്കാനായി സെല്‍ഫ് ഡ്രോയിങ് ഓഫീസര്‍ സംവിധാനം ഘട്ടം ഘട്ടമായി നിര്‍ത്തലാക്കി ഒരു ഓഫീസ് ഒരു ഡ്രോയിങ് ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. ഇതോടെ ഗസറ്റഡ് ഓഫീസര്‍ ഉള്‍പ്പെടെ എല്ലാ ഉദ്യോഗസ്ഥരുടേയും ശമ്പളവും ബത്തകളും ട്രഷറിയില്‍ നിന്നും കൈപ്പറ്റി വിതരണം ചെയ്യുന്നത് അതാത് ഓഫീസിലെ ഡ്രോയിങ് ആന്റ് ഡിസ്ബേഴ്സിങ് ഓഫീസറായിരിക്കും. ആദ്യ ഘട്ടമായി സെപ്തംബര്‍ 15 ന് സെക്രട്ടേറിയറ്റിലെ ധനകാര്യ വകുപ്പില്‍ സംവിധാനം നിലവില്‍ വരും. ഒക്ടോബര്‍ 1 മുതല്‍ സെക്രട്ടേറിയറ്റ് സബ്ട്രഷറിക്ക് കീഴിലുള്ള എല്ലാ ഓഫീസുകളും നവംബര്‍ 1 മുതല്‍ തിരുവന്തപുരം ജില്ലാ ട്രഷറിക്ക് കീഴിലുള്ള എല്ലാ ഓഫീസുകളും ഡിസംബര്‍ 1 മുതല്‍ സംസ്ഥാനത്തെ എല്ലാ വകുപ്പുകളും ഓഫീസുകളും ഈ സംവിധാനത്തിന്‍ കീഴില്‍ വരും. ഈ തിയതികള്‍ മുതല്‍ ട്രഷറിയില്‍ ഗസറ്റഡ് ഓഫീസര്‍മാര്‍ തയ്യാറാക്കി നല്‍കുന്ന ബില്ലുകള്‍ സ്വീകരിക്കില്ല. ഡിസംബര്‍ 1 മുതല്‍ സെല്‍ഫ് ഡ്രോയിങ് ഓഫീസര്‍മാര്‍ക്ക് ബില്ല് തയ്യാറാക്കാനുള്ള സ്പാര്‍ക്കിലെ മെനു പൂര്‍ണ്ണമായും എടുത്തുകളയും. എന്നിരുന്നാലും ഗസറ്റഡ് ഓഫീസര്‍മാര്‍ക്ക് തങ്ങളുടെ ബില്ലുകള്‍ സ്പാര്‍ക്ക് ലോഗിന്‍ സംവിധാനത്തിലുടെ വീക്ഷിക്കാന്‍ സാധിക്കും. പുതിയ സംവിധാനത്തിലൂടെ ഗസറ്റഡ് നോണ്‍ ഗസറ്റഡ് ഓഫീസര്‍മാര്‍ക്ക് പ്രത്യേകം ശമ്പള ബില്ലുകള്‍ ‍ഡി ഡി ഒ മാര്‍ തയ്യാറാക്കും. രണ്ട് ബില്ലുകളും പരിഷ്കരിച്ച ടി ആര്‍ 51 ലാണ് തയ്യാറാക്കുക. ഉതോടെ ഗസറ്റഡ് ഓഫീസസര്‍ മാര്‍ ശമ്പളബില്ല് തയ്യാറാക്കിക്കൊണ്ടിരുന്ന ടി ആര്‍ 46(എ) ഫോറം റദ്ദാക്കപ്പെടും. അക്കൗണ്ട് ജനറല്‍ അംഗികരിച്ച പേസ്ലിപ്പിനെ അടിസ്ഥാനപ്പെടുത്തി ഗസറ്റഡ് ഓഫീസര്‍മാരുടെ ശമ്പളബില്ല് തയ്യാറാക്കുന്നത് തുടരും. ഭാവിയില്‍ എജിയില്‍ നിന്ന് പേ സ്ലിപ്പുകള്‍ ട്രഷറിയിലേക്ക് നല്‍കുന്നതിനു പകരം ബന്ധപ്പെട്ട ഡിഡി ഒ മാര്‍ക്കാവും നല്‍കുക. എന്നാല്‍ വാര്‍ഷിക ഇന്‍ക്രിമെന്റിന് എ ജിയില്‍ നിന്ന് അനുമതി ആവശ്യമില്ല. എല്‍ പി സി, എന്‍ എല്‍ സി തുടങ്ങിയവ ഡി ഡി ഒ മാരുടെ ഉത്തരവാദിത്തത്തിലായിരിക്കും go-p- 391/2015/fin dated, 07/09/2015

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers