Press Release Election Commission
തദ്ദേശഭരണ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായുള്ള ഉദ്യോഗസ്ഥരുടെ വിവരശേഖരണം സംസ്ഥാനമൊട്ടുക്ക് ആരംഭിച്ചു. സെപ്റ്റംബര്‍ 20-ലെ നില അനുസരിച്ചാണ് വെബ് അധിഷ്ഠിത സംവിധാനമായ ഇ-ഡ്രോപ്പിലൂടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ നല്‍കിയിട്ടുള്ള ഉദേ്യാഗസ്ഥ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രതേ്യകം യൂസര്‍ ഐ.ഡി. യും പാസ്‌വേര്‍ഡും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ മുഖേന ലഭ്യമാക്കിയിട്ടുണ്ട്. ഇത് ഉപയോഗിച്ച് ഓരോ സ്ഥാപനവും ഉദേ്യാഗസ്ഥരുടെ വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്തുന്ന നടപടിയ്ക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്. ഇതിന് ഒക്‌ടോബര്‍ അഞ്ചു വരെയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമയം അനുവദിച്ചിട്ടുള്ളത്. തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ഉദേ്യാഗസ്ഥരെ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുന്നതിനായി ഇക്കഴിഞ്ഞ 16, 17 തീയതികളില്‍ ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ക്ക് ജില്ലാ തല പരിശീലനം നല്‍കിയിരുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്കായിരുന്നു പരിശീലനം. സര്‍ക്കാര്‍ വകുപ്പുകള്‍, സ്റ്റാറ്റിയൂട്ടറി ബോഡികള്‍, കോര്‍പ്പറേഷനുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി നിയോഗിക്കുക. സംസ്ഥാനമൊട്ടുക്ക് 38,000 ത്തോളം വരുന്ന പോളിംഗ് സ്റ്റേഷനുകളിലായി ഒരു ലക്ഷത്തി അറുപതിനായിരത്തോളം ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് ആവശ്യമായുള്ളത്. എല്ലാ സ്ഥാനപനമേധാവികളും അവരവരുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ വിശദ വിവരങ്ങള്‍ ഈ വെബ്സൈറ്റില്‍ ചേര്‍ക്കുകയാണ് വേണ്ടത്. ഇപ്രകാരം ജീവനക്കാരുടെ വിശദ വിവരങ്ങള്‍ നേരിട്ട് വെബ്സൈറ്റില്‍ എന്റര്‍ ചെയ്യുന്നതു കൊണ്ട്.........
- വളരെ വേഗത്തിലും എളുപ്പത്തിലും ജീവനക്കാരെ ഇലക്ഷനു വെണ്ടി പോസ്റ്റ് ചെയ്യാന്‍ കമ്മീഷനു സാധിക്കുന്നു.
- കുറ്റമറ്റ രീതിയില്‍ ഇലക്ഷന്‍ പ്രോസസ് ക്രമീകരിക്കാന്‍ കഴിയുന്നു.
- ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ജീവനക്കാരുടെ പോസ്റ്റിങ് വളരെ എളുപ്പത്തില്‍ പരിശോധനാ വിധേയമാക്കാന്‍ കഴിയുന്നു
- പോസ്റ്റിങ് ഓര്‍ഡര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ അനുഭവപ്പെട്ടു കൊണ്ടിരുന്ന പ്രയാസങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാന്‍ കഴിയുന്നു. പോസ്റ്റിങ് ഓര്‍ഡര്‍ അതാത് സ്ഥാപനങ്ങള്‍ക്ക് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിഞ്ഞേക്കാം.
- ജീവനക്കാരുടെ പോസ്റ്റിങ് പരാതിരഹിതമായി നടത്താന്‍ കഴിയുന്നു
- ജീവനക്കാരുടെ പേരുകള്‍ ഉദ്യോഗപ്പേര് അടിസ്ഥാന ശമ്പളം എന്നിവ തെറ്റില്ലാത്ത തരത്തില്‍ നല്‍കാന്‍ ശ്രമിക്കുക.
- പോളിങ് ഡ്യൂട്ടിക്ക് ഹാജരാകാന്‍ സാധിക്കാത്ത വിധം പ്രയാസമനുഭവിക്കുന്നവരാണെങ്കില്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കാരണങ്ങള്‍ റിമാര്‍ക്സില്‍ രേഖപ്പെടുത്തുക. ഇവിടെ നമുക്ക് ടൈപ്പ് ചെയ്ത് നല്‍കാനുള്ള സൗകര്യമില്ല. കമ്മിഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കാരണങ്ങള്‍ സെലക്ട് ചെയ്ത് നല്‍കുക മാത്രമേ പാടുള്ളു.
- കമ്മീഷന്‍ നിദ്ദേശിക്കുന്ന പ്രകാരം ഒരാള്‍ക്ക് തെരെഞ്ഞെടുപ്പ് ജോലിക്ക് പങ്കെടുക്കാന്‍ സാധിക്കാത്ത ജീവനക്കാരനാണെങ്കില്‍ കൂടിയും അയാളുടെ പേര് വെബ്സൈറ്റില്‍ എന്റര്‍ ചെയ്യേണ്ടതാണ്.
- മുഴുവന്‍ ഉദ്യോഗസ്ഥരേയും എന്റര്‍ ചെയതു കഴിഞ്ഞാല്‍ Confirm ചെയ്യേണ്ടതാണ്.
- അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയായിരിക്കും സ്ഥാപനങ്ങള്‍ യൂസര്‍ നെയിം, പാസ്‌വേഡ് എന്നിവ എത്തിച്ചു തരുന്നത്.
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന പാസ്‌വേഡ് ഉപയോഗിച്ചു കൊണ്ടാണ് സൈറ്റില്‍ ലോഗിന്‍ ചെയ്യേണ്ടത്.
- Staff entry can be done after final submission of the institution details!!!!എന്ന മെസ്സേജ് വരുന്നുണ്ടെങ്കില്‍ സ്കൂള്‍ Details Confirm ചെയ്യാത്തതു കൊണ്ടായിരിക്കും.
- പാസ്‌വേഡ് മറന്നു പോവുകയോ ലോഗിന്‍ ചെയ്യാന്‍ കഴിയാതിരിക്കുകയോ വന്നാല്‍ നിങ്ങളുടെ ലോക്കല്‍ബോഡിയുമായി ബന്ധപ്പെടുക. അവരാണ് നിങ്ങളുടെ യൂസര്‍ നെയിമും പാസ്‌വേഡൂം റീസെറ്റ് ചെയ്ത് തരുന്നത്.
- സ്റ്റാഫിനെ Save ചെയ്യാന്‍ കഴിയാത്തതിനു കാരണം സ്ഥാപനത്തിന്റെ Submission ല്‍ Declaration ടിക്ക് മാര്‍ക്ക് ചെയ്തിട്ടുണ്ടാവില്ല.
- ഫൈനല്‍ സബ്‌മിഷനു ശേഷം ഡാറ്റയില്‍ മാറ്റം വരുത്തണമെങ്കില്‍ അതാത് ലോക്കല്‍ബോഡിയൂമായി ബന്ധപ്പെട്ടാല്‍ മതി.
ഡാറ്റ എന്‍ട്രി ചെയ്യുന്ന വിധം
Step 1
http://www.edrop.gov.in/ എന്നതാണ് ഡാറ്റാ എന്‍ട്രി വെബ്സൈറ്റിന്റെ മേല്‍ വിലാസം. ഇവിടെ ക്ലിക്ക് ചെയ്തോ അഡ്രസ്സ് ബാറില്‍ നേരിട്ട് ടൈപ്പ് ചെയ്തോ വെബ്സൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്.
Step 2
ലോഗിന്‍ പേജ് ആണ് ഇവിടെ കാണുന്നത്. യൂസര്‍ ഐ ഡി, പാസ്‍വേഡ്, കാപ്ഷെ കോഡ് എന്നിവ ടൈപ്പ് ചെയ്യാനുള്ള കോളങ്ങള്‍ ഇവിടെ കാണാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന പാസ്‌വേഡ് ഉപയോഗിച്ചു കൊണ്ട് ആദ്യമായി സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും പഴയ പാസ്‌വേഡ്(തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന പാസ്‌വേഡ്) മാറ്റിയിരിക്കണം. പിന്നീട് സൈറ്റില്‍ പ്രവേശിക്കുമ്പോഴൊക്കെ ഈ പാസ്‌വേഡ് ആണ് ഉപയോഗിക്കണ്ടത്.
നിങ്ങള്‍ മാറ്റി നല്‍കുന്ന പാസ്‌വേഡ് താഴെ പറയുന്ന രീതിയിലുള്ളവയായിരിക്കണം
നിങ്ങള്‍ മാറ്റി നല്‍കുന്ന പാസ്‌വേഡ് താഴെ പറയുന്ന രീതിയിലുള്ളവയായിരിക്കണം
- Password must at least be 8-12 characters
- Password must contain letters, number and special character
- Password must not be the same as the previous one password
ഇങ്ങനെ പാസ്‌വേഡ് മാറ്റുമ്പോള്‍ ലഭിക്കുന്ന ഹോം പേജ് ഇവിടെ നല്‍കിയിരിക്കുന്നു. കമ്മീഷന്‍ നല്‍കുന്ന പ്രധാന വാര്‍ത്തകളും മറ്റും ഹോം പേജിന്റെ താഴെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.
Step 3
- പേജിന്റെ ഏറ്റവും മുകളിലായി Home Institution Registration Institution View Employee Entry Help Log Out എന്നിങ്ങനെ 6 മെനു കാണാം.
- ആദ്യമായി സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടത്. ഇതിനായി മുകളില്‍ കാണുന്ന Institution എന്ന പേജിലെ Institution Details Edit എന്ന പേജില്‍ ക്ലിക്ക് ചെയ്യുക.
- സ്ഥാപനത്തെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും കൃത്യമായി എന്റര്‍ ചെയ്ത ശേഷം സേവ് ചെയ്യുക
- അടുത്തത് സ്ഥാപനത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ Submit ചെയ്യുകയാണ് വേണ്ടത്. ഇതിനായി മുകളില്‍ കാണുന്ന Institution പേജിലെ Institution Submit ക്ലിക്ക് ചെയ്യുക.
- Submit button ക്ലിക്ക് ചെയ്യുമ്പോള്‍ DECLARATION
As institution head,I declare that I have entered & submitted the entire staff list of this institution to eDROP as on today. I also certify that those employees who have severe problems and to be exempted from election related duty as per SEC directions are only marked with remarks and all the information submitted in the remarks column are true and I have collected and verified proof against such remarks from the concerned individuals. എന്ന മെസ്സേജ് കാണാം. ഇതിന്റെ ഇടതു വശത്ത് കാണുന്ന ചെക്ക് ബോക്സില്‍ ടിക്ക് ചെയ്ത് Confirm ചെയ്യാം.
Step 4 Employee Entry
- ഇതിനായി സ്ഥാപനങ്ങള്‍ മുകളില്‍ കാണുന്ന Employee Registration എന്ന മെനുവിലാണ് ക്ലിക്ക് ചെയ്യേണ്ടത്.
- Employee Registration എന്ന പേജില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഇവിടെ കാണുന്നതു പോലെ ജീവനക്കാരുടെ പേര് എന്റര്‍ ചെയ്യാനുള്ള പേജ് കാണാവുന്നതാണ്.
- ഓരോ ജീവനക്കാരനേയും എന്റര്‍ ചെയ്തശേഷം Save ബട്ടണ്‍ ക്ലിക്ക് ചെയ്യുക. എല്ലാവരേയും എന്റര്‍ ചെയ്ത ശേഷം Confirm ബട്ടണ്‍ ക്ലിക്ക് ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് ഈ പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നതാണ്.
- എല്ലാ ജീവനക്കാരുടേയും പേരുകള്‍ എന്റര്‍ ചെയ്തു കഴിഞ്ഞാല്‍ Employee View എന്ന ഓപ്ഷനിലൂടെ എന്റര്‍ ചെയ്ത മുഴുവന്‍ ജീവനക്കാരുടേയും പേരുകള്‍ കാണാവുന്നതാണ്.
- എന്റര്‍ ചെയ്തതില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്താവുന്നതാണ്. ജീവനക്കാരുടെ ലിസ്റ്റ് എടുക്കുമ്പോള്‍ വലതു വശത്ത് Edit ബട്ടണ്‍ കാണാം.
- എല്ലാ ജീവനക്കാരുടേയും പേരുകള്‍ എന്റര്‍ ചെയ്തു കഴിഞ്ഞതിനു ശേഷം പേജിന്റെ മുകളില്‍ കാണുന്ന Employee Confirmation and Generate Aknowledgment എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
- ഇപ്പോള്‍ You are going to submit the list, no editing is possible after the submission എന്ന മെസ്സേജ് വരുന്നതാണ്. ഇതില്‍ OK ക്ലിക്ക് ചെയ്യുക.
- ഇതോടെ സ്ഥാപനത്തിന്റെ ജോലി അവസാനിച്ചു. ഇനി ജീവനക്കാരെ എഡിറ്റ് ചെയ്യാന്‍ സാധ്യമല്ല.
- എങ്കിലും ഏതെങ്കിലും തരത്തിലുള്ള എഡിറ്റിങ് ആവശ്യമെന്നു തോന്നുകയാണെങ്കില്‍ തദ്ദേശ സ്വയംഭരണസ്ഥാപനമുമായി ബന്ധപ്പെടാവുന്നതാണ്.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....