important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

SSLC Examination 2016

എസ്.എസ്.എല്‍.സി. പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ 2016 മാര്‍ച്ച് ഒന്‍പതിന് ആരംഭിച്ച് മാര്‍ച്ച് 28-ന് അവസാനിക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷം1.45 ന് പരീക്ഷ ആരംഭിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ പരീക്ഷ ഉണ്ടായിരിക്കില്ല. പരീക്ഷ ഫീസ് പിഴ കൂടാതെ നവംബര്‍ മൂന്ന് മുതല്‍ പതിമൂന്ന് വരെയും പിഴയോടെ 16 മുതല്‍ 21 വരെയും പരീക്ഷാകേന്ദ്രങ്ങളില്‍ സ്വീകരിക്കും.
സമയവിവരപ്പട്ടിക (പുതിയ സ്‌കീം). തീയതി, ദിവസം, സമയം, വിഷയം ക്രമത്തില്‍ 2016 മാര്‍ച്ച് ഒന്‍പത് ബുധന്‍ : ഉച്ചയ്ക്കുശേഷം 1.45മുതല്‍ 3.30 വരെ- ഒന്നാംഭാഷ-പാര്‍ട്ട്-1 മലയാളം/തമിഴ്/കന്നട/ഉറുദു/ഗുജറാത്തി/അഡീ.ഇംഗ്ലീഷ്/അഡീ.ഹിന്ദി/സംസ്‌കൃതം (അക്കാഡമിക്)/സംസ്‌കൃതം ഓറിയന്റല്‍-ഒന്നാം പേപ്പര്‍(സംസ്‌കൃത സ്‌കൂളുകള്‍ക്ക്), അറബിക്(അക്കാഡമിക്)/അറബിക് ഓറിയന്റല്‍- ഒന്നാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക്). മാര്‍ച്ച് 10 വ്യാഴം : ഉച്ചയ്ക്കുശേഷം 1.45മുതല്‍ 3.30 വരെ- ഒന്നാം ഭാഷ പാര്‍ട്ട് 2 മലയാളം/തമിഴ്/കന്നട/സ്‌പെഷ്യല്‍ ഇംഗ്ലീഷ്/ഫിഷറീസ് സയന്‍സ്(ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളുകള്‍ക്ക്)/അറബിക് ഓറിയന്റല്‍-രണ്ടാം പേപ്പര്‍(അറബിക് സ്‌കൂളുകള്‍ക്ക്)/സംസ്‌കൃതം ഓറിയന്റല്‍-രണ്ടാം പേപ്പര്‍ (സംസ്‌കൃത സ്‌കൂളുകള്‍ക്ക്) മാര്‍ച്ച് 14 തിങ്കള്‍ : ഉച്ചയ്ക്കുശേഷം 1.45മുതല്‍ 4.30 വരെ- രണ്ടാം ഭാഷ ഇംഗ്ലീഷ്. മാര്‍ച്ച് 15 ചൊവ്വ : ഉച്ചയ്ക്കുശേഷം 1.45മുതല്‍ 3.30 വരെ- മൂന്നാം ഭാഷ ഹിന്ദി/ജനറല്‍ നോളഡ്ജ്. മാര്‍ച്ച് 16 ബുധന്‍ : ഉച്ചയ്ക്കുശേഷം 1.45മുതല്‍ 4.30 വരെ-ഗണിതശാസ്ത്രം, മാര്‍ച്ച് 17 വ്യാഴം : ഉച്ചയ്ക്കുശേഷം 1.45മുതല്‍ 3.30 വരെ- ഊര്‍ജ്ജതന്ത്രം, മാര്‍ച്ച് 21 തിങ്കള്‍: ഉച്ചയ്ക്കുശേഷം 1.45മുതല്‍ 4.30 വരെ-സോഷ്യല്‍ സയന്‍സ്, മാര്‍ച്ച് 22 ചൊവ്വ : ഉച്ചയ്ക്കുശേഷം 1.45മുതല്‍ 3.30 വരെ-രസതന്ത്രം, മാര്‍ച്ച് 23 ബുധന്‍ : ഉച്ചയ്ക്കുശേഷം 1.45മുതല്‍ 3.30 വരെ- ജീവശാസ്ത്രം.

2 comments:

  1. പരീക്ഷാഭവൻ സൈറ്റിൽ SSLC മാർച്ച്‌ 2016 ടാബ് അക്ടിവറ്റ് ആയിട്ടുണ്ട്

    ReplyDelete
  2. SSLC സ്കൂൾ Going കുട്ടികളുടെ എ- ലിസ്റ്റ് ഇപ്പോൾ ഡൌണ്‍ലോഡ് ചെയ്യാം

    ReplyDelete

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers