Professional Tax Calculation in SPARK
Step 1
Professional Tax അടക്കേണ്ട സമയമാണല്ലോ ഇപ്പോള്‍. ഇതെങ്ങനെ സ്പാര്‍ക്കിലൂടെ പ്രോസസ് ചെയ്യാമെന്നു നോക്കാം.
താഴെ കാണുന്ന ചിത്രത്തിലേതു പോലെ Salary Matters - Processing - Professional Tax Calculation എന്ന ക്രമത്തിലാണ് പേജ് തുറക്കേണ്ടത്.
Step 2
DDO Code, Bill Type എന്നിവ Select ചെയ്യുക. Professional tax ചേര്‍ക്കാനാണെങ്കില്‍ Include Pro. Tax എന്നുള്ളതില്‍ Click ചെയ്യുക. തുടര്‍ന്ന് First Half Option അല്ലെങ്കില്‍ Second Half Optionതെരെഞ്ഞെടുക്കുക. തുടര്‍ന്ന് Confirm Button ല്‍ click ചെയ്താല്‍ ആ Bill Type ല്‍ ഉള്ള എല്ലാവര്‍ക്കും Professional Tax ചേര്‍ന്നിട്ടുണ്ടാവും.
Confirm ബട്ടണ്‍ ക്ലിക്ക് ചെയ്തു കഴിയുമ്പോള്‍ Professional Tax ചേര്‍ത്ത ജീവനക്കാരുടെ പേരുകള്‍ താഴെ കാണുന്നതു പോലെ കാണാം. Print out of Tax Deduction എന്ന ഓപ്ഷനിലൂടെ Tax ചേര്‍ത്തവരുടെ ലിസ്റ്റ് Print എടുക്കാവുന്നതാണ്.
Step 3.
Include ചെയ്ത Tax ഒഴിവാക്കാന്‍ വേണ്ടി Bill Type സെലക്ട് ചെയ്ത ശേഷം Removing Existing Prof. Tax എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മതി.
സാലറി ബില്ലിനോടൊപ്പം Professional Tax നല്‍കേണ്ടതില്ലെങ്കില്‍ ഷെഡ്യൂള്‍ എടുക്കാന്‍ വേണ്ടി മാത്രം Professional Tax പ്രോസസ് ചെയ്ത് പ്രിന്റ് എടുത്ത ശേഷം Cancel ചെയ്യുന്നതാണല്ലോ നല്ലത്.
yes
ReplyDelete