SPORTS_2018_Data
Entry Help
-
ഈ വര്‍ഷം ആദ്യമായി സൈറ്റില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ യൂസര്‍ നെയിം പാസ്‌വേഡ് എന്നിവ സ്കൂള്‍ കോഡ് തന്നെ നല്‍കേണ്ടതാണ്. തുടര്‍ന്ന് പ്രസ്തുത പാസ്‌വേര്‍ഡ് Change ചെയ്യണം.
-
ഗെയിംസ് മത്സരങ്ങള്‍ എന്റര്‍ ചെയ്യുന്നതിനു മുമ്പായി ടീമായി പങ്കെടുക്കുന്ന ഓരോ ഇനങ്ങളും പ്രത്യേകമായി ടിക്ക് ചെയ്യണം.
-
ഹയര്‍സെക്കന്ററി കുട്ടികളുടെ അഡ്മിഷന്‍ നമ്പറിനു മുമ്പില്‍ H എന്നും വൊക്കേഷനല്‍ ഹയര്‍സെക്കന്ററി കുട്ടികളുടെ അഡ്മിഷന്‍ നമ്പറിനു മുമ്പില്‍ H എന്നും ചേര്‍ക്കണം
-
Aquatics, Athletics മത്സരങ്ങളില്‍ ഒരു സ്കൂളില്‍ നിന്നും ഒരു ഐറ്റത്തിന് 2 കുട്ടികള്‍ വീതവും ഒരു കുട്ടിക്ക് റിലേ കൂടാതെ പരമാവധി മൂന്ന് ഐറ്റത്തിനും പങ്കെടുക്കാം.
-
റിലേ മത്സരത്തില്‍ പങ്കെടുക്കുന്ന 4 കുട്ടികളുടേയും പേരുകള്‍ എന്റര്‍ ചെയ്യണം
-
ക്രോസ് കണ്‍ട്രി മത്സരങ്ങള്‍ക്ക് പ്രായപരിധിയില്ലാതെ ഒരു സ്കൂളില്‍ നിന്നും ആണ്‍ പെണ്‍ വിഭാഗത്തില്‍ 3 പേര്‍ക്ക് പങ്കെടുക്കാം.
-
സീനിയര്‍, ജൂനിയര്‍, സബ്ജൂനിയര്‍ വിഭാഗത്തില്‍ മത്സരിക്കുന്ന എല്ലാകുട്ടികളുടേയും Passport Size Photo (Max Size 100kb jpg, jpeg format ) അപ്‌ലോഡ് ചെയ്യേണ്ടതാണ്.
-
Higher Age ഗ്രൂപ്പില്‍ മത്സരിക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തുക. ഇങ്ങനെ മത്സരിക്കുന്ന കുട്ടികള്‍ ആവര്‍ഷം നടക്കുന്ന എല്ലാ മത്സരങ്ങളിലും ആ വിഭാഗത്തില്‍ തന്നെ മത്സരിക്കേണ്ടതാണ്.
-
ഡാറ്റ എന്‍ട്രി സൈറ്റില്‍ ഒരിക്കല്‍ കണ്‍ഫം ചെയ്തുകഴിഞ്ഞാല്‍ പിന്നീട് എഡിറ്റിങ് സാധ്യമല്ല.
-
Sports School , Sports Division ,Sports Hostel എന്നീ വിഭാഗങ്ങളുട എന്‍ട്രികളും അതാത് സ്കൂളില്‍ നിന്നുതന്നെ നടത്തേണ്ടതാണ്.
www.schoolsports.in
എന്ന
വെബ്സൈറ്റാണ് ഇവിടെ കാണുന്നത്.
Username, Password എന്നിവ
സ്കൂള്‍ കോഡ് തന്നെ നല്‍കുക.
പാസ്‌വേഡ്
മാറ്റാനുള്ള പേജാണ് പിന്നീട്
വരുന്നത്.
ഇവിടെ
പുതിയ പാസ്‌വേഡ് നല്‍കുക.
Change Password ക്ലിക്ക്
ചെയ്യുക
കുട്ടിയുടെ
അഡ്മിഷന്‍ നമ്പര്‍ മാത്രം
എന്റര്‍ ചെയ്താല്‍ മറ്റ്
വിവരങ്ങള്‍ ലഭ്യാമാകുന്നതാണ്.
തുടര്‍ന്നു
വരുന്ന പേജില്‍ നിന്നും
കാറ്റഗറി സെലക്ട് ചെയ്ത്
കുട്ടികളുടെ പേരുകള്‍ എന്റര്‍
ചെയ്യുക
കുട്ടികളുടെ
പേരുകള്‍ എന്റര്‍ ചെയ്യാനുള്ള
പേജാണ് ഇത്.
അഡ്മിന്‍
നമ്പര്‍ മാത്രം നല്‍കിയാല്‍
കുട്ടിയുടെ മറ്റുവിവരങ്ങള്‍
കാണാം.
ഐറ്റം
കോഡ് കൊടുത്ത് Update
ചെയ്യുക..
കുട്ടിയുടെ
വിവരങ്ങളിലെ തെറ്റുകള്‍ ഈ
പേജില്‍ തിരുത്താന്‍ കഴിയില്ല.
സമ്പൂര്‍ണ്ണയിലാണ്
തിരുത്തേണ്ടത്.
എല്ലാ
കുട്ടികളുടേയും വിവരങ്ങള്‍
എന്റര്‍ ചെയ്തതിനു ശേഷം കണ്‍ഫേം ചെയ്യാം
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....