important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

E Grantz




www.mikav. blogspot.com Curzon P L
പട്ടികജാതി പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് / ഗ്രാന്റ് വിതരണം സുഗമമാക്കാനാണ് ഓണ്‍ലൈന്‍ ഫണ്ട് ട്രാന്‍സ്ഫര്‍ സിസ്റ്റം ഉപയോഗിക്കുന്നത്. E Grant Web Site Address www.egrantz.kerala.gov.in/ ലോഗിന്‍ പേജ് താഴെ കൊടുത്തിരിക്കുന്നു.

രജിസ്ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് യൂസര്‍ നെയിം/പാസ്‌വേഡ് എന്നിവ അയച്ചു തരുന്നതാണ്. ഓരോ സ്ഥാപനത്തിനും രണ്ടു തരത്തിലുള്ള ലോഗിന്‍ Credentials നല്‍കിയിട്ടുണ്ടാകും. Principal, Clerk എന്നിവയാണ് രണ്ടുതരം ലോഗിനുകള്‍. ക്ലര്‍ക്ക് ഇല്ലാത്ത സ്കുളുകള്‍ രണ്ടു ലോഗിനുകളും ഒരാള്‍ക്ക് തന്നെ ഉപയോഗിക്കാവുന്നതാണ്.
























Step_1_
Principal Login
  1. Add Course (Settings -> Add Course in Institution) – ഈ പേജില്‍
    Institution – Default ആയി വന്നിട്ടുണ്ടാകും
    University- ചേര്‍ക്കേണ്ടതില്ല
    Course – Drop Down list ല്‍ നിന്നും തെരെഞ്ഞെടുക്കാവുന്നതാണ്.
    Lumpsum group – Prematric Studies
    Course type – Full Time എന്നിങ്ങനെ സെലക്ട് ചെയ്യാം. പേജിന്റെ താഴെ കാണുന്ന Add Course ബട്ടണില്‍ ക്ലിക്ക് ചെയ്ത് സേവ് ചെയ്യേണ്ടതാണ്. ഇത്രയുമാണ് ആദ്യഘട്ടത്തില്‍ Principal Login ല്‍ ചെയ്യാനുള്ളത്
Step_2_
    Clerk Login
  1. Add New Student
Add New Details page ല്‍ മൂന്ന് സ്റ്റെപ്പുകളുണ്ട്. ഇവിടെ ആദ്യപടിയായി ആധാറിലെ പേരും ആധാര്‍ നമ്പറും അതേപടി ടൈപ്പ് ചെയ്തു കൊടുത്ത് Validate Aadhar ക്ലിക്ക് ചെയ്യണം. രണ്ടും ശരിയാണെങ്കില്‍ Get Details From Sampoorna എന്ന പുതിയ ബട്ടണ്‍ കാണാം. അല്ലെങ്കില്‍ Mismatch മെസ്സേജ് കാണിക്കും. Get Details from Sampoorna എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ കുട്ടിയുടെ വിവരങ്ങള്‍ സമ്പൂര്‍ണ്ണ സോഫ്റ്റ്‌വെയറില്‍ നിന്നും ലഭ്യമാക്കുന്നതാണ്. എന്നാല്‍ Catagory, Cast, Class എന്നിവ സെലക്ട് ചെയ്തു കൊടുക്കേണ്ടതാണ്. Same as permanent address ക്ലിക്ക് ചെയ്താല്‍ Permanent Address Details അതേ പോലെ കോളങ്ങളില്‍ വരുന്നതാണ്. Next ബട്ടണ്‍ ക്ലിക്ക് ചെയ്ത് അടുത്ത പേജിലേക്ക് പോകാവുന്നതാണ്. തുടര്‍ന്ന് Other Details പേജില്‍ രക്ഷിതാവിന്റെ വിവരങ്ങളാണ് നല്‍കേണ്ടത്. മിക്കവാറും വിവരങ്ങള്‍ സമ്പൂര്‍ണ്ണയില്‍ നിന്നും ലഭ്യമായിരിക്കുന്നത് കാണാം. ബാക്കി വിവരങ്ങള്‍ എന്റര്‍ ചെയ്തു നല്‍കേണ്ടതാണ്. Next ബട്ടണ്‍ ക്ലിക്ക് ചെയ്ത് സേവ് ചെയ്യുക. Bank Details നല്‍കാനുള്ളതാണ് മൂന്നാമത്തെ പേജ്. ബാങ്ക് പാസ് ബുക്ക് തുറന്നു വെച്ച് പൂരിപ്പിക്കേണ്ട പ്രധാന പേജാണ് ഇത്. Caste Certificate, Income Certificate, Passbook Copy എന്നിവ സ്കാന്‍ ചെയ്തോ ഫോട്ടോ എടുത്തോ കമ്പ്യൂട്ടറില്‍ സേവ് ചെയ്ത് വെച്ചിരിക്കണം. ഇവ അപ്‌ലോഡ് ചെയ്യേണ്ടത് ഈ പേജിലാണ്. നാലാമത്തെ ഓപ്ഷനായ Unclean Occupation ജോലി ചെയ്യുന്നവര്‍ മാത്രം ചെയ്താല്‍ മതി. തുടര്‍ന്ന Save ബട്ടണ്‍ ക്ലിക്ക് ചെയ്ത് സേവ് ചെയ്യുക.

  1. Apply for scholarships Prematric -

അര്‍ഹതപ്പെട്ട സ്കോളര്‍ഷിപ്പുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള കുട്ടികള്‍ക്കു നേരെ ഇടതുവശത്ത് ടിക്ക് മാര്‍ക്ക് നല്‍കി പേജിന്റെ അടിയില്‍ കാണുന്ന Apply ബട്ടണില്‍‍ ക്ലിക്ക് ചെയ്യുകയാണ് വേണ്ടത്.




അടുത്തതായി Principal Login ല്‍ Application Verification നടത്തുകയാണ് വേണ്ടത്. ഓരോ കുട്ടിയേയും Verification നടത്തേണ്ടതാണ്.

Principal Verification നടത്തിയ കുട്ടിയുടെ വിവരങ്ങള്‍ ബന്ധപ്പെട്ട അധികാരിക്ള്‍ Approve ചെയ്തെങ്കില്‍ മാത്രമേ ഇ ഗ്രാന്റ് അപ്ലിക്കേഷന്‍ പ്രകൃയ മുഴുവനാകുകയുള്ളൂ. Approve ചെയ്തിട്ടുണ്ടോ എന്നറിയാന്‍ Clerk ലോഗിനില്‍ പ്രവേശിക്കണം.
3. Approved Application – (Clerk Login-> Approved Application) – ഈ പേജില്‍ അധ്യയന വര്‍‍‍ഷം സെലക്ട് ചെയ്താല്‍ സ്കോളര്‍ഷിപ്പ് അപേക്ഷ അംഗീകരിച്ചിരിക്കുന്ന കുട്ടികളുടെ പേരുകള്‍ കാണാവുന്നതാണ്.
4. Promote Student കുട്ടികളെ ഒരു ക്ലാസില്‍ നിന്നും അടുത്ത ക്ലാസിലേക്ക് പ്രമോട്ടു ചെയ്യുന്നതിനാണ് ഈ മെനു ഉപയോഗിക്കേണ്ടത്.
ക്ലാസ് സെലക്ട് ചെയ്ത ശേഷം കുട്ടിയുടെ പേരിനു നേരെയുള്ള ടിക്ക് മാര്‍ക്ക് നല്‍കി പേജിന്റെ താഴെ കാണുന്ന Promote student എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
5. Student Addmision മറ്റ് സ്ഥാപനങ്ങളില്‍ നിന്നും നമ്മുടെ വിദ്യാലയത്തില്‍ എത്തിച്ചേര്‍ന്നിട്ടുള്ള കുട്ടികളെ അഡ്‌മിറ്റ് ചെയ്യുന്നതിനാണ് ഈ മെനു ഉപയോഗിക്കേണ്ടത്.
ആധാര്‍ നമ്പര്‍ നല്‍കിയ ശേഷം അഡ്‌മിറ്റ് ചെയ്യേണ്ട ക്ലാസ് സെലക്ട് ചെയ്യുക അതിനുശേഷം Admit Student ക്ലിക്ക് ചെയ്യാം.
6. Student Profile View – (Clerk Login -> Student Profile View)കുട്ടിയുടെ വിശദ വിവരങ്ങള്‍ അറിയാന്‍ ഈ മെനു ഉപയോഗിക്കാം. കുട്ടിയെ സൈറ്റില്‍ എന്റര്‍ ചെയ്തെങ്കില്‍ മാത്രമേ ഈ പേജില്‍ കുട്ടിയെ കാണുകയുള്ളൂ. അര്‍ഹതപ്പെട്ട എല്ലാ കുട്ടികളേയും ഇപ്പോള്‍ തന്നെ എന്റര്‍ ചെയ്യാമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers