important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Adding ETSB Account Number in SPARK


സ്പാര്‍ക്കില്‍ മിക്കവാറും ജീവനക്കാരുടെ ETSB Account Number വന്നിട്ടുണ്ടായിരിക്കും. സോഫ്റ്റ്‍വെയര്‍ തന്നെ ETSB Account Number ചേര്‍ത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്  Salary matters→Changes in the month→Present salary and click Go button.

ഇതുവരെ ETSB Account ചേർത്തിട്ടില്ലെങ്കില്‍ എന്തൊക്കെ ചെയ്യണമെന്നു നോക്കാം.
സ്പാര്‍ക്കില്‍ ലോഗിന്‍ ചെയ്ത ശേഷം Salary matters→Changes in the month→Present salary and click Go button എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ബാങ്ക് അക്കൗണ്ട് നമ്പറിന്റെ വലതു വശത്തായി Get e TSB from Treasury  എന്ന ബട്ടണ്‍ കാണാം. ഈ ബട്ടണില്‍ ക്ലിക്ക് ചെയ്ത് ETSB അക്കൗണ്ട് നമ്പര്‍ Add ചെയ്യാം. തുടര്‍ന്ന് താഴെയുള്ള Confirm ബട്ടണ്‍ ക്ലിക്ക് ചെയ്ത് സേവ് ചെയ്യുക

പുതിയ ജീവനക്കാരനെ ചേര്‍ത്ത് ETSB അക്കൗണ്ട് എടുക്കുന്നത്
സ്പാര്‍ക്കില്‍ ചേര്‍ക്കുന്ന ഒരു പുതിയ ജീവനക്കാരന്റെ ETSB യും അപ്ഡേറ്റ് ചെയ്യാവുന്നതാണ്. ആദ്യം ജീവനക്കാന്റെ PEN ജനറേറ്റ് ചെയ്യുക. Administration→New employee Record. പിന്നീട് വ്യക്തിഗത വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുക. (Personal details, Present Service details and Contact details through the menu - Service matters→Personal details/Present Service details/Contact details).
ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ജീവനക്കാരനെ ചേര്‍ക്കുന്നത്
ജീവനക്കാരന്റെ  Personal Details എല്ലാം ചേര്‍ത്ത ശേഷം pay, Last pay change date, Next increment date , Bill type എന്നിവ കൃത്യമായി നല്‍കുക. ‘Credit salary to bank’ as ‘N എന്ന് നല്‍കുക. പിന്നീട് ബാങ്ക് അക്കൗണ്ട് നമ്പര്‍ ലഭിച്ച ശേഷം അപ്ഡേറ്റ് ചെയ്തുക. തുടര്‍ന്ന്  Get e TSB from Treasury, ക്ലിക്ക് ചെയ്ത് അപ്ഡേറ്റ് ചെയ്യുക

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers