സംസ്ഥാന ഗവ ജീവനക്കാരുടെ ശമ്പളം 2019 ജൂലൈ മാസം മുതല്‍ ട്രഷറി അക്കൗണ്ടിലേക്കാണല്ലോ എത്തുന്നത്. Employee Treasury Savings Bank (ETSB) account എന്ന് ഇത് അറിയപ്പെടുന്നു.
ഇത് സംബന്ധിച്ച വിവരങ്ങള്‍ താഴെ നല്‍കിയിരിക്കുന്നു
- ജീവനക്കാരന്‍ ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും ഇനി ഓരോ മാസവും ശമ്പളം ക്രെഡിറ്റ് ചെയ്യപ്പെടുന്നത്
ജീവനക്കാരന്റെ ETSB account ലേക്കായിരിക്കും. - ETSB അക്കൗണ്ട് ഒരു Zero Balance Account ആണ്. ഈ അക്കൗണ്ടിലേക്ക് പുറമെ നിന്ന് പണം നിക്ഷേപിക്കാന്‍ സാധിക്കില്ല. പ്രതി ദിനം 2ലക്ഷം രൂപവരെ ചെക്ക് വഴിയോ നെറ്റ് ബാങ്കിങ് വഴിയോ പിന്‍വലിക്കാം. യാതൊരു വിധ സര്‍വീസ് ചാര്‍ജും ബാധകമല്ല. ഓരോ മാസത്തേയും 4 മുതല്‍ 18 വരെ നിലനില്‍ക്കുന്ന ETSB അക്കൗണ്ട് തുകയ്ക്ക് 6 ശതമാനം വാര്‍ഷിക പലിശ നല്‍കുും. പലിശ അടുത്ത മാസം ക്രെഡിറ്റ് ആകും
- ഇതിനായി എല്ലാ ജീവനക്കാര്‍ക്കും അതാത് ട്രഷറികളില്‍ ETSB account ആരംഭിച്ചിട്ടുണ്ട്.
- ഓരോ ജീവനക്കാരന്റേയും ETSB Account Number കാണാന്‍ വേണ്ടി SPARK ഓപ്പണ്‍ ചെയ്ത് നോക്കുക
- സ്പാര്‍ക്കില്‍ Salary Matters - Changes in the month - Present Salary - Select Employee - Click Go button ക്ലിക്ക് ചെയ്യുക
- ഇങ്ങനെ ക്രെഡിറ്റ് ചെയ്യപ്പെടുന്ന തുക ഇതുവരെ മാറിക്കൊണ്ടിരുന്ന ബാങ്കിലേക്ക് മാറ്റണമെന്നുണ്ടെങ്കില്‍ Bill Informations and Management System (BiMS) അഥവാ BIMS ല്‍ അതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
- Drawing and Disbursing Officers (DDOs) മാര്‍ക്കുള്ള e-Bill Claim Settlements
portal ആണ് BIMS എന്നത് - ETSB അക്കൗണ്ടിലെത്തുന്ന ജീവനക്കാരന്റെ ശമ്പളം അക്കൗണ്ടിലേക്കോ മാറ്റുന്നതിനാണ് BiMS ല്‍ Standing Instruction നല്‍കുന്നത്.
- ETSB അക്കൗണ്ട് വരുന്നതിനു മുമ്പ് ഇതുവരെ മാറിക്കൊണ്ടിരുന്ന ബാങ്കിലേക്ക് മാത്രമേ BiMS ന്‍ Standing Instruction നല്‍കാന്‍ കഴിയുകയുള്ളൂ.
- പുതിയ ബാങ്ക് അക്കൗണ്ടോ TSB അക്കൗണ്ടോ BiMS ല്‍ നല്‍കാന്‍ കഴിയില്ല.
- Standing Instruction നല്‍കേണ്ടത് ഓരോ സ്ഥാപനത്തിലേയും DDO മാരാണ്.
- ഓരോ ജീവനക്കാരനും DDO യ്ക്ക് നല്‍കുന്ന അപേക്ഷയ്ക്കനുസരിച്ചാണ് DDO; Standing Instruction നല്‍കേണ്ടത്.
- BIMS ല്‍ സാധാരണയായി രണ്ട് തരത്തിലുള്ള ലോഗിനുകളുണ്ട് ഒന്ന് DDO ലോഗിനും DDO Admin ലോഗിനും.
- Standing Instruction നല്‍കേണ്ടത് DDO Admin ലോഗിന്‍ ഉപയോഗിച്ചാണ്. User ID എപ്പോഴും DDO Code ആയിരിക്കും. (Ex: 110316B095)
https://treasury.kerala.gov.in/bims/index.php താഴെ നല്‍കിയിരിക്കുന്നതാണ് BIMS ന്റെ ലോഗിന്‍ പേജ് .
ഇവിടെ DDO Admin ലോഗിന്‍ നല്‍കി പ്രവേശിക്കുക. ഇങ്ങനെ പ്രവേശിച്ച് ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ താഴെ സ്ക്രീന്‍ ഷോട്ടില്‍ വിശദീകരിച്ചിരിക്കുന്നു
- ബാങ്ക് അക്കൗണ്ടിലേക്ക് പോകേണ്ട തുക ശതമാനമായി നല്‍കുക
- അതായത് നമുക്ക ലഭിക്കന്ന ശമ്പളത്തിന്റെ 75 ശതമാനം തുകയാണ് ബാങ്കിലേക്ക് പോകേണ്ടതെങ്കില്‍ Salary Percentage കോളത്തില്‍ 75 എന്ന് നല്‍കുക. അപ്പോള്‍ 75 ശതമാനം സാലറി ബാങ്ക് അക്കൗണ്ടിലേക്ക് പോവുകയും ബാക്കി തുക ETSB അക്കൗണ്ടില്‍ നിലനില്‍ക്കുകയും ചെയ്യും.
- ഇങ്ങനെ ബാക്കി നില്‍ക്കുന്ന തുക പിന്നീട് പിന്‍വലിക്കണമെന്നുണ്ടെങ്കില്‍ ബാങ് ചെക്ക് വഴിയോ Online TSB നെറ്റ് ബാങ്കിങ് വഴിയോ സാധിക്കും.
ഇപ്പോള്‍ Salary Credit ആയിക്കൊണ്ടിരിക്കുന്ന Bank Account Number കാണാന്‍ ETSB -> Beneficiary Account Change എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്ത് PEN Number, ETSB Account Number എന്നിവ നല്‍കി Retrive ബട്ടണ്‍ ക്ലിക്ക് ചെയ്യുക
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....