important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Treasury Savings Bank TSB Online

  • ഇന്റര്‍നെറ്റ് ബാങ്കിങിന് സമാനമായി ട്രഷറി വകുപ്പ് നല്‍കുന്ന മികച്ച സേവനങ്ങളിലൊന്നാണ് Treasury Savings Bank അഥവാ TSB Online. 
  • TSB യില്‍ അക്കൗണ്ട് ഉപയോഗിച്ച് എപ്പോള്‍ വേണമെങ്കിലും ETSB യില്‍ വരുന്ന സാലറി ഏത് ബാങ്കിലേക്കും മാറ്റാന്‍ സാധിക്കും.
TSB യില്‍ ഓണ്‍ലൈനായി അക്കൗണ്ട് തുടങ്ങാന്‍ എന്തൊക്കെ ചെയ്യാം എന്നു നോക്കാം.
സംസ്ഥാന ഗവ ജീവനക്കാര്‍ക്ക് ഈ അക്കൗണ്ട് ഏറെ ഉപകാരപ്പെടുന്നതാണ്. കാരണം സംസ്ഥാന ഗവ ജീവനക്കാരുടെ ശമ്പളം ജൂലൈ മാസം മുതല്‍ ETSB (Employees Treasury Savings Bank Account) ലേക്കാണല്ലോ വരുന്നത്. ETSB അക്കൗണ്ടില്‍ വരുന്ന പണം നമുക്കിഷ്ടമുള്ള രീതിയില്‍ കൈകാര്യം ചെയ്യാന്‍ TSB യില്‍ ഒരു അക്കൗണ്ട് ഉണ്ടാകുന്നത് നല്ലതാണ്.  ഉദാഹരണമായി എപ്പോള്‍ വേണമെങ്കിലും നമ്മുടെ അക്കൗണ്ടിലുള്ള പണം നമുക്കിഷ്ടമുള്ള ബാങ്കുകളിലേക്കും മറ്റും മാറ്റാന്‍ സാധിക്കും.
BIMS ല്‍ നല്‍കുന്ന Standing Instruction പ്രകാരം ഒരു ബാങ്കിലേക്ക് മാത്രമേ പണം മാറാന്‍ സാധിക്കുകയുള്ളൂ. മാത്രമല്ല ഓരോ തവണയും ട്രാന്‍സ്ഫര്‍ ചെയ്യേണ്ട തുക വ്യത്യാസപ്പെടുത്തണമെങ്കില്‍ DDO യ്ക്ക് അപേക്ഷ കൊടുക്കേണ്ടതായിട്ടുമുണ്ട്.
https://tsbonline.kerala.gov.in/ എന്നതാണ് TSB സൈറ്റിന്റെ അഡ്രസ്സ്. പേജില്‍ കാണുന്ന New User Registration ക്ലിക്ക് ചെയ്ത് രജിസ്ട്രേഷന്‍ പേജിലേക്ക് പ്രവേശിക്കാം.
TSB Account Number *
Confirm TSB Account Number *
Aadhaar Number
Mobile Number *
Email
Preferred Username * എന്നിവയാണ് ഈ പേജില്‍ നല്‍കേണ്ടത്. 
ഇത്രയും ഡാറ്റ നല്‍കി സേവ് ചെയ്യുമ്പോള്‍ ഇപ്പോള്‍ നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് ഒരു OTP അയച്ചു തരുന്നതായിരിക്കും.
ഈ OTP ടൈപ്പ് ചെയ്ത് Verify ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ റിക്വസ്റ്റ് അയച്ചതായുള്ള അറിയിപ്പ് ലഭിക്കും. Your application is under processing. Once your account is activated, a system generated password will be sent to the registered mobile number. It may take 6 working hours. Thanks for your patience.. എന്ന മെസ്സേജാണ് ലഭിക്കുക. ഇനി ട്രഷറിയുടെ അംഗീകാരത്തിനു ശേഷമായിരിക്കും ബാക്കി കാര്യങ്ങള്‍ ചെയ്യേണ്ടത്. ട്രഷറിയില്‍ നിന്നും പാസ്‍വേഡ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള നമ്മുടെ മൊബൈലിലേക്ക് അയച്ചു തരുന്നതായിരിക്കും. പ്രസ്തുത പാസ്‍വേഡും നേരത്തേ നല്‍കിയ യൂസര്‍ നെയിമും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ സാധിക്കും.
ലോഗിന്‍ പേജ് താഴെ തന്നിരിക്കുന്നു. 
ആദ്യമായി ലോഗിന്‍ ചെയ്യുമ്പോള്‍ Change Credential പേജാണ് വരുന്നത്.
ഇതില്‍ Create New Login Details, Create New Transaction Key എന്നിങ്ങനെ രണ്ട് ലോഗിന്‍ Details നിര്‍മ്മിക്കേണ്ടതായിട്ടുണ്ട്.
താഴെക്കാണുന്നതാണ് Change Credentialപേജ്
 പാസ്‍വേഡ് നിര്‍മ്മിക്കുമ്പോള്‍ താഴെ തന്നിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക
  • Login Password Should be 8 to 15 character length
  • Login Password must contain at least 1 alphabet
  • Login Password must contain at least 1 digit
  • Login Password must contain at least 1 special character
  • Login password must be different from the Transaction password
  • Transaction Password Should be 8 to 15 character length
  • Transaction Password must contain at least 1 alphabet
  • Transaction Password must contain at least 1 digit
  • Transaction Password must contain at least 1 special character
  • Transaction password must be different from the Login password
ശരിയായ രീതിയില്‍ പാസ്‍വേഡ് സെറ്റു ചെയ്തുകഴിഞ്ഞാല്‍ താഴെ കാണുന്ന മെസ്സേജ് വരുന്നതാണ്

Login password and Transaction key reset Successfully

Login password and Transaction key reset Successfully. You can login using new password

പാസ്ഡവേഡ് നല്‍കി ലോഗിന്‍ ചെയ്യുമ്പോള്‍ കാണുന്ന പേജ് താഴെ നല്‍കിയിരിക്കുന്നു. ഇവിടെ നമ്മുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട ഒട്ടനവധി സൗകര്യങ്ങള്‍ ലഭ്യമാണ്. 
Salary Instruction പേജില്‍ ബാങ്കിലേക്ക് പോകേണ്ട ശതമാനം നല്‍കാവുന്നതാണ്.
സാലറിയുടെ 60 ശതമാനമാണ് ബാങ്ക് അക്കൗണ്ടിലേക്ക് പോകേണ്ടതെങ്കില്‍ Salary Percentage കോളത്തില്‍ 60 എന്ന് നല്‍കുക. ബാക്കി 40% ETSB അക്കൗണ്ടില്‍ നിലനില്‍ക്കുന്നതായിരിക്കും. ഇവിടെ വരുത്തുന്ന മാറ്റം BiMS ലും വന്നിട്ടുണ്ടായിരിക്കും. 
ശ്രദ്ധിക്കേണ്ടവ
  • മൂന്നു തവണ പാസ്‍വേഡ് തെറ്റായി എന്റര്‍ ചെയ്താല്‍ നമ്മുടെ അക്കൗണ്ട് ബ്ലോക്കു ചെയ്യപ്പെടുന്നതായിരിക്കും. 
  • ഇങ്ങനെ ബ്ലോക്ക് ചെയ്യപ്പെട്ടാല്‍ ട്രഷറിയുമായി ബന്ധപ്പെടേണ്ടി വന്നേക്കാം


No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers