important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Samanwaya Staff Fixation Software



എന്താണ് സമന്വയ
കേരളത്തിലെ എയിഡഡ് /ഗവ അധ്യാപകതസ്തിക നിര്‍ണ്ണ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണ് സമന്വയ
ഡാറ്റ എന്ട്രി സമയത്ത് ശ്രദ്ധിക്കേണ്ടത് എന്തെല്ലാമാണ്
രണ്ടാമത്തെ പേജായ Staff Details പേജില്‍ ഓരോ ജീവനക്കാരനേയും എഡിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് save ചെയ്യേണ്ടതാണ്. എല്ലാ വരേയും സേവ് ചെയ്തതിനു ശേഷമാണ് പേജിന്റെ താഴെ കാണുന്ന Confirm ബട്ടണ്‍ ക്ലിക്ക് ചെയ്യേണ്ടത്.
ഓരോ പേജും കണ്‍ഫേം ചെയ്തെങ്കില്‍ മാത്രമേ അടുത്ത പേജിലേക്ക് പോകൂ
കണ്‍ഫേം ചെയ്യുന്ന പേജിന്റെ നിറം പച്ചയായി മാറും
നാല് പേജും കണ്‍ഫേം ചെയ്തു കഴിഞ്ഞാല്‍ വലതു വശത്ത് Preview and Forward ബട്ടണ്‍ കാണാം.
Preview പേജിന്റെ താഴെ Submit ബട്ടണ്‍ കാണാം. Submit ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ഡാറ്റ എ ഇ ഒ/ഡി ഇ ഒ ഓഫീസില്‍ എത്തും



ടെസ്റ്റ് സൈറ്റ് വെബ് അഡ്രസ്
https://samanwaya.kite.kerala.gov.in/samanwaya/index.php/auth/login ഇവിടെ ക്ലിക്ക് ചെയ്ത് നേരിട്ട് സൈറ്റിലേക്ക് പ്രവേശിക്കാം

ടെസ്റ്റ് സൈറ്റിലേക്ക് പ്രവേശിക്കേണ്ടതെങ്ങിനെ
മുകളില്‍ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് വിലാസം ബ്രൗസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന വിന്‍ഡോയാണ് താഴെ നല്‍കിയിരിക്കുന്നത്. User Name, Password എന്നിവ സ്കൂൾ കോഡ് തന്നെ നല്‍കേണ്ടതും Login Using Sampoorna എന്നതില്‍ ടിക്ക് മാര്‍ക്ക് നല്‍കേണ്ടതുമാണ്.

എന്തൊക്കെ വിവരങ്ങളാണ് സമന്വയയില്‍ നല്‍കേണ്ടത്

ഇവിടെ കാണിച്ചിരിക്കുന്ന നാല് പേജുകളാണ് സേവ് ചെയ്യേണ്ടത്.

പേജ് 1 - Sixth Working Day Strength
ഈ പേജ് Sixth Working Day യില്‍ നാം നല്‍കിയ ഡാറ്റയാണ് . ഇവിടെ യാതൊരു വിധ Modifcation നും നടത്താന്‍ സാധ്യമല്ല. പേജിന്റെ താഴെ തന്നിരിക്കുന്ന
എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മാത്രം മതി.

ഒരു പേജ് Confirm ആയോ എന്ന് എങ്ങനെ അറിയും

പേജിന്റെ താഴെയുള്ള Confirm ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Confirmed Details Successfully എന്ന മെസ്സേജ് വരും അതോടൊപ്പം പേജിന്റെ നിറം പച്ചയായി മാറും

പേജ് 2 Staff Statement Details
Staff statement page താഴെ കൊടുത്തിരിക്കുന്നു

സമ്പൂര്‍ണ്ണയില്‍ നിന്നും സിങ്ക്രണൈസ് ചെയ്തതിനു ശേഷമുള്ള സ്റ്റാഫ് ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്നു


എന്തൊക്കെ കാര്യങ്ങളാണ് Add/ Edit പേജില്‍ ചേര്‍ക്കേണ്ടത് ?
താഴെക്കൊടുത്തിരിക്കുന്നതാണ് Add പേജ്. Edit ക്ലിക്ക് ചെയ്യുമ്പോഴും ഇതേ പേജ് തന്നെയാണ് വരുന്നത്. ഇവിടെ ആവശ്യമുള്ള കാര്യങ്ങള്‍ എഡിറ്റു ചെയ്യാം


 
    



Plan And Fitness Page
ഈ പേജ് താഴെ തന്നിരിക്കുന്നു
ഒന്നില്‍ കൂടുതല്‍ പ്ലാനുകള്‍ ഉണ്ടെങ്കില്‍ ഓരോ പ്ലാനും ലിബറെ ഓഫീസ് റൈറ്ററില്‍ ഓരോ പേജിലായി സേവ് ചെയ്ത് എല്ലാ പേജും ഒന്നിച്ച് പി ഡി എഫ് ഫയല്‍ ആക്കി മാറ്റാവുന്നതാണ്.

Readmission/Strength details

നാലാമത്തെ പേജാണ് ഇത്
ഇവിടെ ആവശ്യമായ കാര്യങ്ങള്‍ നല്‍കി Confirm ചെയ്യാം
EID/UID ഇല്ലാത്ത കുട്ടികളുടെ എണ്ണമാണ് സത്യപ്രസ്താവനയില്‍ നല്‍കേണ്ടത്.

എവിടെയാണ് Sign out ബട്ടണ്‍ ഉള്ളത്








No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers