important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

മുല്ലപ്പെരിയാര്‍ പറയുന്നത്


മുല്ലപ്പെരിയാര്‍ ഇന്ന്‍ ലക്ഷക്കണക്കിനുള്ള ജനങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നു. ഏകദേശം 50 വര്ഷം മാത്രം ആയുസ്സ് നല്‍കി നിര്‍മ്മിച്ച അണക്കെട്ട് ഇന്ന്‍ 116 വര്ഷം കഴിയുന്നു. ഒരു ജനതതിയെ തുടച്ചു നീക്കാന്‍ മുല്ലപ്പെരിയാര്‍ Dam ന് കഴിയും.
ഏറെ സുരക്ഷിതമായി നിര്‍മ്മിക്കേണ്ട മുല്ലപ്പെരിയാര്‍ ഡാമിന്റെ നിര്‍മ്മാണത്തില്‍ പ്രധാനമായും ഉപയോഗിച്ചത് കരിങ്കല്ലും ചുണ്ണാമ്പും ആണ്. അതിനാല്‍ വെള്ളത്തിന്റെ അതി സമ്മര്‍ദ്ദം താങ്ങാന്‍ അണക്കെട്ടിന്‍ കഴിയുന്നില്ല. ഒട്ടേറെ പഠനങ്ങളില്‍ അണക്കെട്ടിലെ വിള്ളലുകള്‍ കാണാന്‍ കഴിഞ്ഞു. ഈ വിള്ളലുകള്‍ ഒരു പരിധിയില്‍ കവിഞ്ഞ`പരിഹരിക്കാനും കഴിയില്ല. ഇത്രയും ദുര്‍ബലമായ അണക്കെട്ടില്‍ ഭൂകമ്പം ഏല്‍പ്പിക്കുന്ന ക്ഷതം അതീവ ഗുരുതരമാവാം. ചുണ്ണാമ്പും സുര്‍ക്കയും ഉപയോഗിച്ച് നിര്‍മ്മിച്ച ഡാം പലസ്ഥലത്തും അടര്‍ന്നു വീഴുന്നു.
മുല്ലപ്പെരിയാര്‍ ഡാമിന്റെ തൊട്ടു മുകളില്‍ സ്ഥിതി ചെയ്യുന്ന ബേബി ഡാമും ഒട്ടും സുരക്തിതമല്ല. ബേബി ഡാമിലെ ചെറിയ ചോര്‍ച്ച മുല്ലപ്പെരിയാരിലെക്കുള്ള ജലത്തിന്റെ തള്ളിച്ചയ്ക്ക് കാരണമാകാം. അത് മുല്ലപ്പെരിയാര്‍ ഡാമിന്റെ തകര്‍ച്ചയ്ക്ക് വഴിവെക്കും. ഇടുക്കി ജല സംഭരണി ഉള്‍ക്കൊള്ളുന്ന ഏരിയ ഭൂകമ്പം ഉണ്ടാകാന്‍ സാധ്യത കൂടുതലുള്ള ഭ്രംശ മേഖലയില്‍ സ്ഥിതി ചെയ്യുന്നതായി പഠനങ്ങള്‍ കാണിക്കുന്നു. മുല്ലപ്പെരിയാര്‍ ഡാമിലെ ജലത്തിന്റെ സമ്മര്‍ദ്ദം ഭൗമാന്തര്‍ ഭാഗത്തെ ശിലകള്‍ ചലിക്കാന്‍ കാരണമാകുന്നു. 5 ല്‍കൂടുതലുള്ള ചലങ്ങള്‍ ആണ് അപകടകരം എന്ന് പറയുന്നെങ്കിലും മുല്ലപ്പെരിയാറിനെ പോലെ ദുര്‍ബലമായ ഡാമില്‍  എത്ര സമ്മര്‍ദ്ദം താങ്ങാന്‍ കഴിയും എന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈയിടെ ഉണ്ടായ ഭൂകമ്പങ്ങള്‍ ഡാമില്‍ എത്ര സമ്മര്‍ദ്ദം ചെലുത്തി എന്നുള്ള പഠനം ഇതുവരെ തുടങ്ങിയിട്ടില്ല.
ബേബി ഡാമിന്റെ തകര്‍ച്ച  മുല്ലപ്പെരിയാറിന്റെ തകര്‍ച്ചയ്ക്കും , ഈ ഡാമുകളിലെ ജലസമ്മര്‍ദ്ദം ഇടുക്കി അണക്കെട്ടിന്റെ തകര്‍ച്ചയ്ക്കും വഴിവെയ്ക്കാം. ആതു വഴി ചെറു തോണി കുളമാവ് ഭൂതത്താന്‍ കെട്ട് എന്നീ അണക്കെട്ടുകളും തകരാം. ഇത് ഇടുക്കി, എറണാകുളം , ആലപ്പുഴ, കോട്ടയം ,തൃശൂര്‍ എന്നീ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കും. പെരിയാരിലൂടെ ഇരച്ചെത്തുന്ന വെള്ളം ; ആലുവ ,പെരുമ്പാവൂര്‍ എന്നീ നഗരങ്ങളെ വെള്ളത്ത്തിനടിയിലാക്കും. കൊടുങ്ങല്ലൂര്‍ കായല്‍ വരെയും ചാലക്കുടി പുഴ വരെയും താഴ്ന്ന സ്ഥലങ്ങളെ ഇത് ബാധിക്കാം. വന്‍ തോതിലുള്ള വന്യ ജീവി കളുടെ നസത്തിനും പകര്‍ച്ച വ്യാധികള്‍ വ്യപിക്കാനും ഇടയാക്കും.
ഇപ്പോഴുള്ള അണക്കെട്ടിനു പകരം പുതിയ അണക്കട്ട് നിര്‍മ്മിക്കുകയെന്ന പരിഹാരം മാത്രമേ പരിഹാരമായുള്ളൂ . അതിനായി കേരളമോന്നായി ഒറ്റക്കെട്ടായി ഉണരാം.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers