Total Physical Fitness Programme അനുസരിച്ച് 2011-12 അധ്യയന വര്‍ഷത്തില്‍ എല്ലാ സ്കുളുകളും കുട്ടികളെ ടെസ്ററ് ചെയതതിന്റെ അടിസ്ഥാനത്തിലുള്ള data അപ് ലോഡ് ചെയ്യേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും വ്യത്യസ്തമായി ഓണ്‍ലൈന്‍ ആയി തന്നെയാണ കുട്ടികളുടെ data എന്റര്‍ ചെയ്യേണ്ടത്.
ഹോം പേജ് ന്റെ ഇടതു ഭാഗത്ത് താഴെ സ്കൂളുകള്‍ക്ക് ലോഗിന്‍ ചെയ്യാനുള്ള ബോക്സ് കാണാം.
ആദ്യമായി ലോഗിന്‍ ചെയ്യുമ്പോള്‍ സ്കൂളിന്റെ നമ്പര്‍ തന്നെ User Name, Password എന്നിവയ്ക്ക് ഉപയോഗിക്കാം. തുടര്‍ന്ന്‍ പാസ്സ്‌വേര്‍ഡ് മാറ്റണം. സ്കൂള്‍ നമ്പര്‍ അറിയില്ലെങ്കില്‍ ഇടതു ഭാഗത്തുള്ള സ്കൂള്‍ ലിസ്റ്റില്‍ നിന്നും നിങ്ങളുടെ സ്കൂളിന്റെ (ജില്ല , വിദ്യഭ്യാസ ജില്ല എന്ന ക്രമത്തില്‍ )നമ്പര്‍ കണ്ടുപിടിക്കാം.
കഴിഞ വര്‍ഷം എന്റര്‍ ചെയ്ത കുട്ടികളുടെ data കാണാന്‍ കഴുയുന്നുന്റെങ്കില്‍ അവ എഡിറ്റ് ചെയ്യാം. പുതിയതായി കുട്ടികളെ ഉള്‍പ്പെടുത്താന്‍ Add Student Details എന്ന സൗകര്യം ഉപയോഗപ്പെടുത്താം.
5 മുതല്‍ ഉള്ള എല്ലാ കുട്ടികളുടെയും വിവരങ്ങള്‍ ചേര്‍ത്തതിനു ശേഷം Report ന്റെ Consolidation (View Consolidation) കാണാം. ഈ പേജില്‍ ഉള്ള Print Report ഉപയോഗിച്ച് റിപ്പോര്‍ട്ടിന്റെ Print എടുക്കാം. ഇത് AEO ഓഫീസി ല്‍ എത്തിക്കണം. തിരുത്തലുകള്‍ ആവസ്യമുന്റെങ്കില്‍ വീണ്ടും Edit ചെയ്യാം. ഈ പേജിന്റെ മുകള്‍ഭാഗത്തുള്ള Confirm ബട്ടണ്‍ ക്ലിക്ക് ചെയ്ത് Data Entry അവസാനിപ്പിക്കാം.
Confirm Button ക്ലിക്ക് ചെയ്‌താല്‍ പിന്നീട് Editing സാധ്യമല്ല.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....