ഗുരു ഗൃഹത്തില്‍ താമസിച്ച് ഗുരു മുഖത്തു നിന്നും വിദ്യ അഭ്യസിച്ചിരുന്ന ഗുരുകുല സമ്പ്രദായത്തില്‍ നിന്നും കലാലയ മുറ്റത്തേക്ക് വിദ്യാഭ്യാസ രീതി പറിച്ചു മാറ്റപ്പെട്ടുവെങ്കിലും അധ്യാപക കേന്ദ്രീകൃതമായ ഒരു പഠനപ്രകൃയ്യ തന്നെയാണ് ഇന്നും പിന്തുടരുന്നത്. പാഠ പുസ്തകങ്ങളില്‍ നിന്നും ലഭിക്കുന്ന നമമാത്രമായ അറിവ് നമ്മുടെ കുട്ടികളുടെ സമഗ്രമായ വളര്‍ച്ചയ്ക്ക് പര്യാപതമല്ല എന്ന് ഇന്ന് സര്‍വ്വരും മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. കുട്ടിയുടെയും അധ്യാപകന്റേയും സമൂഹത്തിന്റെയും സജീവ പങ്കാളിത്തത്തോടെ ടെക്നോളജി ഒത്തുചേരുമ്പോഴാണ് കാര്യക്ഷമമായ പഠനപ്രകൃയ്യ സാധ്യമാകുന്നത്.
താളിയോലയും എഴുത്താണിയും ഒാര്‍മ്മകളിലേക്ക് കുടിയേറിയ പോലെ ബ്ലാക്ക് ബോര്‍ഡൂം വൈറ്റ് ചോക്കും ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മയാകാന്‍ അധിക കാലം വേണ്ടിവരുമെന്ന് തോന്നുന്നില്ല. ഇപ്പോള്‍ തന്നെ പല വിദ്യാലയങ്ങളിലും സ്മാര്‍ട്ട് ക്ലാസ്സ് റും സജ്ജമായിക്കഴിഞ്ഞു. മികച്ച രീതിയിലുള്ള പഠന രീതി പ്രദാനം ചെയ്യാന്‍ കഴിയുന്ന എന്നുള്ളത് വലിയ നേട്ടമാണ്. കാഴച കേള്‍വി സ്പര്‍ശം തുടങ്ങിയ ഇന്ദ്രിയാനുഭവങ്ങളെല്ലാം ഒരുമിച്ച് അനുഭവ വേദ്യമാകാന്‍ ഇന്ററാക്ടീവ് ക്ലാസ്സ് റൂമിന് കഴിയുന്നു. ആക്ടിവ് ലേണിങ് ആണ് സ്മാര്‍ട്ട് ക്ലാസ്സ് റുമുകളില്‍ നടക്കുന്നത്. ഇത് വിദ്യാര്‍ത്ഥികളിലെ കഴിവുകളെ പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നു.
താളിയോലയും എഴുത്താണിയും ഒാര്‍മ്മകളിലേക്ക് കുടിയേറിയ പോലെ ബ്ലാക്ക് ബോര്‍ഡൂം വൈറ്റ് ചോക്കും ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മയാകാന്‍ അധിക കാലം വേണ്ടിവരുമെന്ന് തോന്നുന്നില്ല. ഇപ്പോള്‍ തന്നെ പല വിദ്യാലയങ്ങളിലും സ്മാര്‍ട്ട് ക്ലാസ്സ് റും സജ്ജമായിക്കഴിഞ്ഞു. മികച്ച രീതിയിലുള്ള പഠന രീതി പ്രദാനം ചെയ്യാന്‍ കഴിയുന്ന എന്നുള്ളത് വലിയ നേട്ടമാണ്. കാഴച കേള്‍വി സ്പര്‍ശം തുടങ്ങിയ ഇന്ദ്രിയാനുഭവങ്ങളെല്ലാം ഒരുമിച്ച് അനുഭവ വേദ്യമാകാന്‍ ഇന്ററാക്ടീവ് ക്ലാസ്സ് റൂമിന് കഴിയുന്നു. ആക്ടിവ് ലേണിങ് ആണ് സ്മാര്‍ട്ട് ക്ലാസ്സ് റുമുകളില്‍ നടക്കുന്നത്. ഇത് വിദ്യാര്‍ത്ഥികളിലെ കഴിവുകളെ പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നു.
സ്മാര്‍ട്ട് ക്ലാസ്സ് റൂം ഇന്ന് പല വിദ്യാലയങ്ങളുടേയും ഭാഗമാണ്. എന്താണ് സ്മാര്‍ട്ട് ക്ലാസ്സ് റൂം. കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് കണക്ഷന്‍, വീഡിയോ പ്രൊജക്ടര്‍, പ്രൊജക്ഷന്‍ സ്ക്രീന്‍, ഡോക്യുമെന്റ് ക്യാമറ, ഓഡിയോ സിസ്റ്റം, എഡ്യുക്കേഷന്‍ സോഫ്റ്റ്‌വെയര്‍ എന്നിവയൊക്കെ അടങ്ങിയതാണ് സ്‌മാര്‍ട്ട് ക്ലാസ്സ് റൂം. കാണാതെ പഠിച്ച് അപ്പാടെ ശര്‍ദ്ദിക്കുന്ന കാപ്‌സ്യൂള്‍ പഠന രീതി അപ്പാടെ തൂത്തെറിഞ്ഞ് ചിന്തയുടേയും ഭാവനയുടേയും മിഴിവാര്‍ന്ന പ്രവര്‍ത്തനങ്ങളുടേയും പുതിയ ലോകത്തേക്ക് വഴിതെളിക്കുന്നതാവണം വിദ്യാഭ്യാസം. ഇതിന് ആധൂനിക പഠന രീതികള്‍ സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കാര്യങ്ങള്‍ ഗ്രഹിച്ച് കാരണങ്ങള്‍ അന്വേഷിച്ച് പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിച്ച് പഠനം മുന്നോട്ടു പോകുമ്പോള്‍ വിദ്യാഭ്യാസം അര്‍ത്ഥപൂര്‍ണ്ണമാകുന്നു. എന്തെല്ലാം ആധുനിക സൗകര്യങ്ങളാണ് ഒരു സ്മാര്‍ട്ട് ക്ലാസ്സ് റൂമില്‍ ഒരുക്കാവുന്നത് എന്നു നോക്കാം.
Interactive White Board ഇന്ററാക്ടീവ് വൈറ്റ് ബോഡ് എന്നത് ഓരു വലിയ ടച്ച് സ്ക്രീന്‍ആണെന്നു പറയാം. ടച്ച് സെന്‍സിറ്റീവ് ഇന്ററാക്ടീവ് ഡിസ്‌പ്‌ളെ ബോര്‍ഡ് ആണ് ഇന്ററാക്ടീവ് വൈറ്റ് ബോര്‍ഡ്. വയര്‍ലെസ്സ്, USB, അല്ലെങ്കില്‍ സീലിയല്‍ പോര്‍ട്ടിലൂടെ കമ്പ്യൂട്ടുമായി ബന്ധിപ്പിട്ടിരിക്കും. കമ്പ്യൂട്ടര്‍ ഒരു പ്രൊജക്ടറുമായി ഘടിപ്പിച്ചിരിക്കും. കമ്പ്യൂട്ടര്‍ സ്ക്രീനിലുള്ള കാര്യങ്ങള്‍ പ്രൊജക്ടറിന്റെ സഹായത്തോടെ ബോര്‍ഡിലേക്ക് പതിപ്പിക്കുന്നു. ഡിജിറ്റല്‍ പെന്‍, സ്റ്റൈല്‍സ്, വിരല്‍ തുടങ്ങിയ ഏതെങ്കിലും സംവിധാനത്തിലൂടെ ബോര്‍ഡിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാം. ടൈപ്പ് ചെയ്യുന്നതിനായി വെര്‍ച്ച്യൂല്‍ കീ ബോഡും ലഭ്യമാണ്. മാഗ്നറ്റിക് പെന്‍ പയോഗിച്ച് സ്ക്രീനില്‍ എഴുതുകയും ചെയ്യാം. ക്ലാസ്സില്‍ ബ്ലാക്ക് ബോര്‍ഡിന്റെ പകരക്കാരനാണിത്. കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച ഡിജിറ്റല്‍ പ്രൊജക്ടര്‍ വഴി വെള്ളബോര്‍ഡില്‍ കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ തെളിയും. സ്‌ക്രീനില്‍ വിരല്‍ കൊണ്ടോ ഡിജിറ്റല്‍ പെന്‍ കൊണ്ടോ തൊട്ട് ഡസ്‌ക് ടോപ്പ് പ്രവര്‍ത്തിപ്പിക്കാം. ബോര്‍ഡ് എഴുതാനും വരയ്ക്കാനും മാത്രമല്ല, ശാസ്ത്രം, കണക്ക് തുടങ്ങിയ വിഷയങ്ങളില്‍ പ്രത്യേക പരിശീലനത്തിനും ഉപയോഗപ്പെടുത്താം. എഴുതിയത് സേവ് ചെയ്ത് വെക്കാനും കഴിയും.
Smart Table :
Screen-42" HD, LCD multitouch, interactive table supporting up to 40 touches
Stable pedestal for the active classroom that provides easy access for seated and wheelchair users.
Browse, search and download over 1,500 activity packs and applications directly from the table
Supports multiple USB devices, including the SMART Document Camera
Headphone- Headphone jacks and table speakers with individual volume control. പ്രധാനമായും പ്രൈമറി കുട്ടികളെ ലക്ഷ്യം വെച്ചു കൊണ്ടാണ് സ്മാര്‍ട്ട് ടേബിള്‍ പുറത്തിറക്കിയിട്ടുള്ളത്. ടേബിളിന്റെ ഫ്രെയിമിനുള്ളിലാണ് ക്യാമറ സ്ഥിതി ചെയ്യുന്നത്. ഇതും ഒരു തരത്തിലുള്ള ഇന്ററാക്ടീവ് ബോര്‍ഡ് തന്നെയാണ്. ടേബിളിലെ ടച്ച് തിരിച്ചറിഞ്ഞു കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ക്യാമറകള്‍ സ്ക്രീനിലെ സ്പര്‍ശനങ്ങള്‍ തിരിച്ചറിഞ്ഞ് സിഗ്നലുകളെ പ്രോസസറിലേക്ക് അയയ്ക്കുന്നു ഈ പ്രോസസറുകളാണ് തീരുമാനങ്ങലെടുക്കുന്നത്. സ്ക്രീനിലെ ഇന്ററാക്ഷനായി വിരലോ സ്റ്റൈലസ്സോ പോലുള്ള മൃദുവായ എന്തും ഉപയോഗിക്കാം. അധ്യാപകന് തന്റെ ലാപ്‌ടോപ്പില്‍ തയ്യാറാക്കുന്ന പ്രൊജക്ടുകള്‍ സ്മാര്‍ട്ട് ടേബിളിലേക്ക് അയക്കുകയും ചെയ്യാം. സ്മാര്‍ട്ട് ടേബിളിന്റെ മെനുവില്‍ സ്റ്റുഡന്റ് മോഡും ടീച്ചര്‍ മോഡും കാണാം. കുട്ടികള്‍ക്കായുള്ള ഒട്ടേറെ അപ്ലിക്കേഷനുകള്‍ ഈ മോഡില്‍ ഉണ്ടായിരിക്കും.
Students Response System
കുട്ടികള്‍ക്ക് ക്ലാസ്സ് റൂം ഇന്ററാക്ഷന്‍ സാധ്യമാക്കുന്ന വയര്‍ലെസ്സ് സംവിധാനമാണ് Students Response System. അധ്യാപകന്‍ തന്റെ ലാപ്‌ടോപ്പിലൂടെ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ കുട്ടികള്‍ തങ്ങളുടെ കയ്യിലിരിക്കുന്ന റിമോര്‍ട്ട് രൂപത്തിലുള്ള ഡിവൈസിലൂടെ സെലക്ട് ചെയ്ത് ക്ലിക്ക് ചെയ്യുന്നു. ഓരോ Students Response System ഓരോ യുണീക്ക് ID ഉള്ളതിനാല്‍ ഓരോ കുട്ടിയുടേയും ഉത്തരങ്ങള്‍ സോഫ്ററ്‌വെയര്‍ തിരിച്ചറിഞ്ഞുകൊള്ളും.
Document Camera യഥാര്‍ത്ഥത്തില്‍ ഹൈ റസല്യൂഷന്‍ ക്യാമറയാണ് Document Cameraഎന്നറിയപ്പെടുന്നത്. മേശപ്പുറത്ത് വെച്ചിിക്കുന്ന ഏതൊരു വസ്തുവിനേയും മൂന്നിരട്ടി വലിപ്പത്തില്‍ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കാന്‍ Document Camera കള്‍ക്ക് കഴിയും. റൊട്ടേഷന്‍ ടൈപ്പ് Document Camera കളും ഇന്ന് നിലവിലുണ്ട്. സ്കാനര്‍, മൈക്രോസ്കോപ്പ് എന്നിവയൊക്കെ അറ്റാച്ച് ചെയ്തിട്ടുള്ള തരം Document Camera കള്‍ ഇന്ന് വിപണിയിലുണ്ട്. 850,000 pixels (1024x768) വരെയാണ് ഇവയുടെ റെസല്യൂഷന്‍. ഇമേജുകള്‍ സൂം ചെയ്യാനുമുള്ള സൗകര്യം ഇവയില്‍ കാണാം.
LCD Projector -LCD Projector ഇല്ലാത്ത ഹൈസ്കൂളുകള്‍ ഇന്ന് കേരളത്തില്‍ ഇല്ലെന്നു തന്നെ പറയാം. ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങളില്‍ LCD Projector വഹിക്കുന്ന പങ്ക് എത്രയോ വലുതാണെ വിശദികരിക്കേണ്ട ആവശ്യമില്ല. ഏതൊരു വിദ്യാര്‍ത്ഥിയും ഏറ്റവും ഇഷ്ടപ്പെടുന്ന ക്ലാസ്സ് റൂമാണല്ലോ സ്മാര്‍ട്ട് ക്ലാസ്സ് റും. എത്ര പ്രയാസമേറിയ് പാഠഭാഗവും Projector ന്റെ സഹായത്തോടെ എത്ര ലളിതമായാണ് നാം ക്ലാസ് റൂമില്‍ വിശദീകരിക്കാറുള്ളത്. Projector ന്റെ Brightness അതിന്റെ ലൂമിനസ്സിനെ അടിസ്ഥാനമാക്കിയാണ് അളക്കാറുള്ളത്. ഏകദേശം 35000 രുപ മുതല്‍ ഇപ്പോള്‍ Projector ലഭ്യമാണ്.
Smart Slate : ക്ലാസ്സ് റൂം ഇന്ററാക്ഷനു വേണ്ടി ഉപയോഗിക്കുന്ന മറ്റൊരു ഉപകരണമാണ് Smart Slate എവിടെയിരുന്നും Smart Slate ഉപയോഗിക്കാമെന്നത് ഇതിന്റെ സൗകര്യമാണ്. വയര്‍ലെസ്സ് സൗകര്യമുപയോഗിച്ച് കമ്പ്യൂട്ടറുമായി കണക്ട് ചെയ്താല്‍ നാം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ കമ്പ്യൂട്ടറില്‍ സേവ് ചെയ്യുകയുമാവാം. അതല്ലെങ്കില്‍ LCD പ്രൊജക്ടര്‍ വഴി പ്രദര്‍ശിപ്പിക്കുകുമാവാം.
Audio Systems ഒരു കവിതാ ശകലമോ അല്ലെങ്കില്‍ ഒരു പ്രമുഖന്റെ പ്രസംഗമോ കുട്ടികളെ കേ്‍പ്പിക്കണമെന്നിരിക്കട്ടെ. ഒരു Audio Systemsഎത്ര പ്രയോജനകരമാണ്. അല്ലെങ്കില്‍ കുട്ടികള്‍ ക്ലാസ്സ് റുമില്‍ അവതരിപ്പിക്കുന്നൊരു നാടകം Audio Systemsവഴിയാകുമ്പോള്‍ തികച്ചും വ്യത്യസ്തമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തു വെച്ചിരിക്കുന്ന ഒരു പാട്ടായാലും Audio Systems വഴി ക്ലാസ്സ് റുമില്‍ കേള്‍പ്പിക്കാന്‍ കഴിയും.
Educational Softwares : ക്ലാസ്സ് റൂമുകളില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന ഒട്ടേറെ സോഫ്റ്റ്‌വെയറുകള്‍ ഇന്ന പ്രചാരത്തിലുണ്ട്. പ്രത്യേകിച്ച് ഐ ടി അറ്റ് സ്കൂള്‍ പുറത്തിറക്കിയ എജ്യൂബുണ്ടു നോക്കുക. പ്രൈമറി തലം മുതല്‍ ഹയര്‍സെക്കന്ററി തലം വരെ ക്ലാസ്സ് മുറിയില്‍ പ്രയോഗിക്കാവുന്ന ഒട്ടേറെ സോഫ്റ്റ്‌വെയറുകള്‍ ഐ ടി അറ്റ് സ്കൂള്‍ ഉബുണ്ടുവില്‍ ലഭ്യമാണ്. കുട്ടികള്‍ക്ക് സ്വയം ചെയ്തു നോക്കാവുന്ന വിധത്തിലാണ് ഈ സോഫ്റ്റ്‌വെയറുകളെല്ലാം തന്നെ. വീഡിയോ ഇമേജുകള്‍ തുടങ്ങിയവയൊക്കെ കുട്ടികള്‍ക്കായുള്ള സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തിയിരിക്കും.
Internet ക്ലാസ്സ് മുറി വിട്ടാല്‍ അധ്യാപകന്റെ സേവനം ലഭ്യമാകാതിരുന്ന പഴയ കാലമല്ല ഇന്ന്. എവിടെയിരുന്നും എപ്പോള്‍ വേണമെങ്കിലും കുട്ടികള്‍ക്ക അറിവ് നേടാനുള്ള സൗകര്യം ഇന്ന് ലഭ്യമാണ്. ഇന്റര്‍നെറ്റ് അതിന് ഏറെ സഹായിക്കുന്നു. ക്ലാസ്സ് മുറികളില്‍ Internet ഉപയോഗിക്കേണ്ടിയിരിക്കുന്നു. പാഠഭാഗത്തില്‍ വിശദീകരണം ആവശ്യമുള്ള എന്തും Internet ലഭ്യമാണ്. അവ കുട്ടികളുടെ പഠനഭാരം ലഘൂകരിക്കുമെന്നതില്‍ സംശയമില്ല.
Internet ക്ലാസ്സ് മുറി വിട്ടാല്‍ അധ്യാപകന്റെ സേവനം ലഭ്യമാകാതിരുന്ന പഴയ കാലമല്ല ഇന്ന്. എവിടെയിരുന്നും എപ്പോള്‍ വേണമെങ്കിലും കുട്ടികള്‍ക്ക അറിവ് നേടാനുള്ള സൗകര്യം ഇന്ന് ലഭ്യമാണ്. ഇന്റര്‍നെറ്റ് അതിന് ഏറെ സഹായിക്കുന്നു. ക്ലാസ്സ് മുറികളില്‍ Internet ഉപയോഗിക്കേണ്ടിയിരിക്കുന്നു. പാഠഭാഗത്തില്‍ വിശദീകരണം ആവശ്യമുള്ള എന്തും Internet ലഭ്യമാണ്. അവ കുട്ടികളുടെ പഠനഭാരം ലഘൂകരിക്കുമെന്നതില്‍ സംശയമില്ല.
പോരായ്‌മ ഇതൊക്കെയാണെങ്കിലും Smart Class room എന്ന സങ്കല്‍പ്പം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം സാമ്പത്തികം തന്നെയാണ്. ആര്‍ജ്ജവവും ആത്മാര്‍ത്ഥതയുമുള്ള ഒരു PTA യ്ക്ക് ഇത് എളുപ്പത്തില്‍ പരിഹരിക്കാവുന്നതേയുള്ളൂ. ഹാര്‍ഡ്‌വെയറിന്റെയും സോഫ്റ്റ്‌വെയറിന്റേും പിഴവുകള്‍ ക്ലാസ്സ് മുറിയിലെ പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കാം. മാത്രമല്ല സാങ്കേതികമായി ഏറെ അനുഭവജ്ഞാനമുള്ളവനായിരിക്കണം അധ്യാപകന്‍. ദിനം പ്രതിയെന്നോണം മാറിക്കൊണ്ടിരിക്കുന്ന അപ്ഡേഷനുകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കണം ഇന്നത്തെ അധ്യാപകന്‍.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....