DOWNLOAD THIS POST | LOGIN | DISCUSSION PAGE | NOTIFICATION
2014-15 വര്‍ഷത്തെ LSS USS സ്കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കേണ്ടത് ഓണ്‍ലൈന്‍ ആയാണ്. കഴിഞ്ഞ വര്‍ഷത്തേതു പോലെ ഈ വര്‍ഷവും പരീക്ഷാഭവന്റെ LSSUSS സ്കോളര്‍ഷിപ്പ് Data Entry വെബ്‌സൈറ്റ് തയ്യാറായിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ താഴെ തന്നിരിക്കുന്നു
Registration പേജിന്റെ താഴെ കാണുന്ന Get a Report പ്രിന്റ് എടുക്കുമ്പോള്‍ CWSN എന്നതിനു നേരെ No എന്നു വരുന്ന പ്രോബ്ലം പരിഹരിച്ചിട്ടുണ്ട്.
No separate Screening Test for Gifted Students will be conducted from this year.
Instead the Gifted Students will be Selected on the basis of the scores of USS Examination
The Site Does NOT Accept Registration Now എന്നാണ് കാണുന്നതെങ്കില്‍ AEO ലെവലില്‍ നടത്തേണ്ട Admin Level Process ചെയ്തിട്ടില്ല എന്നുവേണം കരുതാന്‍. അങ്ങനെ വരുമ്പോള്‍ AEO Level Process കഴിയുന്നതു വരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ
- മുകളില്‍ കൊടുത്തിരിക്കുന്ന Discussion എന്ന ലിങ്ക് ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചെടുത്ത ശ്രീ ജോര്‍ജുകുട്ടി സാറുമായി സംവദിക്കാനുള്ളതാണ്.
- LSS പരീക്ഷ 2015 ഫെബ്രുവരി 21 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ.
- USS പരീക്ഷ - 2015 ഫെബ്രുവരി 21 ശനിയാഴ്ച - പേപ്പര്‍ 1 രാവിലെ 10.15 മണി മുതല്‍ 12.00 മണി വരെ, പേപ്പര്‍ 2 - 1.15 മുതല്‍ 3 മണി വരെ.
- പരീക്ഷാ കേന്ദ്രമായ സ്കൂളിലെ HM ആയിരിക്കും ചീഫ് സൂപ്രണ്ട്.
- മെയ് 31 ന് അകം ഫലപ്രഖ്യാപനം നടത്തുന്നതാണ്.
- ഹാള്‍ ടിക്കറ്റ് പരിക്ഷാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യേണ്ടത് 09-02-2015 ന് മുമ്പ് ആണ്
- മുന്നു ഭാഗങ്ങളിലും (വിഭാഗം A-50 മാര്‍ക്ക്, വിഭാഗം B-30 മാര്‍ക്ക്, വിഭാഗം C-20 മാര്‍ക്ക്) നേടുന്ന സ്കോറുകള്‍ പരിശോധിച്ചാണ് ഓവറോള്‍ കണക്കാക്കുന്നത്. 70ശതമാനത്തിനു മുകളില്‍ A ഗ്രേഡ്, 50-69 ശതമാനം B ഗ്രേഡ്, 50 ശതമാനത്തില്‍ താഴെ C ഗ്രേഡ് ആയിരിക്കും.
- SC ST OEC വിഭാഗക്കാര്‍ക്ക് ആര്‍ക്കും തന്നെ ഉപജില്ലാ തലത്തില്‍ എ ഗ്രേഡ് ലഭിക്കുന്നില്ലെങ്കില്‍ ഈ വിഭാഗത്തിലെ ഏറ്റവും കൂടിയ സ്കോര്‍ നേടിയ കുട്ടിയെ സ്കോളര്‍ഷിപ്പിനായി പരിഗണിക്കുന്നതാണ്(കുറഞ്ഞത് ബി ഗ്രേഡ് എങ്കിലും നേടിയിരിക്കണം)
- വിഭാഗം A - പ്രവര്‍ത്തനാധിഷ്ഠിത ചോദ്യങ്ങളായിരിക്കും.
- വിഭാഗം B യില്‍ ഉയര്‍ന്ന ചിന്താശേഷി വേണ്ട തരത്തിലുള്ള മള്‍ട്ടിപ്പിള്‍/ വസ്തു നിഷ്ഠ ചോദ്യങ്ങള്‍ ഉണ്ടായിരിക്കും.
- വിഭാഗം C പോര്‍ട്ട ഫോളിയോ വിലയിരുത്തല്‍ - മലയാളം നോട്ടു പുസ്തകം മാത്രം. പരിസരപഠനം : നോട്ടു പുസ്തകവും പാഠ പുസ്തകത്തിലെ രേഖപ്പെടുത്തലുകളും മാത്രം. ഗണിതം : നോട്ടു പുസ്തകം മാത്രം.
- ഈ വര്‍ഷത്തെ ഒന്നാം ടേം പരീക്ഷയില്‍ കുറഞ്ഞത് B ഗ്രേഡ് എങ്കിലും നേടിയവര്‍ക്ക് LSS പരീക്ഷയില്‍ പങ്കെടുക്കാം.
- No separate Screening Test for Gifted Students will be conducted from this year.
Instead the Gifted Students will be Selected on the basis of the scores of USS Examination - ഈ വര്‍ഷത്തെ ഒന്നാം ടേം പരീക്ഷയില്‍ ലഭിച്ച ഗ്രേഡിന്റെ അടിസ്ഥാനത്തിലാണ് USS പരീക്ഷയ്ക്ക് കുട്ടികളെ തെരെഞ്ഞെടുക്കുന്നത്. രണ്ട് മാനദണ്ഡങ്ങളനുസരിച്ചാണ് കുട്ടികളെ തെരെഞ്ഞെടുക്കേണ്ടത്. മാനദണ്ഡം 1. ഒന്നാം ടേം പരീക്ഷയില്‍ ഭാഷാ ശാസ്ത്ര വിഷയങ്ങളില്‍ എല്ലാ വിഷയങ്ങള്‍ക്കും A ഗ്രേഡ്. മാനദണ്ഡം 2 ഭാഷാ വിഷയങ്ങളില്‍ മൂന്ന് പേപ്പറുകള്‍ക്ക് A ഗ്രേഡും ഒന്നിന് B ഗ്രേഡും. ശാസ്ത്ര വിഷയങ്ങളില്‍ രണ്ടിന് A ഗ്രേഡും ഒന്നിന് B ഗ്രേഡും. (കലാ കായിക പ്രവൃത്തിപരിചയ വിദ്യാരംഗം മേളകളില്‍ സബ്‌ജില്ലാ തലത്തില്‍ എ ഗ്രേഡ്/ഒന്നാം സ്ഥാനം നേടിയവര്‍ക്ക് മാത്രമാണ് മാനദണ്ഡം 2 ബാധകമാവുക)
- USS പരീക്ഷ OMR രീതിയിലായിരിക്കും നടത്തുക
- USS പരീക്ഷയ്ക്ക് 2 പേപ്പറുകള്‍ ഉണ്ടായിരിക്കും
ശ്രദ്ധിക്കേണ്ടവ
- ഓണ്‍ലൈനായി കുട്ടികളുടെ പേരുകള്‍ എന്റര്‍ ചെയ്യേണ്ടത് 12-01-2015 മുതല്‍ 17-01-2015 വരെ
- റിപ്പോര്‍ട്ടിന്റെ Print out എ ഇ ഒ ഓഫിസില്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി 19-01-2015
- LSS USS പരീക്ഷകള്‍ക്ക് ഫീസ് നല്‍കേണ്ടതില്ല.
- ആദ്യമായി സൈറ്റില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ User Name - S25457 (ക്യാപ്പിറ്റല്‍ S ടൈപ്പ് ചെയ്തതിനു ശേഷം സ്കൂള്‍ കോഡ് കൂടി ടൈപ്പ് ചെയ്യുന്നതാണ് User Name. പാസ്സ്‌വേഡും അതു തന്നെ)
- എല്ലാ ഡാറ്റയും എന്റര്‍ ചെയ്ത് Make Final Update ക്ലിക്ക് ചെയ്തു കഴിഞ്ഞതിനു ശേഷമാണ് ഹോം പേജിലെ ഇടതു വശത്തു കാണുന്ന Finish Report Submit Button ക്ലിക്ക് ചെയ്യേണ്ടത്.
- Make Final Update ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ പിന്നീട് എഡിററിങ് സാധിക്കില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
- പാസ്സ്‌വേഡ് റീസെറ്റ് ചെയ്യല്‍, സെന്റര്‍ മാറ്റം തുടങ്ങിയവ AEO ഓഫീസുമായി ബന്ധപ്പെട്ടാണ് നടത്തേണ്ടത്.
- ഏതെങ്കിലും കുട്ടിയെ അഡ്മിഷന്‍ നമ്പര്‍ മുതലായവ എഡിറ്റു ചെയ്യണമെങ്കില്‍ ആ കുട്ടിയെ പൂര്‍ണ്ണമായും Delete ചെയ്ത ശേഷം വീണ്ടും എന്റര്‍ ചെയ്യാവുന്നതാണ്.
- അഡ്‌മിഷന്‍ നമ്പര്‍, പരീക്ഷ എന്നിവ ഒഴിച്ചുള്ള മറ്റ് ഡാറ്റ എഡിറ്റ് ചെയ്യണമെങ്കില്‍ Make Final ടിക്ക് ചെയ്യാതെ Update ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ മതി
- Download ലെ ഫൈനല്‍ റിപ്പോര്‍ട്ട് പ്രിന്റ് എടുത്താണ് AEO ഓഫീസില്‍ സമര്‍പ്പിക്കേണ്ടത്.
LSS USS DATA ENTRY
ഇവിടെ ക്ലിക്ക് ചെയ്തോ മുകളില്‍ കാണുന്ന മികവ് ലിങ്ക് ലിസ്റ്റിലെ LSS USS Login എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തോ നേരിട്ട് Data Entry സൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്. താഴെ കാണുന്നതാണ് LSS USS ഡാറ്റ എന്‍ട്രി സൈറ്റിന്റെ ലോഗിന്‍ പേജ്. ആദ്യമായി ലോഗിന്‍ ചെയ്യുമ്പോള്‍ User Name - S25457 (ക്യാപ്പിറ്റല്‍ S ടൈപ്പ് ചെയ്തതിനു ശേഷം സ്കൂള്‍ കോഡ്
കൂടി ടൈപ്പ് ചെയ്യുന്നതാണ് User Name. പാസ്സ്‌വേഡും അതു തന്നെ) എന്ന രീതിയിലാണ് നല്‍കേണ്ടത്.
ഇപ്രകാരം User Name, Password എന്നിവ നല്‍കി സൈറ്റില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പാസ്‌വേഡ് മാറ്റാനുള്ള പേജിലേക്കാണ് എത്തുന്നത്. താഴെ കാണുന്നതാണ് പാസ്സ്‌വേഡ് Change ചെയ്യാനുള്ള പേജ്.
User Name : Login ചെയ്തപ്പോള്‍ നല്‍കിയ User Name (Example :S25401)
New Password : മാറ്റിക്കൊടുക്കുന്ന പുതിയ പാസ്‌വേഡ്
Verify New Password : മാറ്റിക്കൊടുക്കുന്ന പുതിയ പാസ്‌വേഡ് ഒന്നു കൂടി ടൈപ്പ് ചെയ്യുക.
Current Password : Login ചെയ്ത് കയറിയപ്പോള്‍ കൊടുത്ത പാസ്സ്‌വേഡ്(Example :S25401)
ഇത്രയും നല്‍കിയ ശേഷം Change Password എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ഇവിടെ കുട്ടികളുടെ പേരുകള്‍ എന്റര്‍ ചെയ്യാന്‍ Registration എന്ന പേജില്‍ ക്ലിക്ക് ചെയ്യുക. താഴെ കാണുന്നതാണ് കുട്ടികളുടെ പേരുകള്‍ എന്റര്‍ ചെയ്യാനുള്ള Data Entry പേജ്. ഈ പേജില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കി സേവ് ചെയ്യുക
- The Site Does NOT Accept Registration Now എന്നാണ് കാണുന്നതെങ്കില്‍ AEO ലെവലില്‍ നടത്തേണ്ട Admin Level Process ചെയ്തിട്ടില്ല എന്നുവേണം കരുതാന്‍. അങ്ങനെ വരുമ്പോള്‍ AEO Level Process കഴിയുന്നതു വരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ.
Step -1- ഡാറ്റ എന്‍ട്രി പേജില്‍ കുട്ടിയുടെ Details ചേര്‍ക്കുന്നു. താഴെ കാണുന്ന Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
Step 2- കുട്ടിയുടെ ഡാറ്റ സേവ് ചെയ്യാന്‍ Submit ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നു.
Step 3 - കുട്ടിയെ രജിസ്റ്റര്‍ ചെയ്യാനുള്ള The candidate with Admission Number 4660 will be registered for USS/LSS Exam എന്ന മെസ്സേജില്‍ OK ക്ലിക്ക് ചെയ്യുന്നു
Step 4 - സബ്മിറ്റ് ചെയ്ത കുട്ടിയുടെ Details save ചെയ്തതായി കാണാം. പുതിയ കുട്ടിയെ ചേര്‍ക്കാനും സേവ് ചെയ്ത കുട്ടികളുടെ പേരുകള്‍ ലിസ്റ്റായി കാണാനും Reload ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നു.
എല്ലാ കുട്ടികളുടേയും പേരുകള്‍ എന്റര്‍ ചെയ്തു കഴിഞ്ഞാല്‍ പേജിന്റെ താഴെയായി കാണുന്ന Get a Report ക്ലിക്ക് ചെയ്ത് PDF ഫോര്‍മാറ്റിലുള്ള റിപ്പോര്‍ട്ടിന്റെ പ്രിന്റ് എടുത്ത് പരിശോധിക്കാം. എല്ലാം കൃത്യമായിട്ടാണ് എന്റര്‍ ചെയ്തിട്ടുള്ളത് എങ്കില്‍ ഓരോ കുട്ടിയുടേയും പേരിനു നേരെയുള്ള Make Final ടിക്ക് മാര്‍ക്ക് നല്‍കി വലതു വശത്തെ Update ബട്ടണില്‍ ക്ലിക്ക് ചെയ്യാവുന്നതാണ്. Update ചെയ്തു കഴിഞ്ഞാല്‍ പിന്നീട് എഡിറ്റിങ് നടത്താന്‍ കഴിയില്ല എന്ന കാര്യം പ്രത്യേകം ഓര്‍ക്കുക.
ഈ പേജിന്റെ ഏറ്റവും താഴെയായി Get a Report എന്ന ലിങ്ക് കാണാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് റിപ്പോര്‍ട്ടിന്റെ പ്രിന്റ് എടുക്കാം.pdf ഫോര്‍മാറ്റിലാണ് റിപ്പോര്‍ട്ട് ജനറേറ്റ് ചെയ്യപ്പെടുന്നത്.
എല്ലാ കുട്ടികളേയും ശരിയായ രീതിയില്‍ Make Final ടിക്ക് ചെയ്ത് Update ചെയ്യുക.
Update ചെയ്തു കഴിയുമ്പോള്‍ ഇവിടെ കൊടുത്തിരിക്കുന്ന രീതിയില്‍ ആയിരിക്കും Update ബട്ടണ്‍ കാണുക. ശേഷം ഹോം പേജിന്റെ ഇടതു വശത്തു കാണുന്ന Finish Report എന്ന ഭാഗത്തുള്ള ബോക്സില്‍ ടിക്ക് മാര്‍ക്ക് നല്‍കി സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ഡാറ്റ കണ്‍ഫേം ചെയ്യുമ്പോള്‍ വരുന്ന മെസ്സേജ് ആണ് മുകളില്‍ കാണിച്ചിരിക്കുന്നത്. OK ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ഇങ്ങനെ ഒരു സ്കൂളിന്റെ ഡാറ്റ എന്‍ട്രി കണ്‍ഫേം ചെയ്ത ശേഷം ഹോം പേജിലെ Downloads ല്‍ ക്ലിക്ക് ചെയ്ത്Final List of All Candidate ഡൗണ്‍ലോഡ് ചെയ്തെടുത്ത് AEO ഓഫീസില്‍ നല്‍കുക
ഇങ്ങനെ ഒരു സ്കൂളിന്റെ ഡാറ്റ എന്‍ട്രി കണ്‍ഫേം ചെയ്ത ശേഷം ഹോം പേജിലെ Downloads ല്‍ ക്ലിക്ക് ചെയ്ത്Final List of All Candidate ഡൗണ്‍ലോഡ് ചെയ്തെടുത്ത് AEO ഓഫീസില്‍ നല്‍കുക
ഒരിക്കല്‍ കണ്‍ഫേം ചെയ്തു കഴിഞ്ഞ ഡാറ്റ AEO ഓഫീസിന് റീസെറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്. Unset Finalised Status of All Candidates of a School എന്ന ഓപ്ഷന്‍ ഉപയോഗിച്ച് AEO ഓഫിസിന് കുട്ടികളെ എഡിറ്റ് ചെയ്യാനുള്ള സൗകര്യം സ്കൂളുകള്‍ക്ക് നല്കാവുന്നതാണ്. പുതിയ കുട്ടികളെ രജിസ്റ്റര്‍ ചെയ്യാന്‍
[Grant] Permission for Online Registration for [School Code] എന്ന പ്രവര്‍ത്തനമാണ് AEO ഓഫീസ് നടത്തേണ്ടത്.