വെബ്‌ലോകം പരമ്പര
വെബ്‌ലോകം പരമ്പരയില്‍ ഇന്ന് രണ്ട് വെബ്സൈറ്റുകള്‍ പരിചയപ്പെടുത്തുന്നു.
വിനോദ സഞ്ചാരികള്‍ക്കായി ഉള്ള ഒരു വെബ സൈറ്റാണ് പിക്സ് മി എവെ ഡോട്ട് കോം www.pixmeaway.com എന്നുള്ളത്. വെബ്സൈറ്റില്‍ ഹോം പേജില്‍ നല്‍കിയിരിക്കുന്ന ഫോട്ടോകളില്‍ ക്ലിക്ക് ചെയ്ത് നമുക്ക് ഇഷ്ടമുള്ള കാറ്റഗറിയിലേക്ക് പ്രവേശിക്കാം.
തുടര്‍ന്ന് നിങ്ങളുടെ അഭിരുചി ടൈപ്പ് ചെയ്ത് ചേര്‍ക്കാനുള്ള സൗകര്യവും വെബ്സൈറ്റ് നല്‍കുന്നു. നിങ്ങളുടെ അഭിരുചിക്കിണങ്ങുന്ന വെബ്സൈറ്റുകള്‍ കാണിച്ചു തരുന്നു. നിങ്ങള്‍ക്കിഷ്ടപ്പെട്ട സിറ്റികള്‍ പര്‍വ്വതങ്ങള്‍ തടാകങ്ങള്‍ തുടങ്ങിയവയൊക്കെ സെലക്ട് ചെയ്തെടുക്കാം. നിങ്ങളുടെ അഭിരുചിക്കിണങ്ങിയ പ്രദേശങ്ങളുടെ നിര തന്നെ ഈ വെബ്സൈറ്റില്‍ കാണാന്‍ സാധിക്കും. തികച്ചും വ്യത്യസ്തമായ അനുഭവം തന്നെയാണാ പിക്സ് മി എവെ ഡോട്ട് കോം www.pixmeaway.com തരുന്നത്. ഒന്നു പരീക്ഷിച്ചു നോക്കൂ.
നമ്മുടെ കുട്ടികളുടെ ഭാവി എന്നും ഒരു പ്രഹേളിക തന്നെയാണ്. പ്രത്യേകിച്ചും വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ SSLC കഴിഞ്ഞാല്‍ ഏത് കോഴ്സിന് ചേരണം എന്നുള്ളത് കുട്ടികളേയും രക്ഷിതാക്കളേയും ഒരു പോലെ ധര്‍മ്മ സങ്കടത്തിലാക്കുന്നു. ഇത് ഒരു പരിഹാരമായി നിര്‍ദ്ദേശിക്കാവുന്ന വെബസൈറ്റാണ് ഇന്ത്യ സ്റ്റഡി ചാനല്‍ www.indiastudychannel.com കുട്ടികളുടെ അഭിരുചിക്കിണങ്ങിയ ഒട്ടേറെ കോഴ്സുകള്‍ തെരെഞ്ഞെടുക്കാന്‍ ഈ വെബ്സൈറ്റ് അവസരം തരുന്നു. ഇന്ത്യയിലെ പ്രധാന യൂണിവേഴ്സിറ്റികള്‍, കോളേജുകള്‍ അവയിലെ കോഴ്സുകള്‍, മുന്‍ വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പറുകള്‍, പ്രോജക്ടുകള്‍ തുടങ്ങിയവയൊക്കെ ഈ സൈറ്റില്‍ ലഭ്യമാണ്.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....