important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Ransomware Virus

ഇന്റര്‍നെറ്റു വഴി വ്യാപകമാകുന്ന ഒരു പ്രത്യേക തരം വൈറസിനെ പറ്റിയാണ് ഈ പോസ്റ്റില്‍ സൂചിപ്പിക്കാനുദ്ദേശിക്കുന്നത്. വിന്‍ഡോസ് ഉപയോക്താക്കളുടെ പേടിസ്വപ്നമാണ് വൈറസുകള്‍. ആന്റ് വൈറസ് സോഫ്റ്റ്‌വെയറുകള്‍ ഉണ്ടെങ്കിലും പല വൈറസുകളും അവയെ പ്രതിരോധിക്കാന്‍ ശേഷിയുള്ളവയാണ്. മാത്രമല്ല പല വൈറസുകളുടെ നിര്‍മ്മാണത്തിനു പിന്നിലും ആന്റിവൈറസ്സ് കമ്പനികളാണെന്ന് പകല്‍ പോലെ വ്യക്തവുമാണ്. അടിസ്ഥാന പരമായി Ransomware കള്‍ മാല്‍വെയറുകളാണ്. നാമറിയാതെ നമ്മുടെ കമ്പ്യൂട്ടറില്‍ നുഴഞ്ഞു കയറി കമ്പ്യൂട്ടറിലെ വിവരങ്ങള്‍  മുഴുവന്‍ ലോക്കു ചെയ്യുകയാണ് Ransomware വൈറസ്സിന്റെ രീതി.
പിന്നീട് ഒരു നിശ്ചിത സംഖ്യ എത്തിച്ചു കൊടുത്തെങ്കില്‍ മാത്രമേ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കാനാകൂ എന്ന സന്ദേശവും കമ്പ്യൂട്ടറില്‍ കാണാം. ബാങ്ക് വഴിയോ, ഇന്റര്‍ നെറ്റ് ബാങ്കിങ് വഴിയോ, പോസ്റ്റ് വഴിയോ നിശ്ചിത സ്ഥലത്ത് എത്തിച്ചു കൊടുക്കാനായിരിക്കും ആവശ്യപ്പെടുക. പണമടക്കുകയോ തുടര്‍ന്ന് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ചെയ്യാതെ ഒരു കമ്പ്യൂട്ടര്‍ വിദഗ്ധനെ സമീപിക്കുകയാണ് വേണ്ടത്. നഷ്ടപ്പെട്ട ഡാറ്റ തിരിച്ചു കിട്ടാന്‍ പ്രയാസമായിരിക്കും. എങ്കിലും ഓപ്പറേറ്റിങ് സിസ്റ്റം റീ ഇന്‍സ്റ്റാള്‍ ചെയ്താല്‍ കമ്പ്യൂട്ടര്‍ വീണ്ടും ഉപയോഗിക്കാമല്ലോ.
ശ്രദ്ധിക്കേണ്ടവ:
  • കൃത്യമായ ഇടവേളകളില്‍ കമ്പ്യൂട്ടറിലെ ഡാറ്റ ബാക്കപ്പ് ചെയ്യുക. ഇങ്ങനെ ചെയ്താല്‍ Ransomware നശിപ്പിച്ചവ റീസ്റ്റോര്‍ ചെയ്യാന്‍ സാധിക്കും.
  • കമ്പ്യൂട്ടറില്‍ ഏറ്റവും പുതിയ തരം അന്റി വൈറസ് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
  • സൗജന്യ സമ്മാനങ്ങളും വാഗ്ദാനങ്ങളും തരുന്ന പോലുള്ള ഇ മെയിലുകള്‍ ഓപ്പണ്‍ ചെയ്യാതിരിക്കുക.
  • പരമാവധി ഇന്റര്‍ നെറ്റ് ഉപയോഗത്തിന് ലിനക്സ്/ഉബുണ്ടു ഉപയോഗിക്കുക.
  • പലപ്പോഴും അനാശാസ്യ സൈറ്റുകള്‍ ആണ് ഇത്തരം വൈറസുകളുടെ വ്യാപനത്തിന് സഹായിക്കുന്നത്.
  • ശരിയായ അറിവുള്ള സൈറ്റുകള്‍ മാത്രം സന്ദര്‍ശിക്കാന്‍ ശ്രമിക്കുക.
  • പലരും കമ്പ്യൂട്ടര്‍ ഫോര്‍മാറ്റു ചെയ്യുന്നത് C Drive മാത്രം ഫോര്‍മാറ്റ് ചെയ്തു കൊണ്ടാണ്. C മാത്രം ഫോര്‍മാറ്റ് ചെയ്തതു കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടണമെന്നില്ല. കമ്പൂട്ടര്‍ മുഴുവനായും ഫോര്‍മാറ്റ് ചെയ്ത് പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് വേണ്ടത്.
  • വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റമാണെങ്കില്‍ നല്ല ഒരു ആന്റി വൈറസ് സോഫ്ററ്‌വെയര്‍ ഇന്‍സ്ററാള്‍ ചെയ്തിരിക്കണം. മാത്രമല്ല പ്രസ്തുത സോഫ്റ്റ്‌വെയര്‍ കൃത്യമായ ഇടവേളകളില്‍ അപ്ഡേറ്റ് ചെയ്യുകയും വേണം.
  •  

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers