important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Text Book Indent 2015-16

  • 2015-16 വര്‍ഷത്തേക്ക് ആവശ്യമുള്ള 1 മുതല്‍ 10 വരെ ക്ലാസ്സുകളിലെ  ടെക്സ്റ്റ് ബുക്കുകളുടെ ഇന്‍ഡന്റ് ജനുവരി 6 മുതല്‍ 14 വരെ നല്‍കേണ്ടതാണ്.
  • അതാത് സ്കൂളുകളില്‍ നിന്നും ഓണ്‍ലൈന്‍ ആയാണ് ഇന്‍ഡന്റ് നല്‍കേണ്ടത്.
  • ഇവിടെ ക്ലിക്ക് ചെയ്ത്  ടെക്സ്റ്റ് ബുക്കിന്റെ ഓണ്‍ലൈന്‍ ഇന്റഡന്റ് നല്‍കാനുള്ള ലോഗിന്‍ പേജിലേക്ക് പ്രവേശിക്കാവുന്നതാണ്. കൂടുതല്‍ കാര്യങ്ങള്‍ താഴെ നല്‍കിയിരിക്കുന്നു
  • സമ്പൂര്‍ണ്ണ യുസര്‍ നെയിമും പാസ്‌വേഡും നല്‍കിയാണ് ലോഗിന്‍ ചെയ്യേണ്ടത്
  • സ്കൂള്‍ സൊസൈറ്റി സെലക്ട് ചെയ്യുക
  • എന്‍ട്രി ഫോം എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
  • സ്റ്റാന്‍ഡേര്‍ഡ് എന്നത് സെലക്ട് ചെയ്യുമ്പോള്‍ ഓരോ ക്ലാസ്സിലേക്കും ആവശ്യമായ ബുക്കുകളുടെ ലിസ്റ്റ് കാണിക്കും. ഇതില്‍ No of Books Required എന്നതിനു താഴെ 2015-16 ല്‍ ആവശ്യമായ ബുക്കുകളുടെ എണ്ണം രേഖപ്പെടുത്തുക. സമ്പൂര്‍ണ്ണയില്‍ ഉള്ള കുട്ടികളുടെ എണ്ണത്തേക്കാള്‍ 5% അധികം നല്‍കാവുന്നതാണ്.
  • 1,3,5,7,9,10 എന്നീ ക്ലാസ്സുകളില്‍ ഈ വര്‍ഷം പാഠപുസ്തകങ്ങള്‍ സ്റ്റോക്കില്‍ ബാക്കി ഉണ്ടെങ്കില്‍ അവ കുറവു ചെയ്ത എണ്ണമാണ് നല്‍കേണ്ടത്.
  • 2,4,6,8 എന്നീ ക്ലാസ്സുകളില്‍ 5% അധികം നല്‍കാവുന്നതാണ്.
  • അംഗീകാരമുള്ള അണ്‍ എയിഡഡ് സ്ഥാപനങ്ങള്‍ ഇതേ രീതിയില്‍ തന്നെ സമ്പൂര്‍ണ്ണ യുസര്‍ നെയിം ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഇന്‍ഡന്റ് നല്‍കേണ്ടതാണ്. പാഠ പുസ്തകങ്ങളുടെ വില സര്‍ക്കാരിലേക്ക് അടയ്ക്കാനുള്ള സോഫ്റ്റ്‌വെയര്‍ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.
  • സി ബി എസ് സി സ്കൂളുകള്‍ അവര്‍ക്കാവശ്യമായ ഭാഷാ പുസ്തകങ്ങള്‍ ലഭിക്കുന്നതിനായി ആദ്യം സ്കൂളുകള്‍ it@school വെബ്സൈറ്റില്‍  രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അതിനു ശേഷം ലഭിക്കുന്ന Login Details ഉപയോഗിച്ച് ഇന്റന്‍ഡ് നല്‍കേണ്ടതാണ്. ഇത് 13-1-2015 മുതല്‍ 20-01-2015 വരെ ചെയ്യേണ്ടതാണ്.
Home Page: ഇവിടെ സമ്പൂര്‍ണ്ണ യൂസര്‍ നെയിമും പാസ്സ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. വലതു വശത്ത് തന്നിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഇവിടെ കൊടുത്തിരിക്കന്നു.  
  • സമ്പൂര്‍ണ്ണ user nameഉം passwordഉം നല്‍കി login ചെയ്യുക
  • Entry form എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന windowയില്‍ ക്ലാസ് സെലക്ട് ചെയ്ത് submit ചെയ്യുക.
  • ഓരോ titleനു നേരേയും സമ്പൂര്‍ണ്ണ പ്രകാരമുള്ള കുട്ടികളുടെ എണ്ണവും KBPS ന് കൊടുത്ത requirement enter ചെയ്യാനുള്ള spaceഉം ടെക്സ്റ്റ് ബുക്കുകള്‍ ലഭിക്കുന്നതിന്റെ എണ്ണം രേഖപ്പെടുത്താനുള്ള spaceഉം ലഭ്യമാണ്.
  • KBPSന് നല്‍കിയ requirement, സ്കൂളില്‍ ലഭിക്കുന്ന ബുക്കുകളുടെ എണ്ണം, ലഭിക്കുന്ന ദിവസംതന്നെ രേഖപ്പെടുത്തേണ്ടതാണ്. 
ഡാഷ്ബോഡിലെ ഇടതു വശത്തു കാണുന്ന മെനുവില്‍ നിന്നും ആദ്യം സൊസൈറ്റി സെലക്ട് ചെയ്ത് സേവ് ചെയ്യുക. പിന്നീട് Entry Form ക്ലിക്ക് ചെയ്യുക. Entry Form ല്‍ Standard സെലക്ട് ചെയ്ത് Submit ചെയ്യുക. തുടര്‍ന്ന് No. of books required എന്ന കോളം പൂരിപ്പിക്കുക.കൃത്യമായി പൂരിപ്പിച്ചു കഴിഞ്ഞാല്‍ Save ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
സമ്പൂര്‍ണ്ണ സൈറ്റില്‍ കുട്ടികളുടെ എണ്ണത്തിലും മറ്റും വരുത്തുന്ന മാറ്റങ്ങള്‍ ടെക്സ്റ്റ് ബുക്ക് സൈറ്റിലും വരണമെന്നുണ്ടെങ്കില്‍ മെനുബാറിലെ ഇടതു വശത്ത് താഴെ കാണുന്ന Synchronize Data എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ മതി. അപ്പോള്‍ Success! Details Suceesfully Updated from Sampoorna!! എന്ന മെസ്സേജ് മുകളില്‍ വരുന്നതു കാണാം.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers