ഉപകാരപ്രദമായ വെബ്സൈറ്റുകളെ പരിചയപ്പെടുത്തുന്ന പരമ്പരയില്‍ കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്രദമായ രണ്ട് വെബ്സൈറ്റുകള്‍ മനസ്സിലാക്കാം. അവയുടെ വിവരണം താഴെ തന്നിരിക്കുന്നു.
പ്രവൃത്തി പരിചയ മേളകളിലും മറ്റും കുട്ടികളെ ഒരുക്കുമ്പോള്‍ പേപ്പര്‍ ക്രാഫ്റ്റ് എന്ന ഇനം ഏറെ ആകര്‍ഷകമായി തോന്നാറുണ്ട്. അല്പം ശ്രദ്ധ വെച്ചാല്‍ നമ്മുടെ കുട്ടികളെ മികച്ച രീതിയില്‍ പരിശീലനം നടത്താനുമാവും. ജാപ്പനീസ് കലാരൂപമാണ് ഒറിഗാമി എന്നത്. ഒറിഗാമി സൗജന്യമായി പഠിപ്പിച്ചു തരുന്ന വെബ്സൈറ്റാണ് യൂസ്‌ഫുള്‍ ഒറിഗാമി ഡോട്ട് കോം എന്നത്. www.usefulorigami.com പക്ഷികള്‍, പൂവുകള്‍ തുടങ്ങിയ ധാരാളം രൂപങ്ങള്‍ ഇതില്‍ ഉണ്ട്. Lesson List എന്നതില്‍ പാഠ ഭാഗങ്ങളുടെ ചുരുക്ക രൂപങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അതില്‍ ക്ലിക്ക് ചെയ്താല്‍ വിശദ രൂപങ്ങള്‍ ലഭിക്കം.
ഭൂമിയിലെ ഏത് ജീവജാലങ്ങളെക്കുറിച്ചും അറിയാന്‍ ഗൂഗിളില്‍ അലഞ്ഞൂ നടക്കേണ്ട ആവശ്യമില്ല. www.eol.org എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ മാത്രം മതി. 14 ലക്ഷത്തോളം ചിത്രങ്ങളും 10 ലക്ഷത്തോളം പേജുകളും ഈ സൈററില്‍ ഉണ്ട്. ജീവികളുടെ പേര് കീ വേഡായി നല്‍കി സെര്‍ച്ച് ചെയ്യാവുന്നതാണ്. ഹാവാര്‍ഡ് യൂണിവേഴ്‌സിറ്റി തുടങ്ങിയ ഒട്ടേറെ സ്ഥാപനങ്ങള്‍ ഈ സംരംഭത്തിനു പിന്നിലുണ്ട്.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....