വെബ്‌ലോകം പരമ്പര
വാര്‍ത്താ സൈറ്റുകള്‍ നൂറുകണക്കിനാണ് ഇന്റര്‍നെറ്റില്‍. ഈ വാര്‍ത്താ വെബ് പോര്‍ട്ടലുകളെ ഒരൊറ്റ സൈറ്റില്‍ അവതരിപ്പിച്ചാലോ. ഇതാണ് ഗൂഗിള്‍ ന്യൂസ് www.google.com/news ചെയ്തിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ പ്രമുഖ വാര്‍ത്താ പോര്‍ട്ടലുകള്‍ ഇതില്‍ ലഭ്യമാണ്. വിവിധ ഭാഷകളില്‍ വാര്‍ത്തകള്‍ തെരെഞ്ഞെടുക്കാനുള്ള സൗകര്യവും ഗൂഗിള്‍ ന്യൂസ് നല്‍കിയിട്ടുണ്ട്. ഓരോ ന്യൂസ് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ പ്രസ്തുത ന്യൂസില്‍ ക്ലിക്ക് ചെയ്താല്‍ മതി. വാര്‍ത്തകളുടെ തത്സമയ കവറേജൂം ലഭ്യമാണ്.പ്രധാന വാര്‍ത്തകള്‍, കേരളം, ദേശീയം, ബിസിനസ്, സ്പോര്‍ട്സ്, സാംസ്കാരികം, ലോകം, അറബിനാടുകള്‍, കൂടുതല്‍ പ്രധാനവാര്‍ത്ത തുടങ്ങിയ സബ്‌ഹെഡ്ഡിങിലും വാര്‍ത്തകള്‍ ലഭ്യമാണ്.
സോഫ്റ്റ്‌വെയറുകള്‍ പഠിപ്പിക്കുന്ന സാരാളം സൈറ്റുകള്‍ നെറ്റില്‍ ലഭ്യമാണ്. ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ തന്നെ അനേകം എണ്ണം കാണാനും കഴിയും. ഇവയില്‍ ഫ്ലാഷ് ലളിതമായി പഠിപ്പിച്ചു തരുന്ന വെബ്സൈറ്റാണ് www.flash-creation.com എന്നത്. അനിമേഷന്‍ ഡ്രോയിങ്, കണ്‍ട്രോള്‍ തുടങ്ങിയവയെക്കുറിച്ചുമൊക്കെ വിശദമായി ഈ സൈറ്റില്‍ വിവരിക്കുന്നു. ആക്ഷന്‍ സ്ക്രിപ്റ്റ് കോഡുകള്‍ സൗജന്യമായി ഡൗണ്‍ലോഡു ചെയ്യുകയുമാവാം. ധാരാളം വെബ് ഫീച്ചറുകളും പാഠങ്ങളും ഇതില്‍ ലഭ്യമാണ്.