കേരള ഇലക്ഷന്‍ കമ്മീഷന്‍ വോട്ടര്‍മാര്‍ക്കായി പുതിയ കളര്‍ പി വി സി വോട്ടര്‍ ഐ ഡി കാര്‍ഡ് നല്‍കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. ഇപ്പോള്‍ വോട്ടര്‍ Voter ID Card കൈവശമുള്ളവര്‍ക്കാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ Voter ID Card കൈവശമുള്ള ഏതൊരാള്‍ക്കും വീട്ടിലിരുന്നു തന്നെ ഓണ്‍ലൈനായി പുതിയ Voter ID Card ന് അപേക്ഷിക്കാവുന്നതേയുള്ളൂ. വെരിഫിക്കേഷന്‍ കഴിഞ്ഞ് പുതിയ Voter ID Card നിങ്ങളുടെ വീട്ടില്‍ തന്നെ എത്തുന്നതാണ്. ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാന്‍ തുടങ്ങുന്നതിനു മുമ്പ് എന്തൊക്കെ കാര്യങ്ങളാണ് നമ്മുടെ കൈവശം വേണ്ടത് എന്ന് താഴെ നല്‍കിയിരിക്കുന്നു. ഈ സൗകര്യം ഏപ്രില്‍ 15 വരെ ആയിരിക്കുമെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.
- ആധാര്‍ കാര്‍ഡ്
- ഇപ്പോഴത്തെ Voter ID Card
- മൊബൈല്‍ ഫോള്‍
- വീട്ടുനമ്പര്‍
- വാര്‍ഡു നമ്പര്‍
- നിങ്ങളുടെ പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ
- ഇന്റര്‍നെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടര്‍
ആദ്യമായി കേരള ഇലക്ഷന്‍ കമ്മീഷന്റെ വെബ്സൈറ്റില്‍ പ്രവേശിക്കുക. http://www.ceo.kerala.gov.in/home.html എന്നതാണ് വെബ്സൈറ്റ് വിലാസം. മികവ് വെബ്സൈറ്റല്‍ കേരള ഇലക്ഷന്‍ കമ്മീഷന്റെ വെബ്സൈറ്റിലേക്ക് ലിങ്ക് നല്‍കിയിട്ടുണ്ട്. പ്രസ്തുത ലിങ്കില്‍ ക്ലിക്ക് ചെയ്താലും ഇലക്ഷന്‍ കമ്മീഷന്‍ സൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്. ഇടതു വശത്ത് തന്നിരിക്കുന്നതാണ് കമ്മീഷന്റെ വെബ്സൈറ്റ് ഹോം പേജ്. ഈ പേജില്‍ Register Here - For new colour PVC Voter ID Card and Aadhaar Seeding (For Already enrolled electors) എന്ന പച്ച നിറത്തിലുള്ള ലിങ്ക് കാണാം.. അതില്‍ ക്ലിക്ക് ചെയ്യുക.
എന്തൊക്കെ കാര്യങ്ങളാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സമയത്ത് കയ്യില്‍ കരുതേണ്ടത് എന്ന് സൂചിപ്പിക്കുന്ന പേജിലാണ് ഇപ്പോള്‍ എത്തിച്ചേരുക. ഈ പേജിന്റെ ഏറ്റവും താഴെ I have read the above instruction/requirements for submitting applications എന്ന മെസ്സേജ് കാണാം. ഇതിന്റെ വലതു വശത്തു കാണുന്ന ചെക്ക് ബോക്സില്‍ ടിക്ക് മാര്‍ക്ക് നല്‍കി PROCEED TO NEXT STEP ല്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ വരുന്ന പേജ് വലതു വശത്ത് നല്‍കിയിരിക്കുന്നു. Aadhaar Seeding - Data Validation / ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെടുത്തല്‍ - വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തല്‍എന്ന പേജാണ് ഇത്. ഇവിടെ നിങ്ങളുടെ ആധാര്‍ നമ്പര്‍ ഇലക്ഷന്‍ കമ്മിഷന്‍ ഐ ഡിയുമായി ബന്ധപ്പെടുത്തുകയാണ്. ഈ പേജില്‍ ചോദിക്കുന്ന കാര്യങ്ങള്‍ താഴെ നല്‍കിയിരിക്കുന്നു.
- Please enter the following details correctly and click on the Next button / ദയവായി താഴെപ്പറയുന്നവിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയശേഷം Next എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക
- Elector ID Card number / ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍
- Aadhaar number / ആധാര്‍ നമ്പര്‍
- Name (as in Aadhaar) / പേര് (ആധാറില്‍ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ)
- Mobile number / മൊബൈൽ നമ്പർ
- Please enter the text displayed / ഇവിടെ കാണുന്ന അക്ഷരങ്ങള്‍/അക്കങ്ങള്‍ അതുപോലെ ചേര്‍ക്കുക
- reCAPTCHA challenge image
എല്ലാം കൃത്യമായി ടൈപ്പ് ചെയ്തതിനുശേഷം Next ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ നിങ്ങള്‍ നേരത്തെ നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് ഒരു OTP (One Time Password) അയച്ചു തരുന്നതാണ്. പ്രസ്തുത പാസ്‌വേഡ് ടൈപ്പ് ചെയ്യാനുള്ള പേജാണ് വലതു വശത്ത് കാണുന്നത്. അതൊടൊപ്പം നേരത്തെ നല്‍കിയ നിങ്ങളുടെ Voter ID Card വിവരങ്ങള്‍ വലതു വശത്ത് കാണാം. അവ പരിശോധിക്കാവുന്നതാണ്. OTP ടൈപ്പ് ചെയ്ത് Next ബട്ടണ്‍ ക്ലിക്ക് ചെയ്യുക. OTP വന്നില്ലെങ്കില്‍ വീണ്ടും OTP അയച്ചു തരാനുള്ള ലിങ്ക് താഴെ കാണാം. മൊബൈലില്‍ വന്ന പാസ്‌വേഡ് ശരിയായി ടൈപ്പ് ചെയ്ത് Next ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ഇടതുവശത്ത് കാണിച്ചിരിക്കുന്നതൂ പോലെ നിങ്ങളുടെ ഇപ്പോഴത്തെ Voter ID കാണാവുന്നതാണ്. അതോടൊപ്പം ആധാര്‍ നമ്പര്‍ ബന്ധിപ്പിച്ച് കഴിഞ്ഞെന്ന കാണിക്കുന്ന മെസ്സേജും മുകളില്‍ കാണാം. ഇടത് വശത്ത് കാണുന്ന താങ്കളുടെ PVC സമ്മതിദായക തിരിച്ചറിയല്‍ കാര്‍ഡിലെ വിവരങ്ങള്‍ പരിശോധിക്കുക. തിരുത്തലുകള്‍ ആവശ്യമില്ലെങ്കില്‍ ISSUE NEW PVC EPIC എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. തിരുത്തലുകള്‍ (ഫോട്ടോ ഉള്‍പ്പടെ) ആവശ്യമുണ്ടെങ്കില്‍ ദയവായി MAKE CORRECTIONS എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. [പഴയ ബ്ളാക്ക് & വൈറ്റ് ഫോട്ടോയ്ക്ക് പകരം പുതിയ കളര്‍ ഫോട്ടോ ചേര്‍ക്കാവുന്നതാണ്]. തിരിച്ചറിയല്‍ കാർഡിന്റെ പ്രിവ്യൂവില്‍ കാണുന്ന താങ്കളുടെ ഫോട്ടോ ബ്ലാക്ക് & വൈറ്റോ വളരെ മുന്‍പുള്ളതോ ആണെങ്കില്‍, നിശ്ചയമായും തിരുത്തലുകള്‍ വരുത്തുന്നതിനുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്ത് അടുത്ത കാലത്തെടുത്ത പാസ്സ്പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ അപ് ലോഡ് ചെയ്യേണ്ടതണ്. ഇതിനായി പേജിന്റെ ഏറ്റവും താഴെ കാണുന്ന Make Corrections എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇനി പ്രധാനമായും സ്റ്റെപ്പുകളാണ് ഉള്ളത്. ആദ്യത്തെ സ്റ്റെപ്പിലാണ് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. ഒന്നാമത്തെ സ്റ്റെപ്പ് താഴത്തെ സ്ക്രീന്‍ ഷോട്ടില്‍ കാണാം. ജനനത്തിയതി കൃത്യമായി നല്‍കുക. ജനനത്തിയതി ടൈപ്പ് ചെയ്യാനുള്ള ബോക്സില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന കലണ്ടറില്‍ നിന്നും തിയതി സെലക്ട് ചെയ്തു നല്‍കേണ്ടതാണ്. അതിനു ശേഷം Proceed to Step2 എന്നതില്‍ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 2 ഇടതു വശത്ത് കാണാം. ഇതിലെ രണ്ടാമത്തെ ഓപ്ഷന്‍ സെലക്ട് ചെയ്താല്‍ താഴെ തന്നിരിക്കുന്ന കറക്ഷനുകള്‍ വരുത്താവുന്നതാണ്.
- You can make following corrections
- (i)Spelling of your name or address printed in Voter ID Card.
- (ii)Your age/date of birth printed in Voter ID Card
- (iii)Relation type printed in Voter ID Card .
- (iv)Relation name printed in Voter ID Card. തുടര്‍ന്ന് പേജിന്റെ വലതു വശത്ത് താഴെ കാണുന്ന Proceed to step 3 എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
Form8 എന്ന പേജിലാണ് ഇപ്പോള്‍ എത്തിച്ചേരുന്നത്. സ്ക്രീന്‍ഷോട്ട് ഇടതു വശത്ത് നല്‍കിയിരിക്കുന്നു. വോട്ടറുടെ പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും തിരുത്താനുള്ള പേജാണ് ഇത്. മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ മലയാളം യൂണിക്കോഡ് വെര്‍ച്ച്വല്‍ കീബോഡ് ഓരോ ടെക്സ്റ്റ് ബോക്സിന്റേയും വലതു വശത്ത് കാണാം. പേജിന്റെ വലതു വശത്തു കാണുന്ന ഫോട്ടോ ബോക്സില്‍ ക്ലിക്ക് ചെയ്ത് പുതിയ കളര്‍ഫോട്ടോ ചേര്‍ക്കാവുന്നതാണ്. ഫോട്ടോ ചേര്‍ക്കാന്‍ പ്രയാസം അനുഭവപ്പെടുകയാണെങ്കില്‍ BLO വെരിഫിക്കേഷന് വരുമ്പോള്‍ നല്‍കിയാലും മതിയാകും. ഫോട്ടോ ചേര്‍ക്കേണ്ടത് എങ്ങനെയാണെന്ന് താഴെ തന്നിരിക്കുന്ന വീഡിയോയില്‍ നിന്നും മനസ്സിലാക്കാം.
പേജിന്റെ താഴെ കാണുന്ന Contact Details എന്ന ഭാഗവും പൂരിപ്പിക്കേണ്ടതാണ്. പുതിയ Voter ID എപ്രകാരമാണ് നിങ്ങള്‍ക്ക് ലഭിക്കേണ്ടത് എന്ന് ഇവിടെ സെലക്ട് ചെയ്ത് നല്‍കേണ്ടതാണ്. Throgh BLO/By Post/ etc... അതിനു ശേഷം പേജിന്റെ ഏറ്റവും താഴെ കൊടുത്തിരിക്കുന്ന Before saving the Applicatio You must read and accept Affidavit (click here) എന്നതില്‍ ക്ലിക്ക് ചെയ്ത് ടിക്ക് മാക്‍ക്ക് മചെയ്യേണ്ടതാണ്. അതിനു ശേഷമാണ് Proceed ബട്ടണില്‍ ക്ലിക്ക് ചെയ്യേണ്ടത്.
പേജിന്റെ താഴെ കാണുന്ന Contact Details എന്ന ഭാഗവും പൂരിപ്പിക്കേണ്ടതാണ്. പുതിയ Voter ID എപ്രകാരമാണ് നിങ്ങള്‍ക്ക് ലഭിക്കേണ്ടത് എന്ന് ഇവിടെ സെലക്ട് ചെയ്ത് നല്‍കേണ്ടതാണ്. Throgh BLO/By Post/ etc... അതിനു ശേഷം പേജിന്റെ ഏറ്റവും താഴെ കൊടുത്തിരിക്കുന്ന Before saving the Applicatio You must read and accept Affidavit (click here) എന്നതില്‍ ക്ലിക്ക് ചെയ്ത് ടിക്ക് മാക്‍ക്ക് മചെയ്യേണ്ടതാണ്. അതിനു ശേഷമാണ് Proceed ബട്ടണില്‍ ക്ലിക്ക് ചെയ്യേണ്ടത്.
ഇപ്പോള്‍ നമുക്ക് ലഭിക്കുന്ന പുതിയ Voter ID Card ന്റെ മാതൃക പ്രീവ്യൂ ആയി കാണാന്‍ സാധിക്കും. ഇതില്‍ എന്തെങ്കിലും തിരുത്തലുകള്‍ ആവശ്യമാണെങ്കില്‍ പ്രീവ്യൂവിന്റെ താഴെ കാണുന്ന Make Corrections എന്നതില്‍ ക്ലിക്ക് ചെയ്ത് കറക്ട് ചെയ്യാവുന്നതാണ്. കറക്ഷന്‍ ഇല്ലെങ്കില്‍ Save Applicaition ക്ലിക്ക് ചെയ്യാം. ഇതോടെ നിങ്ങളുടെ Application രജിസ്ററര്‍ ചെയ്തു കഴിഞ്ഞൂ. Receipt for Application എന്ന പേജിലാണ് ഇപ്പോള്‍ എത്തിച്ചേരുന്നത്. ഈ പേജില്‍ നിങ്ങളുടെ BLO യുടെ പേരും മൊബൈല്‍ നമ്പറും ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും കാണാന്‍ സാധിക്കും. സമര്‍പ്പിച്ച അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താന്‍ 48 മണിക്കൂറിനകം ചെയ്യാവുന്നതാണ് എന്ന ലിങ്കും ഈ പേജില്‍ കാണാം.
Those who opt to receive the Voter ID Card by post may handover a self-addressed stamped ( Rs. 25) envelope of minimum size 6x4(inches) and Voters Idcard(if already issued) to the BLO.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....