പ്രൈമറി സ്കൂള്‍ ടീച്ചേഴസിന്റെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ സൈറ്റില്‍ ചിലരുടെ ഡാറ്റ അപ്‌ലോഡ് എറര്‍ ഈയിടെ കാണിക്കുകയുണ്ടായി. യൂസര്‍ നെയിമും പാസ്‍വേഡും നല്‍കി ലോഗിന്‍ ചെയ്ത് സൈറ്റില്‍ കയറി കഴിഞ്ഞാല്‍ നാം നേരത്തെ നല്‍കിയ സ്കൂളുകളുടെ ലിസ്റ്റ് അല്ല കാണാന്‍ കഴിയുന്നത്. ചിലരുടേത് സബ്‌ജില്ല തെറ്റിക്കിടക്കുന്നു. ചിലരുടേത് സബ്‌ജില്ല മാത്രമേയുള്ളൂ സ്കൂളിന്റെ പേരില്ല.
ഇവിടെ നല്‍കിയിരിക്കുന്ന സ്ക്രീന്‍ ഷോട്ട് നോക്കുക. ഇവിടെ ആദ്യ ഓപ്ഷന്‍ സ്കൂളിന്റെ പേര് കാണിക്കുന്നേയില്ല. ഇത്തരം എററുകള്‍ പരിഹരിക്കേണ്ടതുണ്ട്. ഇതിനായി കണ്‍ഫേം ചെയ്തു കഴിഞ്ഞ സൈറ്റാണെങ്കില്‍ തിരുവന്തപുരം ഐ ടി അറ്റ് സ്കൂളിലേക്ക് Application Id, അധ്യാപകന്റെ പേര്, ജില്ലയുടെ പേര് എന്നി ഉള്‍പ്പെടുത്തിക്കൊണ്ട് ഇ മെയില്‍ ചെയ്യേണ്ടതുണ്ട്. tvmitschool@gmail.com എന്നതാണ് Mail ID. അതാത് AEO ഓഫീസ് വഴി ചെയ്യുന്നതാണ് നല്ലത്. ഒരു സബ്‌ജില്ലയിലെ എല്ലാ എററുകളും ഒരുമിച്ച് അയക്കുന്നതാവും നല്ലത്. ഇങ്ങനെ Mail ചെയ്തു കഴിഞ്ഞാല്‍ തിരുവന്തപുരം ഐ ടി അറ്റ് സ്കൂള്‍ നിങ്ങളുടെ സൈറ്റ് റീ സെറ്റ് ചെയ്തു തരും. അതായത് എഡിറ്റ് ചെയ്യാവുന്ന വിധത്തിലാക്കിത്തരും.
View Application പേജ് ക്ലിക്ക് ചെയ്യുമ്പോള്‍ താഴെ എഡിറ്റ് ബട്ടണ്‍ കാണാം. എഡിറ്റ് ബട്ടണ്‍ ഇവിടെ സ്ക്രൂന്‍ഷോട്ടില്‍ നിന്നും മനസ്സിലാക്കാം. എഡിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് വീണ്ടും അവശ്യമായ തിരുത്തലുകള്‍ വരുത്തി സേവ് ചെയ്ത് കണ്‍ഫേം ചെയ്യേണ്ടതാണ്. അതിനു ശേഷം എടുക്കുന്ന റിപ്പോര്‍ട്ടിന്റെ പ്രിന്റ് സൂക്ഷിക്കേണ്ടതാണ്.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....