ജിമ്പില്‍ ഒട്ടേറെ കാര്യങ്ങള്‍ ഇതുവരെയുള്ള പരമ്പരയിലൂടെ നാം മനസ്സിലാക്കി. കാന്‍വാസുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ഇന്ന് മനസ്സിലാക്കാം. ജിമ്പില്‍ ചിത്രങ്ങള്‍ ചേര്‍ക്കാനുള്ള സ്ഥലത്തിനാണ് കാന്‍വാസ് എന്നു പറയുന്നത്. നമുക്ക് ഇഷ്ടമുള്ള രീതിയില്‍ കാന്‍വാസ് രൂപികരിക്കാവുന്നതാണ്.
ആവശ്യമായ വലിപ്പത്തില്‍ കാന്‍വാസ് തുറക്കല്‍: ആവശ്യമായ വലിപ്പത്തില്‍
കാന്‍വാസ് തുറക്കുന്നത് എങ്ങനെയാണെന്ന് പരിശോധിക്കാം. നാം എന്ത്
ആവശ്യത്തിനു വേണ്ടിയാണോ ഒരു ഇമേജ് തയ്യാറാക്കുന്നത് അതിനു യോജിക്കുന്ന
തരത്തിലുള്ള കാന്‍വാസ് ആയിരിക്കും തുറക്കേണ്ടത്. ഉദാഹരണമായി ഒരു മാഗസിന്റെ
പുറം ചട്ടയാണ് നാം തയ്യാറാക്കാന്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ A4 സൈസിലുള്ള
കാന്‍വാസ് ആണ് സെലക്ട് ചെയ്യേണ്ടത്.ചിത്രത്തില്‍ കാണുന്നതു പോലെ കാന്‍വാസ് പ്രോപ്പര്‍ട്ടീസ് സെലക്ട് ചെയ്യാം.
Transparent Background: സാധാരണയായി ഒരു ക്യാന്‍വാസ് നിര്‍മ്മിക്കുമ്പോള്‍ പശ്ചാത്തല നിറത്തോടു കൂടിയാണ് ദൃശ്യമാവുക. ഇതില്‍ മുറിച്ചെടുത്ത ഏതെങ്കിലും ഒരു ചിത്രഭാഗം ഒട്ടിക്കുമ്പോള്‍ സെലക്ട് ചെയ്ത അത്രയും ചിത്രഭാഗത്തിന് പുറമെ ക്യാന്‍വാസ് കൂടി ഉള്‍പ്പെടെയാണ് ചിത്രം സേവ് ചെയ്യപ്പെടുന്നത്. ഈ ചിത്രം ഒരു ഡോക്യുമെന്റില്‍ ഉള്‍പ്പെടുത്തുമ്പോള ക്യാന്‍വാസിന്റെ പശ്ചാത്തലം നിറം ഉള്‍പ്പെടെ ദൃശ്യമകും. ഇതിനുള്ള പരിഹാരമാണ് Background Transparency നല്‍കല്‍. പുതിയ ക്യാന്‍വാസ് തുറക്കുമ്പോള്‍ ദൃശ്യമാകുന്ന Create a New image ജാലകത്തിലെ Advance options ക്ലിക്ക് ചെയ്ത് Fill with എന്ന ഭാഗത്തുള്ള കോമ്പോ ബോക്സില്‍ നിന്നും Transparency എന്ന ഭാഗം തെരെഞ്ഞെടുക്കുക. ok ബട്ടണ്‍ ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന ക്യാന്‍വാസ് Transparency മോഡില്‍ തുറന്നു വരുന്നത് കാണാം. ഇത്തരത്തില്‍ Transparency മോഡില്‍ തുറന്നു വരുന്ന ക്യാന്‍വാസില്‍ മുറിച്ചെടുത്ത ചിത്രങ്ങള്‍ ഒട്ടിച്ചാല്‍ മുറിച്ചെടുത്ത ചിത്രം മാത്രമേ കാണുകയുള്ളൂ. ഇത് PNG ഫോര്‍മാറ്റില്‍ സേവ് ചെയ്യേണ്ട്താണ്. jpg ഫോര്‍മാറ്റില്‍ സേവ് ചെയ്യുകയാണെങ്കില്‍ Transparency Background ഉള്‍പ്പെടെ മാത്രമേ സേവ് ചെയ്യാന്‍ കഴിയുകയുള്ളൂ.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....