important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

SSLC RESULT 2015

ഇക്കൊല്ലത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം തത്സമയം അറിയാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ്
എസ്.എം.എസ്. സംവിധാനം ഏര്‍പ്പെടുത്തും.  ഔദ്യോഗിക ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകളില്‍ ഫലം അറിയിക്കാനുള്ള സംവിധാനം ഐ.ടി.@സ്‌കൂള്‍ പ്രോജക്ടാണ് നടപ്പാക്കുന്നത്.  ഇതിനായിresults.itschool.gov.in  എന്ന വെബ്‌സൈറ്റില്‍ മൊബൈല്‍ നമ്പറും
വിദ്യാര്‍ത്ഥിയുടെ രജിസ്റ്റര്‍ നമ്പറും നല്‍കണം.  google playstore -ല്‍ നിന്ന് സഫലം (Saphalam)ഡൗണ്‍ലോഡ് ചെയ്താല്‍ ഫലം അറിയാന്‍ കഴിയും.  ഏപ്രില്‍ 18 മുതല്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും സഫലം ഡൗണ്‍ലോഡ് ചെയ്യുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.  എസ്.എസ്.എല്‍.സി പരീക്ഷാഫലം ഏപ്രില്‍ 20 ന് ഔദ്യോഗികമായി പ്രഖ്യാപിച്ചതിനുശേഷം ഗവണ്‍മെന്റ് കോള്‍സെന്റര്‍ (സിറ്റിസണ്‍സ് കോള്‍സെന്റര്‍) മുഖേന അറിയാം. ബി.എസ്.എന്‍.എല്‍ (ലാന്‍ഡ് ലൈന്‍) 155 300, ബി.എസ്.എന്‍.എല്‍ (മൊബൈല്‍) 0471 - 155 300, മറ്റ് സേവനദാതാക്കള്‍ - 0471 -  2335523, 2115054, 2115098

SSLC ഫലം നിങ്ങളുടെ മൊബൈലില്‍ SMS ആയി എത്താന്‍ വേണ്ടി എന്താണ് ചെയ്യേണ്ടത്. 
SSLC ഫലം നിങ്ങളുടെ മൊബൈലില്‍ SMS ആയി എത്താന്‍ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ മൊബൈല്‍ നമ്പര്‍ it@school സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയാണ്. ഇങ്ങനെ  Phone Number രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക
ഇവിടെ നല്‍കിയിരിക്കുന്ന ചിത്രം ശ്രദ്ധിക്കുക. മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള വെബ്സൈറ്റിന്റെ ഹോം പേജ് ആണ് ഇത്. നിങ്ങളുടെ പേരും മൊബൈല്‍ നമ്പറും നല്‍കി Send OTP ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങളുടെ മൊബൈലിലേക്ക് ഒരു One Time password (OTP) അയച്ചു തരുന്നതായിരിക്കും.
പ്രസ്തുത പാസ്‌വേഡും റിസള്‍ട്ട് അറിയേണ്ട SSLC രജിസ്ട്രേഷന്‍ നമ്പറും ടൈപ്പ്  ചെയ്ത് Register ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി റിസള്‍ട്ട് പ്രഖ്യാപിച്ച ഉടന്‍ നിങ്ങളുടെ മൊബൈലില്‍ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള SSLC രജിസ്റ്റര്‍ നമ്പറിന്റെ റിസള്‍ട്ട് അപ്പോള്‍ തന്നെ SMS ആയി എത്തുന്നതാണ്. എങ്ങനെയുണ്ട് ?????
ഇതു കൂടാതെ SSLC റിസള്‍ട്ട് ഓണ്‍ലൈന്‍ ആയി അറിയാന്‍ സഹായിക്കുന്ന ഒരു മൊബൈല്‍ അപ്ലിക്കേഷനും it@school വികസിപ്പിച്ചിട്ടുണ്ട്. Saphalam 'സഫലം' എന്നാണ് പേരു നല്‍കിയിരിക്കുന്നത്.People can easily get the SSLC, HSE & VHSE Exam results of Kerala State. User can save the result as PDF format. Also the user can share the result to various Apps. ഇവിടെ ക്ലിക്ക് ചെയ്ത് സഫലം നേരിട്ട് ഡൗണ്‍ലോഡി ചെയ്യാവുന്നതാണ്. ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജ് ഇവിടെ നല്‍കിയിരിക്കുന്നു.

2 comments:

  1. sslc iexam software is not responding, as we tried to login to verify applications for revaluation and scrutiny. A message appears as login credentials are invalid as we are sure we use the correct user name and password

    ReplyDelete
  2. അറിയാവുന്നവര്‍ മറുപടി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു

    ReplyDelete

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers