ഇനി എല്ലാവര്‍ക്കും ഡിജിറ്റല്‍ ലോക്കര്‍. സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഇ-ഡിസ്ട്രിക്ട് പദ്ധതിയിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന വിവിധയിനം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ഡിജിറ്റല്‍ ലോക്കറിലേക്ക് സൂക്ഷിക്കാനും പിന്നീട് ആവശ്യാനുസരണം ലോക്കറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനും സാധിക്കുന്ന സംവിധാനം നിലവില്‍ വരുന്നു.
DigiLocker എന്നത് Gov of India യുടെ Aadhar based Personal Storage Space ആണ്. നമ്മുടെ വിലപ്പെട്ട രേഖകള്‍ ഡിജിറ്റല്‍ ഡോക്യുമെന്റാക്കി അതീവ സുരക്ഷിതമായി ഗവണ്‍മെന്റ് പ്രൊവൈഡ് ചെയ്തിരിക്കുന്ന ഓണ്‍ലൈന്‍ സ്റ്റോറേജില്‍ സൂക്ഷിക്കുന്ന സംവിധാനമാണ് ഇത്. ആധാര്‍ നമ്പര്‍ ഉള്ള ആര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. ഈ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാണെന്നത് കൂടുതല്‍ സുരക്ഷിതമാക്കുന്നു. ഇന്ന് ഇന്ത്യയിലൊട്ടാകെ 1.50 ലക്ഷം പേര്‍ DigiLocker സംവിധാനം പ്രയോജനപ്പടുത്തി വരുന്നു. ഇതിന്റെ പൊതുവായ പ്രത്യേകതകള്‍ താഴെ കൊടുത്തിരിക്കുന്നു.
- It is a safe Digital Locker
- Physical documents ന്റെ ഉപയോഗം പരമാവധി കുറയ്ക്കുകയാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്.
- This system is dedicated to personal use only
- You can easily store the scanned images safely
- ഇപ്പോള്‍ 10 MB വരെയാണ് Storage Capacity പ്രൊവൈഡ് ചെയ്തിരിക്കുന്നത്.
- ഭാവിയില്‍ 1 GB വരെ Storage Capacity പ്രദാനം ചെയ്യുന്നതാണ്.
- Department of Electronics and Information Technology (DeitY), Govt. of India യ്ക്ക് ആണ് ഇപ്പോള്‍ ഈ സംവിധാനത്തിന്റെ നിയന്ത്രണച്ചുമതല.
- ഗവണ്‍മെന്റ് സംവിധാനങ്ങള്‍ DigiLocker സംവിധാനത്തില്‍ സേവ് ചെയ്തിരിക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടതായ സന്ദര്‍ഭങ്ങളില്‍ DigiLocker വഴി പ്രസ്തുത രേഖകള്‍ Share ചെയ്യാനുള്ള സൗകര്യവും പ്രദാനം ചെയ്യാന്‍ ഗവണ്‍മെന്റ് ആലോചിച്ചു വരുന്നു. അതായത് രേഖകളുടെ Hard Copy ഹാജരാക്കേണ്ടതിനു e-sign facility ഉപയോഗിച്ചു കൊണ്ട് DigiLocker ല്‍ സൂക്ഷിച്ചിരുക്കുന്ന പ്രസ്തുത രേഖകള്‍ ഓണ്‍ലൈന്‍ ആയിത്തന്നെ സമര്‍പ്പിക്കാവുന്നതാണ്.
- Physical documents എല്ലായിടത്തും കൊണ്ടു നടക്കുന്നത് ഒഴിവാക്കാനാകും.
- ഉപഭോക്താവിന് എവിടെയിരുന്നും ഏതു സമയത്തും തന്റെ അക്കൗണ്ട് ആക്സസ് ചെയ്യാന്‍ സാധിക്കും.
- രേഖകള്‍ അതീവ സുരക്ഷിതമായിരിക്കും
- ഭാവിയില്‍ mobile application വഴിയും ഡാറ്റ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കും.
- ഉപഭോക്താവിന് വളരെ എളുപ്പത്തില്‍ താന്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഡോക്യൂമെന്റുകള്‍ കാണാന്‍ സാധിക്കും.
- ആധാര്‍ നമ്പര്‍
- രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പര്‍ / Email Id
രജിസ്റ്റര്‍ ചെയ്യേണ്ട വിധം
വെബ്സൈറ്റിന്റെ ഹോം പേജാണ് ഇവിടെ കാണുന്നത്. ഇവിടെ ക്ലിക്ക് ചെയ്തോ https://digitallocker.gov.in/ എന്ന വെബ്സൈറ്റ് വിലാസം നേരിട്ട് ടൈപ്പ് ചെയ്തോ സൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്.
പേജിന്റെ ഇടതു വശത്ത് കാണുന്ന Register Now എന്നതില്‍ ക്ലിക്ക് ചെയ്തോ അല്ലെങ്കില്‍ വലതു വശത്ത് മുകളില്‍ കാണുന്ന Sign Up എന്നതില്‍ ക്ലിക്ക് ചെയ്തോ രജിസ്ട്രേഷന്‍ പേജിലേക്ക് പ്രവേശിക്കാം. ആധാര്‍ നമ്പര്‍ ടൈപ്പ് ചെയ്യാനുള്ള പേജിലാണ് ആദ്യം എത്തുന്നത്.
ഇവിടെ ആധാര്‍ നമ്പര്‍ ടൈപ്പ് ചെയ്ത് Use OTP എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നമ്മുടെ മൊബൈലിലേക്ക് ഒരു OTP (One Time Password) അയച്ചു തരുന്നതായിരിക്കും. തുടര്‍ന്ന് വരുന്ന പേജില്‍ OTP ടൈപ്പ് ചെയ്ത് Validate ചെയ്യണം. തുടര്‍ന്ന് വരുന്നത് പാസ്സ്‌വേഡ് യുസര്‍ നെയിം എന്നിവ ടൈപ്പ് ചെയ്യാനുള്ള പേജിലായിരിക്കും.
ഇവിടെ പാസ്സ്‌വേഡ് യുസര്‍ നെയിം എന്നിവ നമുക്ക് ഇഷ്ടമുള്ളത് നല്‍കാം. പിന്നീട് മറന്നു പോകാതിരിക്കാന്‍ കുറിച്ചു വെക്കുന്നത് നല്ലതായിരിക്കും. Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇതോടെ രജിസ്ട്രേഷന്‍ കഴിഞ്ഞു. DigiLocker ന്റെ മനോഹരമായ Dashboard ഇപ്പോള്‍ കാണാന്‍ കഴിയും.
എങ്ങനെയാണ് Document അപ്‌ലോഡ് ചെയ്യേണ്ടത് എന്നു നോക്കാം.
Dashboard ലെ Self Uploaded Document എന്നതിന്റെ വലത്തേ അറ്റത്ത് കാണുന്ന Upload Document എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക. അപ്‌ലോഡ് ചെയ്യേണ്ട ഡോക്യുമെന്റ് സെലക്ട് ചെയ്തു കൊടുത്താല്‍ മാത്രം മതി. നമ്മുടെ ഡോക്യുമെന്റ് DigiLocker ല്‍ സുരക്ഷിതമായിക്കഴിഞ്ഞു.
അപ്‌ലോഡ് ചെയ്യുന്നതും ഫയല്‍ റിമൂവ് ചെയ്യുന്നതും വീഡിയോയുടെ സഹായത്തോടെ മനസ്സിലാക്കാം
അപ്‌ലോഡ് ചെയ്യുന്നതും ഫയല്‍ റിമൂവ് ചെയ്യുന്നതും വീഡിയോയുടെ സഹായത്തോടെ മനസ്സിലാക്കാം
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....