സൂര്യനസ്തമിക്കാത്ത
സാമ്രാജ്യത്തിനുനേരെ ഒരു
പിടി ഉപ്പുവാരിയെറിഞ്ഞ്
അധികാരഗര്‍വ്വിനെ പിടിച്ചു
കുലുക്കിയ നേതാവായിരുന്നു
ഗാന്ധിജി.
പതിനായിരം
ബയണറ്റുകളേക്കാള്‍ ശക്തി
തന്റെ വാക്കുകള്‍ക്കുണ്ടെന്ന്
തെളിയിച്ചു കൊടുത്തു അദ്ദേഹം. നൂറുകണക്കിന്
ധീരദേശാഭിമാനികളുടെ ചൊരയുടെ
ഗന്ധമാണ് നമ്മുടെ ത്രിവര്‍ണ്ണപതാകയ്ക്ക്.
നീലാകാശത്ത്
ഉയര്‍ന്നു പറക്കുന്ന
മൂവര്‍ണ്ണക്കൊടി നമ്മോടു
പറയുന്നത് ധീരതയുടെ ഗാഥയാണ്.
നിണച്ചാലൊഴുകിയ
സമരഗാഥകളുടെ ചരിത്രമാണത്. ഭഗത്‌സിംഗിനെപ്പോലെ
ലാലാ ലജ്പത്റായിയെപ്പോലെ
ധീരരക്തസാക്ഷികളായ എത്രയോ
പേരുകളാണ് ഓര്‍മ്മയില്‍
അലയടിക്കുന്നത്.
ബ്രിട്ടിഷ്
പട്ടാളം നല്‍കിയ കൊലക്കയറിനെ
പുഷ്പമാല്യം പോലെ സ്വീകരിച്ച
ഭഗത്സിംഗിന്റെ ഓര്‍മ്മകള്‍ക്കുമുന്നില്‍
ജയഭേരി മുഴക്കാത്ത ഭാരതീയനുണ്ടാവുമോ.
ഭാരതാംബയ്ക്ക്
ജയ്‌വിളിച്ചു കൊണ്ട്
തൂക്കുമരത്തിലേക്ക് നടന്നുകയറിയ
ആ ധീരന്റെ പേരുകേട്ടാല്‍ ഏതു
ഭാരതീയന്റെ ചോരയാണ് തിളയ്ക്കാത്തത്. ആവേശ്വജ്ജ്വലമായ
സമരചരിത്രത്തില്‍ നിന്ന്
പുതുതലമുറ വഴുതിപ്പോയിരിക്കുന്നു
ഇന്ന്.
ചരിത്രത്തിന്റെ
ഇടനാളികളിലെ നിണമണിഞ്ഞ
കാല്പാടുകള്‍ ഇന്നത്തെ തലമുറ
കണ്ടില്ലെന്നു നടിക്കുന്നു.
സ്വാര്‍ത്ഥമോഹങ്ങളും
അധികാരഗര്‍വ്വും കൊടികുത്തിവാഴുന്ന
സമൂഹത്തിലാണ് നാമിന്ന്
ജീവിക്കുന്നത്.
നമ്മുടെ
പിതാമഹന്മാര്‍ സ്വപ്നം
കണ്ടിരുന്ന സമത്വ സുന്ദരരാജ്യമല്ല
ഇന്നുള്ളത്.
വര്‍ഗ്ഗിയത
വിഷം ചീറ്റുന്ന കുടില തന്ത്രങ്ങളും
പാശ്ചാത്യ ജീര്‍ണ്ണ സംസ്കാരം
ചവച്ചു തുപ്പിയ നൈമിഷിക
സുഖലോലുപതയും ഇന്നത്തെ
ഇന്ത്യന്‍ യുവത്വത്തെ കാര്‍ന്നു
തിന്നുന്നു. പ്രിയ്യപ്പെട്ടവരെ
ഇനി
നമുക്കുറങ്ങാന്‍ സമയമില്ല.
ഇരുളടഞ്ഞ
ഭാവിയെ ഓര്‍ത്ത് വിലപിച്ചിട്ടും
കാര്യമില്ല. രാജ്യത്തിന്റെ
അഖണ്ഢതയെ തുരങ്കം വെക്കുന്ന
ഛിദ്രശക്തികള്‍ക്കെതിരെ
പൊരുതാന്‍ നമുക്കൊരുമിക്കാം.
കാലദേശങ്ങള്‍ക്കപ്പുറത്ത്
അനന്തനീലിമയില്‍ ഉയര്‍ന്നുപറക്കുന്ന
ത്രിവര്‍ണ്ണ പതാകയാകട്ടെ
നമ്മുടെ സ്വപ്നം.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....