ALL DDOS AND SDOS ARE REQUESTED TO UPDATE THE CORRECT NEXT INCREMENT DATE IN SPARK IMMEDIATELY. OTHERWISE THERE WILL BE CHANCE FOR ISSUES IN SALARY PROCESSING OF 8/2015. എന്ന മെസ്സേജ് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകുമല്ലോ. പലരുടേയും സ്പാര്‍ക്കിലെ NEXT INCREMENT DATE തെറ്റായിട്ടാണ് ചേര്‍ത്തിട്ടുള്ളത് എന്നു കാണാന്‍ കഴിയും . ഇത് സര്‍വ്വീസ് ബുക്കിനനുസരിച്ച് കൃത്യമാക്കാനാണ് സ്പാര്‍ക്ക് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടത് എന്ന് താഴെ വിവരിച്ചിരിക്കുന്നു.
ഓരോ ജീവനക്കാരന്റെയും Present Salary പേജ് എടുത്തിട്ടാണ് ഇത് ചെയ്യേണ്ടത്. Salary Matters -> Changes in the month -> Present Salary എന്ന ക്രമത്തില്‍ പേജ് ഓപ്പണ്‍ ചെയ്യുക. ഇവിടെ ജീവനക്കാരനെ സെലക്ട് ചെയ്യുമ്പോള്‍ വലതു വശത്തായി NEXT INCREMENT DATE കാണാന്‍ കഴിയും. ഇവിടെ തിയതി തെറ്റായിട്ടാണ് കിടക്കുന്നതെങ്കില്‍ ശരിയായത് ടൈപ്പ് ചെയ്ത് പേജിന്റെ ഏറ്റവും താഴെയായി കാണുന്ന Confirm ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇങ്ങനെ Confirm ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ചില സമയത്ത് Bank Details നല്‍കണമെന്ന മെസ്സേജ് വരാറുണ്ട്. സാലറി ബാങ്കിലൂടെയല്ല മാറുന്നതെങ്കില്‍ ആ കോളത്തില്‍ N എന്നാണ് നല്‍കേണ്ടത്. ഇങ്ങനെ കൊടുക്കാന്‍ ശ്രമിക്കുമ്പോള്‍ ടൈപ്പ് ചെയ്യാന്‍ കഴിയാത്തതായി കാണാറുണ്ട്. ഇതിനു കാരണം Credit Salary to Bank?(Y/N) എന്ന കോളത്തില്‍ ഒരു Blank Space കിടക്കുന്നതു കൊണ്ടായിരിക്കും. ഈ സ്പേസ് ഡിലീറ്റ് ചെയ്ത ശേഷം N ടൈപ്പ് ചെയ്താല്‍ ശരിയായി വരുന്നതു കാണാം. ഗവണ്‍മെന്റ് സ്കൂളുകള്‍/ മറ്റ് ഗവ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഇങ്ങനെ ചെയ്താല്‍ മതി. എന്നാല്‍ എയിഡഡ് സ്ഥാപനങ്ങള്‍ക്ക് (എയിഡഡ് സ്കൂളുകള്‍ക്ക് ) Present Salary പേജ് എഡിറ്റ് ചെയ്യാന്‍ AEO ഓഫീസില്‍ നിന്നും എഡിറ്റ് ചെയ്യേണ്ട ജീവനക്കാരന്റെ സ്പാര്‍ക്ക് അക്കൗണ്ട് അണ്‍ലോക്ക് ചെയ്തു കിട്ടേണ്ടതുണ്ട്. ഇതിനായി എയിഡഡ് സ്കൂളുകള്‍ AEO/DEO ഓഫീസുകളെ സമീപിക്കുക. ഗവണ്‍മെന്റ് സ്കൂളുകള്‍ക്ക് Pay Revision 2009 -> Pay Revision Editing വഴിയും ഇത് ചെയ്യാം. എന്നാല്‍ എയിഡഡ് സ്കൂളുകള്‍ക്ക് Pay Revision Editing ഓപ്ഷന്‍ ലഭ്യമല്ല.
Is it necessary for those whose Probation has not been declared yet?
ReplyDeleteഇന്‍ക്രിമെന്റ് തിയതി ശരിയായി നല്‍കാന്‍ മാത്രമാണ് സ്പാര്‍ക്ക് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. പ്രോബേഷന്‍ ഡിക്ലയര്‍ ചെയ്യാനുള്ളവരുടെ കാര്യത്തില്‍ Next Increment Date 01-07-2014 ന് മുമ്പുള്ള ഒരു തിയതി ആണ് ഉള്ളതെങ്കില്‍ 01-07-2014 ന് ശേഷമുള്ള ഒരു തിയതി നല്‍കിയാല്‍ മതി. ഇന്‍ക്രിമെന്റ് തിയതി നല്‍കിയതുകൊണ്ടു മാത്രം ഒരാളുടെ ഇന്‍ക്രിമെന്റ് പാസാകില്ലല്ലോ. പിന്നീട് പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്തതിനു ശേഷം ശരിയായ ഇന്‍ക്രിമെന്റ് തിയതി നല്‍കിയാല്‍ മതി.
ReplyDelete