important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Sports 2015



2015-16 വര്‍ഷത്തെ സ്കൂള്‍ കായിക മേളയില്‍ പങ്കെടുക്കുന്ന കുട്ടികളുടെ പേരുകള്‍ ഓണ്‍ലൈനായി എന്റര്‍ ചെയ്യാനുള്ള വെബ്സൈറ്റ് തയ്യാറായ വിവരം അറിഞ്ഞിരിക്കുമല്ലോ... കായിക മേളയിലെ വിവിധ വിഭാഗങ്ങളിലായുള്ള ഐറ്റം കോഡുകള്‍, സ്പോടസ് മാനുവല്‍, യൂസര്‍ മാനുവല്‍ എന്നിവ മുകളില്‍ ലഭ്യമാണ്. ഇത്തവണത്തെ ഡാറ്റ എന്‍ട്രിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഡാറ്റ എന്‍ട്രി നടത്തുന്ന വിധം എന്നിവ താഴെ കൊടുത്തിരിക്കുന്നു.



Technical Support

  • ANISH THOMAS - 9447507345 -(ALAPPUZHA, ERNAKULAM, THRISSUR, KASARAGOD)
  • JIKKU C CHERIAN C.M.S HIGH SCHOOL MUNDAKAYAM - 9447595649- PATHANAMTHITTA , KOTTAYAM, KOZHIKODE, KANNUR, WAYANAD
  • SHIJU.K.DAS GUPS VANDIPERIYAR - 9961035210 - IDUKKI THIRUVANANTHAPURAM  KOLLAM PALAKKAD MALAPPURAM

ശ്രദ്ധിക്കേണ്ടവ
  • Higher Secondary വിഭാഗക്കാരുടെ പേരുകള്‍ എന്റര്‍ ചെയ്യുമ്പോള്‍ Admission Number ന് മുമ്പില്‍ 'H' എന്ന ലറ്റര്‍ ചേര്‍ക്കേണ്ടതാണ്.
  •  Higher Secondary വിഭാഗക്കാരുടെ Admission Number ന് മുമ്പില്‍ 'H' എന്ന ലറ്റര്‍ ചേര്‍ക്കുമ്പോള്‍ സമ്പൂര്‍ണ്ണയില്‍ നിന്നും കുട്ടികളുടെ Details ഓട്ടോമാറ്റിക്കായി വരുന്നതല്ല. പകരം കുട്ടികളുടെ പേരുകളും മറ്റ് വിവരങ്ങളും ടൈപ്പ് ചെയ്തു ചേര്‍ക്കേണ്ടതാണ്
  • ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ടവരുടെ ഇമേജുകള്‍ മുന്‍കൂട്ടി കമ്പ്യൂട്ടറില്‍ സേവ് ചെയ്തു വെച്ചിരിക്കണം.
  • ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോള്‍ - (Max.Filesize-50kb, Image type should be in jpg, |jpeg, gif format And Resolution will below 400 X 400 Pixels) 
  • ഫോട്ടോ ഫോര്‍മാറ്റ് jpg, |jpeg, gif എന്നിവയിലേതെങ്കിലുമാകാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇല്ലെങ്കില്‍ പിന്നീട് റിപ്പോര്‍ട്ട് ജനറേറ്റ് ചെയ്യുമ്പോള്‍ എറര്‍ വരുന്നതായി കാണുന്നു.
  • ഐറ്റം കോഡുകള്‍ മുകളില്‍ നല്‍കിയിരിക്കുന്നു
  • നിങ്ങളുടെ സ്കൂളിന്റെ കോഡ് നമ്പറില്‍ ഈ വര്‍ഷം എന്തെങ്കിലും മാറ്റം ഉണ്ടെങ്കില്‍ അത് schoolsports@itschool.gov.in എന്ന മെയില്‍ ഐഡിയിലേക്ക് എത്രയും വേഗം അറിയിക്കേണ്ടതാണ്
  • ഈ വര്‍ഷം ആദ്യമായി വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ സ്കൂള്‍ കോഡ് തന്നെ യുസര്‍ നെയിമും പാസ്സ്‌വേഡുമായി ഉപയോഗിക്കണം
  • ആദ്യമായി ലോഗിന്‍ ചെയ്യുമ്പോള്‍ ഹെഡ്‌മാസ്റ്ററുടെ/ഹെഡ്‌മിസ്ട്രസ്സിന്റെ പേരും മറ്റും വിവരങ്ങളും നല്‍കേണ്ടതാണ്.
  • പാസ്‌വേഡ് ഹെഡ്‌മാസ്റ്ററുടെ വിവരങ്ങള്‍ എന്നിവ പിന്നീട് എപ്പോള്‍ വേണമെങ്കിലും തിരുത്താവുന്നതാണ്.
  • കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നു വ്യത്യസ്തമായി ഇത്തവണ കുട്ടികളുടെ വിവരങ്ങള്‍ സമ്പൂര്‍ണ്ണയില്‍ നിന്നുമാണ് എടുക്കുന്നത്.
  • അതിനാല്‍ സമ്പൂര്‍ണ്ണ Updated ആയിരിക്കണം
  • സമ്പൂര്‍ണ്ണയില്‍ പേരില്ലാത്ത കുട്ടികളെ എന്റര്‍ ചെയ്യാന്‍ പ്രയാസമായിരിക്കും.
  • കുട്ടികളുടെ ഡാറ്റ എന്റര്‍ ചെയ്യുമ്പോള്‍ അഡ്‌മിഷന്‍ നമ്പര്‍ മാത്രം എന്റര്‍ ചെയ്താല്‍ മാത്രം മതി. കുട്ടികളുടെ ബാക്കി ഡാറ്റ സമ്പൂര്‍ണ്ണയിലുള്ളതു പോലെ വരുന്നതു കാണാം.
  • അഡ്‌മിഷന്‍ നമ്പര്‍, ജനനത്തിയതി എന്നിവ ഒഴിച്ചുള്ള കാര്യങ്ങള്‍ എഡിറ്റ് ചെയ്യാവുന്നതാണ്. എന്നാല്‍ ഇങ്ങനെ എഡിറ്റ് ചെയ്യുന്നത് സമ്പൂര്‍ണ്ണ ഡാറ്റാബേസിനെ ബാധിക്കുന്നതല്ല
  • കുട്ടികളുടെ പേരുകള്‍ എന്റര്‍ ചെയ്യുമ്പോള്‍ Error വരികയാണെങ്കില്‍ കുടിയും ആ കുട്ടി ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നതായി കാണാം. വീണ്ടും ഈ കുട്ടിയെ ചേര്‍ക്കണമെന്നുണ്ടെങ്കില്‍ Edit ബട്ടണ്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാവുന്നതാണ്.
  • കണ്‍ഫേം ചെയ്തുകഴിഞ്ഞാല്‍ എഡിറ്റിങ് സാധ്യമല്ല



Data Entry Help

കഴിഞ്ഞ വര്‍ഷത്തേതു പോലെ തന്നെയാണ് ഇത്തവണയും കുട്ടികളുടെ പേരുകള്‍ എന്റര്‍ ചെയ്യേണ്ടത്http://schoolsports.in/schoolsports2015-16/index.php/login എന്നതാണ് വെബ്സൈറ്റ് വിലാസം. മകളില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് നേരെ വെബസൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്. വെബ്സൈറ്റിലേക്ക് പ്രവേശിക്കുമ്പോള്‍ ആദ്യം എത്തിച്ചേരുന്നത് ഇവിടെ കൊടുത്തിരിക്കുന്ന പേജിലേക്കാണ്.
ഐ ടി അറ്റ് സ്കൂള്‍ തയ്യാറാക്കിയിരിക്കുന്ന മനോഹരമായ വെബ്സൈറ്റിന്റെ ഹോം പേജ് ഇവിടെ കാണാം. ഐറ്റം കോഡുകള്‍, സെക്രട്ടറിമാര്‍, കഴിഞ്ഞ വര്‍ഷത്തെ റിസള്‍ട്ടുകള്‍ തുടങ്ങിയവ ഈ പേജിന്റെ മുകളില്‍ കാണാം. ആദ്യമായി ലോഗിന്‍ ചെയ്യുമ്പോള്‍ സ്കൂള്‍ കോഡ് തന്നെ യുസര്‍ നെയിമും പാസ്‌വേഡുമായി നല്‍കേണ്ടതാണ്.
ഇങ്ങനെ നല്‍കിക്കഴിയുമ്പോള്‍ ഇപ്പോള്‍ നല്‍കിയ പാസ്‌വേഡ് മാറ്റി പുതിയ പാസ്‌വേ‍ഡ് നല്‍കാനുള്ള പേജില്‍ എത്തിച്ചേരുന്നു. ഇവിടെ
ഹെഡ്‌മാസ്റ്ററുടെ പേര്
ഹെഡ്‌മാസ്റ്ററുടെ മൊബൈല്‍ നമ്പര്‍
പുതിയ പാസ് വേഡ്
എന്നിവ നല്‍കണം. Change Password എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Dashboard ല്‍ എത്തിച്ചേരുന്നു. Dashboard പേജ് ഇവിടെ കൊടുത്തിരിക്കുന്നു. വിവിധ വിഭാഗങ്ങളുടെ ഐക്കണുകള്‍ ഇവിടെ കാണാം. ഏതില്‍ ക്ലിക്ക് ചെയ്താലും ആദ്യം കാണുന്നത് സ്കൂളിന്റെ പേരായിരിക്കും. സ്കൂളിന്റെ പേരില്‍ ക്ലിക്ക് ചെയ്തുവേണം കുട്ടികളുടെ പേരുകള്‍ എന്റര്‍ ചെയ്യാനുള്ള പേജിലേക്ക് എത്തിച്ചേരാന്‍. ഈ പേജില്‍ ആദ്യം സ്കുളിന്റെ പൊതുവായ വിവരങ്ങള്‍ നല്‍കി സേവ് ചെയ്യണം. ഇത് ഒരു തവണ നല്‍കിയാല്‍ മതിയാവും. പിന്നീട് കുട്ടികളുടെ പേരുകള്‍ എന്റര്‍ ചെയ്യാം. അഡ്‌മിഷന്‍ നമ്പര്‍ ടൈപ്പ് ചെയ്ത ശേഷം ടാബ് കീ പ്രസ്സ് ചെയ്യുകയോ മൗസ് പോയിന്റര്‍ പുറത്തെവിടെയെങ്കിലും ക്ലിക്ക് ചെയ്യുകയോ ചെയ്യുമ്പോള്‍ സമ്പൂര്‍ണ്ണയില്‍ ഉള്ള അഡ്‌മിഷന്‍ നമ്പര്‍ ആണെങ്കില്‍ ആ കുട്ടിയുടെ വിവരങ്ങള്‍ കാണിക്കും.
ഇല്ലെങ്കില്‍ ഇവിടെ കൊടുത്തിരിക്കുന്നതു പോലെ Student does not exist in Sampoorna എന്ന മെസ്സേജ് കാണാം.
ഓരോ വിഭാഗത്തിന്റേയും ഡാറ്റ എന്‍ട്രി കഴിഞ്ഞ ശേഷം Create Report ക്ലിക്ക് ചെയ്ത് റിപ്പോര്‍ട്ട് പ്രിന്റ് എടുക്കാവുന്നതാണ്. Create Report ക്ലിക്ക് ചെയ്ത ശേഷം വീണ്ടു Login / Refresh ചെയ്യുമ്പോഴാണ് Confirm ബട്ടണ്‍ കാണാന്‍ സാധിക്കുന്നത്.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers