important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

കുട്ടികളെ ഘോഷയാത്രയില്‍ പങ്കെടുപ്പിക്കുന്നതിന് കളക്ടറുടെ അനുമതി വേണം

കുട്ടികളെ ഘോഷയാത്രയില്‍ അണിനിരത്താന്‍ ഇനി ജില്ലാകളക്ടറുടെയോ ജില്ലാ പോലീസ്‌മേധാവിയുടെയോ മുന്‍കൂര്‍ അനുമതിവേണംബാലാവകാശകമ്മിഷന്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം നിര്‍ദേശിക്കുന്നത്.

വിദ്യാഭ്യാസ അവകാശനിയമങ്ങള്‍ ലംഘിക്കുന്ന രീതിയില്‍ നിര്‍ബന്ധപൂര്‍വം കുട്ടികളെ ജാഥകളില്‍ പങ്കെടുപ്പിക്കാന്‍ പാടില്ല. സ്‌കൂള്‍ പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 9.30മുതല്‍ 4.30 വരെയും അവധിദിവസങ്ങളില്‍ 10 മണിമുതല്‍ മൂന്നുവരെയും ഘോഷയാത്രയില്‍നിന്ന് വിദ്യാര്‍ഥികളെ ഒഴിവാക്കണം. ജാഥയ്ക്കിടയില്‍ നല്കുന്ന പാനീയം ഗുണമേന്‍മയുള്ളതാണെന്ന് ഉറപ്പുവരുത്തണം. കുട്ടികളുടെ സുരക്ഷ സംഘാടകര്‍ ഉറപ്പുവരുത്തണം. അടിയന്തര സന്ദര്‍ഭങ്ങളെ നേരിടാന്‍ ആംബുലന്‍സ് സജ്ജമാക്കിയിരിക്കണം. ജില്ലാകളക്ടറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയോ പോലീസ് സൂപ്രണ്ടിന്റെയോ അനുമതി ലഭിക്കാതെ ഘോഷയാത്രകള്‍ പാടില്ല. പൊതുനിരത്തിലെ സഞ്ചാരസ്വാതന്ത്ര്യം ഹനിയ്ക്കരുതെന്ന ഹൈക്കോടതി നിര്‍ദേശം പാലിക്കണം.

ഘോഷയാത്രയില്‍ കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യവ്യക്തി നല്കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. 14 വയസ്സിന് താഴെയുളളവരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കുകയും മണിക്കൂറുകളോളം ചായംപൂശിയും മറ്റും വാഹനത്തിരക്കേറിയ നഗരത്തിലൂടെ നടത്തിക്കുകയുംചെയ്യുന്നത് പോലീസ് നോക്കിനില്ക്കുന്നുവെന്നായിരുന്നു പരാതി. സാംസ്‌കാരികവും മതപരവുമായ ചടങ്ങുകളില്‍ കുട്ടികളുടെ പങ്കാളിത്താവകാശം ഉറപ്പുവരുത്തണമെന്ന നിര്‍ദേശം പരിഗണിച്ചാണ് പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers