UID അല്ലെങ്കില്‍ EID ഇതുവരെ എന്റര്‍ചെയ്യാത്ത കുട്ടികളുടെ EID/UID എത്രയും വേഗം സൈറ്റില്‍ ചേര്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടല്ലോ. ഒക്ടോബര്‍ 15 വരെയാണ് ഇതിന് സമയം തന്നിരിക്കുന്നത് (Circular). UID / EID എഡിറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് വേണമെന്ന് ധാരാളം പേര്‍ ആവശ്യപ്പെടുകയുണ്ടായി. സമ്പൂര്‍ണ്ണയില്‍ കുട്ടികളുടെ വിവരങ്ങള്‍ ഏറ്റവും കൃത്യമായി എന്റര്‍ ചെയ്യാന്‍ ഇതിനുമുമ്പ് പലതവണ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ ഇനിയും സമ്പൂര്‍ണ്ണ അപ്‌ഡേറ്റ് ചെയ്യാത്ത ധാരാളം സ്കൂളുകള്‍ ഉണ്ട്. സമ്പൂര്‍ണ്ണ അപ്ഡേറ്റ് ചെയ്യാത്തവര്‍ക്കും UID സൈറ്റില്‍ വിവരങ്ങള്‍ ചേര്‍ക്കാവുന്നതാണ്. എങ്ങനെയാണ് UID/EID നമ്പറുകള്‍ ചേര്‍ക്കേണ്ടതെന്ന് താഴെ വിശദീകരിച്ചിരിക്കുന്നു.
http://103.251.43.113/sixthworkday15/ എന്നതാണ് വെബ്സൈറ്റ് വിലാസം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തോ മുകളില്‍ കൊടുത്തിരിക്കുന്ന 6th Working Day 2015 / Edit EID or UID എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തോ വെബ്സൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്.വെബ്സൈറ്റിന്റെ ഹോം പേജില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ താഴെക്കാണാം.
പേജിന്റെ ഇടതുവശത്തായിട്ടാണ് മെനുബാര്‍ ക്രമീകരിച്ചിരിക്കുന്നത്. മെനുബാര്‍ താഴെകാണാം.
1. ഇതിനു മുമ്പ് നല്‍കിയ ആറാം പ്രവര്‍ത്തിദിവസത്തെ റിപ്പോര്‍ട്ട് കാണാന്‍
എന്ന ഐക്കണിലാണ് ക്ലിക്ക് ചെയ്യേണ്ടത്.
ആറാം പ്രവര്‍ത്തി ദിവസത്തെ റിപ്പോര്‍ട്ട് താഴെ കാണാം. ഈ പേജില്‍ തിരുത്തല്‍ സാധ്യമല്ല.
2. ഇപ്പോള്‍ നിലവിലുള്ള സമ്പൂര്‍ണ്ണയിലെ ക്ലാസുകള്‍ / ഡിവിഷനുകള്‍ UID സൈറ്റിലേക്ക് കൊണ്ടു വരാന്‍
എന്ന ഇടതു വശത്തെ മെനുവിലാണ് ക്ലിക്ക് ചെയ്യേണ്ടത്. ഈ ഐക്കണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Click Here to Sync Class and Division എന്ന ലിങ്ക് കാണാം, അതില്‍ ക്ലിക്ക് ചെയ്ത് Synchronise ചെയ്യുക.
3.അതേ പോലെ കുട്ടികളുടെ സമ്പൂര്‍ണ്ണയിലെ കുട്ടികളുടെ വിവരങ്ങള്‍ UID സൈറ്റിലേക്ക് കൊണ്ടുവരാന്‍
എന്ന ഐക്കണിലും ക്ലിക്ക് ചെയ്യാവുന്നതാണ്.
ഈ ഐക്കണുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന പേജിലെ താഴെക്കാണുന്ന ബട്ടണിലാണ് ക്ലിക്ക് ചെയ്യേണ്ടത്.
4.നമുക്ക് കുട്ടികളുടെ UID/EID നമ്പര്‍ അറിയാമെങ്കില്‍ ആ നമ്പര്‍ ടൈപ്പ് ചെയ്ത് കണ്ടു പിടിക്കാവുന്നതാണ്. അതിന് സഹായിക്കുന്ന മെനുവാണ് താഴെ കാണിച്ചിരിക്കുന്നത്. ഇതില്‍ ക്ലിക്ക് ചെയ്ത് കുട്ടികളുടെ EID/UID ടൈപ്പ് ചെയ്ത് നല്‍കാവുന്നതാണ്.
5.EID യോ UID യോ ഇല്ലാത്ത കുട്ടികളുടെ പേരുകള്‍ കണ്ടെത്താന്‍
ഇതില്‍ ക്ലിക്ക് ചെയ്താല്‍ EID യോ UID യോ ഇല്ലാത്ത കുട്ടികളുടെ പേരുകള്‍ കണ്ടെത്താനും അവ ചേര്‍ക്കാനും സാധിക്കും. EID യോ UID യോ ഇല്ലാത്ത കുട്ടികളുടെ പേരുകള്‍ വരുന്ന പേജ് താഴെ കൊടുത്തിരിക്കുന്നു. വലതു വശത്ത് കാണുന്ന ബോക്സിലാണ് EID യോ UID ചേര്‍ക്കേണ്ടത്.
എങ്ങനെയാണ് നമ്പറുകള്‍ ടൈപ്പ് ചെയ്ത് ചേര്‍ക്കേണ്ടത് എന്ന് താഴെ തന്നിരിക്കുന്നത് ശ്രദ്ധിക്കുക.
6. ഇപ്പോള്‍ EID ഉള്ള കുട്ടികളുടെ EID മാറ്റി UID ടൈപ്പ് ചെയ്യാന്‍ എന്തു ചെയ്യണം.
എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ വരുന്ന പേജില്‍ ക്ലാസും ഡിവിഷനും സെലക്ട് ചെയ്യുമ്പോള്‍ EID മാത്രമുള്ള കുട്ടികളുടെ പേര് കാണാം. ആ ലിസ്റ്റിന്റെ വലതു വശത്തുള്ള Remove ബട്ടണ്‍ ക്ലിക്ക് ചെയ്ത് EID ലിസ്റ്റില്‍ നിന്നും Remove ചെയ്യാം. അതിനു ശേഷം UID നമ്പര്‍ ചേര്‍ക്കാന്‍ വേണ്ടി മുകളില്‍ സൂചിപ്പിച്ച സ്റ്റെപ്പ് 5 ചെയ്യുക.
EID റിമൂവ് ചെയ്യാനുള്ള പേജ് താഴെ തന്നിരിക്കുന്നു.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....