important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Online Leave Management System

നമ്മളൊക്കെ ലീവ് എടുക്കാറുള്ളവരാണല്ലോ. എന്തെല്ലാം നൂലാമാലകളാണ് ലീവെടുടുക്കാനുള്ളത്. ലീവ് പേപ്പറില്‍ എഴുതണം, അവ ഓഫീസില്‍ കൃത്യസമയത്ത് എത്തിക്കണം, അങ്ങനെയങ്ങനെ....... ഒരു കാഷ്വല്‍ ലീവ് എടുക്കണമെങ്കില്‍ എത്ര പേരുടെ ഇരുണ്ട മുഖം കാണണം. ലീവ് അപേക്ഷയുമായി ചില ഹെഡ്‌മാസ്റ്റര്‍മാരുടെ മുന്നിലെത്തുമ്പോള്‍ ആദ്യം ലീവുണ്ടായി പിന്നീട് ഭൂമിയുണ്ടായി എന്ന ഭാവമാണ് പലര്‍ക്കും. ഇതിനെല്ലാമുള്ള പരിഹാരം ഇപ്പോള്‍ സ്പാര്‍ക്ക് നല്‍കുകയാണ്. സ്പാര്‍ക്കിന് നന്ദി.......
സ്പാര്‍ക്കില്‍ ലോഗിന്‍ ചെയ്യാതെ തന്നെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്നുകൊണ്ട് Leave Application തങ്ങളുടെ ഓഫീസിലേക്ക് അയയ്ക്കാവുന്നതാണ്. ഇങ്ങനെ നല്‍കുന്ന Leave Appication സ്പാര്‍ക്ക് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യപ്പെടുന്നതുമാണ്.
ഇതിന് നമ്മുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടായിരിക്കണം. ഇവിടെ കൊടുത്തിരിക്കുന്ന ചിത്രം ശ്രദ്ധിക്കുക. ഈ പേജിന്റെ ഏറ്റവും താഴെയായി Online Leave Management System എന്ന ഓപ്ഷന്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. ഇതില്‍ ക്ലിക്ക് ചെയ്യുകയാണ് വേണ്ടത്.
തുടര്‍ന്ന് ലഭിക്കുന്ന പേജ് ഇവിടെ കാണാം. ചിത്രത്തില്‍ കാണുന്നതുപോലെ രണ്ട് ബോക്സുകള്‍ കാണാം. അതായത് സ്പാര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്ത് PEN കിട്ടിയിരിക്കുന്ന ജീവനക്കാര്‍ക്ക് PEN, Mobile Number എന്നിവ ഉപയോഗിച്ച് Go ബട്ടണ്‍ ക്ലിക്ക് ചെയ്യാവുന്നതാണ്.ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടത് സ്പാര്‍ക്കിലെ Contact Details പേജില്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പറാണ് നല്‍കേണ്ടത്. സ്പാര്‍ക്കിലെ Contact Details പേജില്‍ തെറ്റായ മൊബൈല്‍ നമ്പറാണ് ഉള്ളതെങ്കില്‍ അത് ശരിയായി നല്‍കിയതിനു ശേഷം മാത്രമേ Online Leave Management System ഉപയോഗപ്പെടുത്താന്‍ കഴയൂ. കാരണം  Leave Application Forward ചെയ്യുന്ന സമയത്ത് ജനറേറ്റ് ചെയ്യപ്പെടുന്ന OTP(One Time Password) പ്രസ്തുത മൊബൈല്‍ നമ്പറിലേക്കായിരിക്കും വരിക. അതുകൊ​ണ്ട് മൊബൈല്‍ ഫോണ്‍ കൈവശമുണ്ടായിരിക്കണം. 
PEN, Mobile Number എന്നിവ ഉപയോഗിച്ച് Go ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജ് ഇവിടെ കാണാം. 
എന്നിങ്ങനെയുള്ള നാല് ഓപ്ഷനുകള്‍ ഇതില്‍കാണാം. പുതിയ ലീവിന് അപേക്ഷ നല്‍കാനാണെങ്കില്‍ ആദ്യത്തേതില്‍ ക്ലിക്ക് ചെയ്യാവുന്നതാണ്.
ആദ്യത്തെ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജ് ഇവിടെ നല്‍കിയിരിക്കുന്നു.ചിത്രത്തില്‍ കാണുന്നതുപോലെ ജീവനക്കാരന്റെ പേരും മറ്റ് പ്രധാന സര്‍വ്വീസ് വിവരങ്ങളും ഓട്ടോമാറ്റിക്കായി വന്നിരിക്കുന്നതു കാണാം. Address During the leave എന്നുള്ള കോളത്തില്‍ ലീവ് സമയത്തെ മേല്‍വിലാസം നല്‍കാനുണ്ടെങ്കില്‍ മാത്രം ഇവിടെ നല്‍കുക. ഇല്ലെങ്കില്‍ ഒന്നും ടൈപ്പ് ചെയ്യേണ്ടതില്ല. House rent allowance, conveyance allowance or other compensatory allowance കള്‍ ഇവിടെ വന്നിരിക്കുന്നതു കാണാം. മങ്ങിയ കോളങ്ങളിലൊന്നും നമുക്ക് മാറ്റം വരുത്താന്‍ സാധിക്കുന്നതല്ല. ഏറ്റവും പ്രധാനപ്പെട്ടതാണ്  Nature of Leave . ഏതു തരത്തിലുള്ള ലീവിനാണ് നാം അപേക്ഷിക്കുന്നത് എന്നാണ് ഇവിടെ നല്‍കേണ്ടത്. ലീവ് അപേക്ഷിക്കുന്ന കാലഘട്ടവും ലീവിനുള്ള കാരണവും താഴെയുള്ള കോളങ്ങളില്‍ നല്‍കണം. Sunday, holiday if any proposed to be suffixed Prefix ഉള്ള തരം ലീവാണെങ്കില്‍ അവ വ്യക്തമായി രേഖപ്പെടുത്തണം. 

I undertake to refund the difference between the leave salary drawn during commutted leave and that admissible during half pay leave which would not have been admissible in the event of my retirement from service at the end of or during the course of leave

I undertake to refund the leave salary drawn during 'leave not due' which would not have been admissible had rule 85, Part I, not been applied in the event of my voluntary retirement or resignation from service at any time until I earn half pay leave not less than the amount of leave not due availed of by me എന്നീ ബോക്സുകള്‍ ടിക്ക് മാര്‍ക്ക് നല്‍കുക.
പേജിന്റെ ഏറ്റവും താഴെയായി Reporting Officer details,  Leave approving authority എന്നിവ നിര്‍ബന്ധമായും സെലക്ട് ചെയ്തിരിക്കണം. Designation, Name എന്നിവയാണ് ഇവിടെ സെലക്ട് ചെയ്യേണ്ടത്. ഇവ രണ്ടും സെലക്ട് ചെയ്തില്ലെങ്കില്‍ അപേക്ഷ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുന്നതല്ല, ചിത്രത്തിന്റെ ഏറ്റവും താഴെയായി Verify ബട്ടണ്‍ കാണാം. ഈ ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ OTP നിങ്ങളുടെ ഫോണിലേക്ക് വരുന്നതാണ്. അത് ടൈപ്പ് ചെയ്തതിനുശേഷം Submit Leave ബട്ടണ്‍ ക്ലിക്ക്ചെയ്ത് ലീവ് ഫോര്‍വേഡ് ചെയ്യാവുന്നതാണ്. Leave Sanctionign Authority നിങ്ങളുടെ ലീവ് അപ്രൂവ് ചെയ്തെങ്കില്‍ മാത്രമേ ക്രെഡിറ്റില്‍ ലീവ് കയറുകയുള്ളൂ എന്ന കാര്യം  പ്രത്യേകം ശ്രദ്ധിക്കുക.

ഓണ്‍ലൈനായി അപേക്ഷിച്ചിട്ടുള്ള ലീവ്; DDO/Leave Sanctioning Authority എങ്ങനെയാണ് അപ്രൂവ് ചെയ്യേണ്ടത്.


ഇവിടെ തന്നിരിക്കുന്ന സ്ക്രീന്‍ഷോട്ട് നോക്കുക. DDO/Leave Sanctioning Authority ലോഗിന്‍ പേജാണ് ഇത്. Main Menu -> Service Details -> Leave -> Leave Approval എന്ന ക്രമത്തില്‍ ഓപ്പണ്‍ ചെയ്യുക.
  Leave Approval പേജിന്റെ ഇടതു വശത്തായി അപ്രൂവ് ചെയ്യാനുള്ള ലീവ് കാണാം. Select ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ഓണ്‍ലൈനായി അപേക്ഷിച്ചിട്ടുള്ള ലീവിന്റെ വിശദ വിവരങ്ങള്‍ കാണാവുന്നതാണ്. ഈ പേജില്‍ Remarks കോളം പൂരിപ്പിച്ച ശേഷം Approve ബട്ടണ്‍ ക്ലിക്ക് ചെയ്ത് ലീവ് ഓApprove ;ചെയ്യാവുന്നതാണ്. Approve ചെയ്തു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ലീവ് Application തന്നയാളുടെ മൊബൈലില്‍ Your Leave Application has been Approved എന്ന മെസ്സേജ് വരുന്നതാണ്. അതോടൊപ്പം Leave History അപ്‌ഡേറ്റ് ആകുന്നതാണ്.

1 comment:

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers