KSEB Home Page Quick Pay Pageകേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് പൊതുജനങ്ങള്‍ക്കായി Online Bill Payment സംവിധാനം ഏര്‍പ്പെടുത്തിയത് ഈയിടെയാണ്. ഏറെ ഉപകാരപ്രദമായ ഒരു സംവിധാനമായി ഇതിനെ കരുതാം. ഓഫീസിനു മുമ്പില്‍ ക്യൂ നില്‍ക്കാതെതന്നെ വൈദ്യുതിബില്ല് അടയ്ക്കാമെന്നുള്ളത് വലിയകാര്യമല്ലേ ? വൈദ്യുതി ബില്ല് അടയ്ക്കാനുള്ള സമയം രാവിലെ മുതല്‍ വൈകുന്നേരം വരെയായി മാറ്റിയപ്പോള്‍ നാം ഏറെ സന്തോഷിച്ചിരുന്നു. ഇപ്പോഴിതാ Online Bill Payment സംവിധാനവും.
താഴെ കാണുന്നതാണ് Bill Payment Page. ഈ പേജില്‍ ഈ മാസത്തെ നമ്മുടെ ബില്‍ തുക കാണാവുന്നതാണ്.
പേജിന്റെ താഴെകാണുന്ന ബാങ്ക് സെലക്ട് ചെയ്ത ശേഷം Pay Now ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗപ്പെടുത്തിക്കൊണ്ട് നമ്മുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ബില്‍ തുക കുറവ് ചെയ്യുന്നതും KSEB അക്കൗണ്ടില്‍ ചേര്‍ക്കുന്നതുമാണ്. നെറ്റ് ബാങ്കിങ് സൗകര്യം ഉണ്ടായിരിക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ....
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....