important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Pay Revision in SPARK

Fixation Statement 2016

Income Tax Statement 2015-16 | Form16

Revision of Pay and Allowances - Orders GO(P) No.07/2016/Fin Dated 20/01/2016

Revision of Pension and related Benefits - Orders - GO(P) No.09/2016/Fin Dated 20/01/2016

Pay Fix ചെയ്യുന്ന സമയത്ത് പല DDO മാരുടേയും അനുഭവങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. പല ഓഫീസുകളിലും ഇത്തരം പ്രയാസങ്ങള്‍‍ ഉണ്ടായതായി അറിയാന്‍ കഴിഞ്ഞു. അല്പം ശ്രദ്ധിച്ചാല്‍ അവയുടെ പരിഹാരം നമുക്കു തന്നെ കണ്ടെത്താവുന്നതേയുള്ളൂ. താഴെ തന്നിരിക്കുന്ന സൂചനകള്‍ മാന്യവായനക്കാരെ സഹായിക്കുമെന്ന് കരുതുന്നു













01-07-2014 മുതലുള്ള എന്‍ട്രി സര്‍വ്വിസ് ഹിസറ്ററിയില്‍ ഇല്ലെങ്കിലും പേരു കാണിക്കില്ല









Pay Fixation പേജില്‍ Confirm Details എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Error in service history. Please correct Service History through Service matters -> Personal details option and try again. എന്ന മെസ്സേജ് വരുന്നു എന്തായിരിക്കും കാരണം ?
ഇങ്ങനെ വരുന്നതിനു കാരണം Service History കൃത്യമല്ലാത്തതു കൊണ്ടായിരിക്കും. എയിഡഡ് സ്ഥാപനങ്ങളേക്കാള്‍ ഗവണ്ടമെന്റ് സ്ഥാപനങ്ങള്‍ക്കാണ് ഇങ്ങനെയുള്ള എറര്‍ വരുന്നത്. 01-07-2014 മുതലുള്ള Service History പരിശോധിക്കുക. 01-07-2014 മുതലുള്ള Service History യിലെ From Date/ to date എന്നിവ പരിശോധിക്കുക. Present Salary Details ലെ Last Pay Change date തുടങ്ങിയവയും പരിശോധിക്കക.  01-07-2014 മുതലുള്ള സര്‍വ്വീസിനിടയ്ക്ക് സര്‍വ്വീസ് ബ്രേക്ക് വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുക. ഇതിനു മുമ്പ് Increment നല്‍കിയപ്പോള്‍ സ്പാര്‍ക്കിലുടെ Increment നല്‍കുന്നതിനു പകരം മാനുവലായി ഇന്‍ക്രിമെന്റ് നല്‍കിയപ്പോഴുണ്ടായ തെറ്റായിരിക്കാം സര്‍വ്വിസ് ഹിസ്റ്ററിയില്‍ വന്നിരിക്കുന്നത്. സര്‍വ്വീസ് ഹിസ്റ്ററി അപ്ഡേറ്റ് ചെയ്തതിനു ശേഷം Pay Fixation ചെയതാല്‍ ശരിയായി വരുന്നതു കാണാം.



ഇത്തരം കാര്യം ഓര്‍മ്മയില്‍ വെയ്ക്കുക. എങ്ങനെയാണ് പുതിയ Pay Fix ചെയ്യുന്നത് എന്ന് താഴെ കൊടുത്തിരിക്കുന്നു.

സംസ്ഥാന ഗവണ്‍മെന്റ് ജീവനക്കാരുടെ Pay Fixation നടത്തുന്നതിനായി സ്പാര്‍ക്കില്‍ ഇപ്പോള്‍ ഇട്ടിരിക്കുന്ന പുതിയ മൊഡ്യൂള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. പ്രസ്തുത മൊഡ്യൂള്‍ ഉപയോഗിച്ചുകൊണ്ട് പുതിയ പേ ഫിക്സ് ചെയ്യാവുന്നതാണ്. എങ്ങനെയാണ് സ്പാര്‍ക്കിലുടെ പേ ഫിക്സ് ചെയ്യുന്നത് എന്ന് താഴെ തന്നിരിക്കുന്ന വീഡിയോയില്‍ വ്യക്തമാക്കുന്നു. Update ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മാത്രമാണ് പുതിയ ബേസിക് പേ സ്പാര്‍ക്ക് ഡാറ്റാ ബേസില്‍ അപ്‌ഡേറ്റ് ചെയ്യപ്പെടുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
User Guide from Spark Site


എന്നാല്‍ ഇത് പേ ഫിക്സ് ചെയ്യാന്‍ മാത്രമുള്ള ഒരു മൊഡ്യൂള്‍ ആണെന്ന് പ്രത്യേകം ശ്രദ്ധിക്കുക. ഈ മൊഡ്യൂള്‍ പ്രകാരം ഫിക്സ് ചെയ്ത ശമ്പളം ശരിയാണെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം അതാത് DDO യില്‍ നിക്ഷിപ്തമാണെന്ന് അറിയാമല്ലോ. This facility is only a tool for computation and it's output is not an authorised one. The DDO concerned may verify the correctness before accepting. ഫിക്സ് ചെയ്ത Basic Pay ; Pay Fixation Editing വഴി തിരുത്താവുന്നതാണ്. (Salary Matters -> Pay Fixation 2014 -Pay Fixation Editing)
Pay Fixation മൊഡ്യൂള്‍ ഉപയോഗിച്ച് ഫിക്സ് ചെയ്ത Pay തെറ്റായിട്ടാണ് വരുന്നതെങ്കില്‍ മാനുവലായി Pay Fix ചെയ്ത ശേഷം Pay Revision Editing വഴി Basic Pay തിരുത്താവുന്നതാണ്.
എയിഡഡ് സ്കുളുകള്‍ക്ക് Pay Revision Editing എന്ന മെനു ലഭ്യമല്ല. അതായത് എയിഡഡ് സ്കൂളുകള്‍ക്ക് Basic Pay തിരുത്തണമെങ്കില്‍ AEO/DEO ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

5 comments:

  1. Thank you.... very much Sir....

    ReplyDelete
  2. റിട്ടയേർഡ്‌ ജീവനകാരെ spark വഴി റിട്ടയർ ചെയിച്ചു . പക്ക്ഷേ അവരുടെ അറീർ എങ്ങനെ എടുക്കും

    ReplyDelete
    Replies
    1. Pay Fixation അരിയര്‍ അടുത്തവര്‍ഷം മുതല്‍ 4 ഗഡുക്കളായാണല്ലോ ലഭിക്കുന്നത്. റിട്ടയേര്‍ ആയ ജീവനക്കാര്‍ക്കും പ്രസ്തുത സമയത്ത് മാത്രമേ Pay Fixation അരിയര്‍ പ്രോസസ് ചെയ്യാന്‍ കഴിയൂ. Pay Fixation അരിയര്‍ പ്രോസസ് ചെയ്യാനുള്ള മെനു ഇതുവരെ സ്പാര്‍ക്കില്‍ എനേബിള്‍ ചെയ്തിട്ടില്ല എന്നറിയാമല്ലോ. റിട്ടയേര്‍ഡ് ജീവനക്കാര്‍ക്കും സ്പാര്‍ക്കിലുടെ തന്നെ Pay Fixation അരിയര്‍ പ്രോസസ് ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം. ഇല്ലെങ്കില്‍ മാനുവലായി എഴുതുകയേ മാര്‍ഗ്ഗമുള്ളൂ.

      Delete
    2. പുതിയ സ്കേലിൽ സാലറി Process ചെയ്യാൻ ശ്രമിച്ചപോൾ എന്ത് കൊണ്ടാണ് SIgned data is empty for PEN 1234 എന്ന് കാണികുന്നത്
      AN: എയിഡഡ് സ്കൂളുകള്‍ക്കാണ് ഇങ്ങനെയുള്ള മെസ്സേജ് വന്നുകൊണ്ടിരിക്കുന്നത്. ഇത് പരിഹരിക്കാന്‍ DDO ലോഗിനില്‍ ആണ് സാധിക്കുന്നത്. അതായത് LP UP സ്കൂളുകളാണെങ്കില്‍ AEO ഓഫീസ് വഴിയും HS വിഭാഗങ്ങള്‍ DEO ഓഫീസ് വഴിയും ഈ പ്രശ്നം പരിഹരിക്കാം. AEO DEO ഓഫീസുകള്‍ക്ക് നല്‍കിയിട്ടുള്ള ലോഗിന്‍ വഴി ഓഥന്റിക്കേഷന്‍ ക്ലിയര്‍ ചെയ്യുകയാണ് വേണ്ടത്

      Delete

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers