സ്പാര്‍ക്കില്‍ മിക്കവാറും ജീവനക്കാരുടെ ETSB Account Number വന്നിട്ടുണ്ടായിരിക്കും. സോഫ്റ്റ്‍വെയര്‍ തന്നെ ETSB Account Number ചേര്‍ത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് Salary matters→Changes in the month→Present salary and click Go button.
ഇതുവരെ ETSB Account ചേർത്തിട്ടില്ലെങ്കില്‍ എന്തൊക്കെ ചെയ്യണമെന്നു നോക്കാം.
സ്പാര്‍ക്കില്‍ ലോഗിന്‍ ചെയ്ത ശേഷം Salary matters→Changes in the month→Present salary and click Go button എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ബാങ്ക് അക്കൗണ്ട് നമ്പറിന്റെ വലതു വശത്തായി Get e TSB from Treasury എന്ന ബട്ടണ്‍ കാണാം. ഈ ബട്ടണില്‍ ക്ലിക്ക് ചെയ്ത് ETSB അക്കൗണ്ട് നമ്പര്‍ Add ചെയ്യാം. തുടര്‍ന്ന് താഴെയുള്ള Confirm ബട്ടണ്‍ ക്ലിക്ക് ചെയ്ത് സേവ് ചെയ്യുക