important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/
Showing posts with label UID. Show all posts
Showing posts with label UID. Show all posts

UID Updation for Staff Fixation 2013

2013-14 വര്‍ഷത്തെ സ്ററാഫ് ഫിക്സേഷന്‍ UID അപ്ഡേഷന്‍ അടിസ്ഥാനമാക്കിയാണല്ലോ. ഇതു സംബന്ധിച്ച് ഇക്കഴിഞ്ഞ ദിവസം ഇറങ്ങിയ സര്‍ക്കുലര്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. 2013 ജൂണ്‍ 20 നകം സ്കൂള്‍ തലത്തില്‍ എല്ലാ ക്ലാസ്സുകളിലേയും കുട്ടികളുടെ വിശദ വിവരങ്ങള്‍ UID സൈറ്റില്‍ അപ് ഡേറ്റ് ചെയ്യേണ്ടതാണ്.
അപ്ഡേഷന്‍ നടത്തുമ്പോള്‍ താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുമല്ലോ
Q:ഒരിക്കല്‍ എന്റര്‍ ചെയ്ത കുട്ടിയെ വീണ്ടും എടുത്ത് എഡിറ്റ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ Data Updated Successfully എന്ന മെസ്സേജ് വരുന്നുണ്ടെങ്കിലും അപ്ഡേഷന്‍ നടക്കുന്നില്ല.
An: Verification പേജ് എടുത്ത് സേവ് ആകാത്ത ഡാറ്റ ചേര്‍ത്ത് അപ്ഡേറ്റ് ചെയ്യുക.എന്നിട്ടും UID EID നമ്പറുകള്‍ അപ്ഡേറ്റ് ആകുന്നില്ലെങ്കില്‍ പ്രസ്തുത കുട്ടിയെ Delete ചെയ്ത ശേഷം വീണ്ടും എന്റര്‍ ചെയ്താല്‍ ശരിയായ രീതിയില്‍ അപ്ഡേഷന്‍ നടക്കുന്നതാണ്.
Q: Verification Page ല്‍ ടിക്ക് മാര്‍ക്ക് കൊടുത്ത് Submit ചെയ്തെങ്കിലും Verified ചെയ്തതായി കാണുന്നില്ല.
An: Submit ചെയ്ത ശേഷം വരുന്ന I here by declare that the details furnished above are correct and I bear the responsibility of the genuiness of the data provided. എന്നു തുടങ്ങുന്നതില്‍ ടിക്ക് മാര്‍ക്ക് കൊടുത്ത് Confirm ചെയ്യാത്തതു കൊണ്ടാണ് ഇങ്ങനെ വരുന്നത്.

1.  ഇവിടെ ക്ലിക്ക് ചെയ്തോ മുകളില്‍ കാണുന്ന Students UID 2013 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തോ UID സൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്.
2 2013-14 വര്‍ഷം 6th working day-യില്‍ സ്കൂളില്‍ ഇല്ലാത്ത കുട്ടികളെ Edit/Delete മെനുവില്‍ ക്ലിക്ക് ചെയ്ത് Delete ചെയ്യേണ്ടതാണ്.
3. Edit/Delete മെനുവില്‍ ക്ലിക്ക് ചെയ്ത് ഡിവിഷന്‍ മാറ്റേണ്ട കുട്ടിയുടെ ശരിയായ ഡിവിഷന്‍ ഉള്‍പ്പെടുത്തി update ചെയ്യുക.
4. പുതുതായി ഉള്‍പ്പെടുത്തേണ്ട ഡിവിഷന്‍ കാണുന്നില്ലെങ്കില്‍ - അതായത് ഈ വര്‍ഷം പ്രസ്തുത ക്ലാസില്‍ ഡിവിഷന്‍ കൂടുതലാണെങ്കില്‍ - Basic Details -ല്‍ ആ ക്ലാസിലെ ഡിവിഷന്റെ കൃത്യമായ എണ്ണം നല്‍കുക - Strength details-ല്‍ പ്രസ്തുത ഡിവിഷനിലേയ്ക്കുള്ള ആകെ കുട്ടികളുടെ എണ്ണം നല്‍കുക. തുടര്‍ന്ന് നിലവിലുണ്ടായിരുന്ന ഡിവിഷനിലെ കുട്ടികളുടെ ഡിവിഷന്‍ മാറ്റി പുതിയ ഡിവിഷനിലേയ്ക്ക് ചേര്‍ക്കേണ്ടതെങ്കില്‍ Edit/Delete മെനുവിലൂടെ ശരിയായ ഡിവിഷന്‍ തന്നെ തിരഞ്ഞെടുക്കുക. അല്ലെങ്കില്‍ പുതുതായി ഡാറ്റാ എന്‍ട്രി നടത്തണം.
5. ഒരു ക്ലാസില്‍ ഈ വര്‍ഷം ഡിവിഷന്‍ കുറഞ്ഞാല്‍ –> Strength details menu-വില്‍ പോയി Student strength '0' (പൂജ്യം) ആക്കുക. പിന്നീട് Basic details menu-വില്‍ പോയി division ന്റെ എണ്ണം കൃത്യമായി നല്‍കി save ചെയ്യുക.

6. കഴിഞ്ഞ വര്‍ഷം എന്റര്‍ ചെയ്ത കുട്ടികളുടെ ഡാറ്റ സൈറ്റില്‍ ലഭ്യമാണ്. ഇതില്‍ ആവശ്യമായ എഡിറ്റിങ്ങുകള്‍ ആവശ്യമെങ്കില്‍ വരുത്തേണ്ടതാണ്.
7. ആധാര്‍ നമ്പര്‍ ലഭ്യമായ കുട്ടികളുടെ ആധാര്‍ നമ്പറുകള്‍ സൈറ്റില്‍ എന്റര്‍ ചെയ്തിട്ടുണ്ട്. ആധാര്‍ നമ്പര്‍ സൈറ്റില്‍ ഉള്‍പ്പെടുത്താത്ത കുട്ടികളുടെ നമ്പര്‍ സ്കൂളുകള്‍ക്ക് അറിയാമെങ്കില്‍ നിര്‍ബന്ധമായും അവ UID സൈറ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
8. UID യോ EID യോ ലഭ്യമല്ലെങ്കില്‍ കൂടിയും ആ കുട്ടികളെ സൈറ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
9. അധ്യാപകരുടേയും മറ്റും സ്റ്റാഫ് ഫിക്സേഷന്‍ ഇപ്പോള്‍ നല്‍കുന്ന കുട്ടികളുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തി ആയതിനാല്‍ കൃത്യമായ ഡാറ്റ എന്ട്രി നടത്തേണ്ടതാണ്
10. ആറാം പ്രവര്‍ത്തി ദിനമായ 10-06-2013 ന് സ്കൂളില്‍ ഉണ്ടായിരുന്ന കുട്ടികളുടെ എണ്ണമാണ് ഇപ്പോള്‍ UID സൈറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്.
11. കഴിഞ്ഞ വര്‍ഷം ഉപയോഗിച്ച അതേ യൂസര്‍ നെയിമും പാസ് വേഡുമാണ് ഇപ്പോഴും ഉപയോഗിക്കേണ്ടത്. പാസ് വേഡ് മറന്നു പോയിട്ടുണ്ടെങ്കില്‍ Forgot Password എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് SMS മുഖേന പാസ് വേഡ് സമ്പാദിക്കാവുന്നതാണ്. മുമ്പ് നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പറിലേക്കായിരിക്കും SMS വരിക.
12.  ക്ലാസ്സിലെ ഡിവിഷന്‍ എഡിറ്റ് ചെയ്യാന്‍ Basic Details എന്ന മെനുവാണ് ക്ലിക്ക് ചെയ്യേണ്ടത്.
13. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും ഓരോ ക്ലാസ്സിലേയും കുട്ടികളുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടെങ്കില്‍ Strength Details എന്ന മെനുവില്‍ ക്ലിക്ക് ചെയ്ത് എഡിറ്റ് ചെയ്യേണ്ടതാണ്.
14. Strength Details എന്ന പേജില്‍ കൊടുത്ത എണ്ണത്തിനനുസരിച്ചുള്ള കോളങ്ങള്‍ Data Entry എന്ന പേജില്‍ കാണാവുന്നതാണ്. പുതിയതായി കുട്ടികളെ ചേര്‍ക്കേണ്ടത് ഈ പേജിലാണ്.
15. കഴിഞ്ഞ വര്‍ഷത്തെ കുട്ടികളില്‍ ടി സി വാങ്ങി പ്പോയവരെ Delete ചെയ്യാന്‍ Edit/Delete എന്ന പേജ് ഉപയോഗിക്കാം.
16. എല്ലാ കുട്ടികളുടേയും ഡാറ്റ മുഴുവനായും എന്റര്‍ ചെയ്തതിനു ശേഷം ഹെഡ് മാസ്റ്റര്‍മാര്‍ Data Confirmation നടത്തേണ്ടതാണ്.
17. Data Confirmation നടത്തേണ്ടത് Verification എന്ന പേജ് എടുത്തിട്ടാണ്. Verification  മെനുവില്‍ ക്ലിക്ക് ചെയ്ത് Verify എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോഴാണ് കുട്ടികളുടെ ഡാറ്റ കാണാന്‍ കഴിയുക.
 ഓരോ കുട്ടിയുടേയും പേരിനു നേരെയുള്ള Present എന്ന കോളത്തില്‍ ടിക്ക് മാര്‍ക്ക് നല്‍കി ഏറ്റവും താഴെ കാണുന്ന Submit എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഡാറ്റ സേവ് ചെയ്യണം.
Submit ചെയ്ത ശേഷം വരുന്ന I here by declare that the details furnished above are correct and I bear the responsibility of the genuiness of the data provided. എന്നു തുടങ്ങുന്നതില്‍ ടിക്ക് മാര്‍ക്ക് കൊടുത്ത് Confirm Verification ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് വരുന്ന Report ബട്ടണില്‍ ക്ലിക്ക് ചെയ്ത് ക്ലാസ്സ് തല പ്രിന്റ് എടുക്കാം.
 
18.ക്ലാസ്സ് തല ഡാറ്റ Confirmation നടത്തിയതിനു ശേഷം Report മെനുവില്‍ നിന്നും സ്കൂള്‍ തല Confirmation നടത്തി റിപ്പോര്‍ട്ട് പ്രിന്റ് എടുത്ത് 30-06-2013 ന് മുമ്പായി AEO ഓഫീസില്‍ എത്തിക്കേണ്ടതാണ്.

UID Updation




കേരളത്തിലെ വിദ്യാലയങ്ങളിലെ കുട്ടികളുടെ വിശദ വിവരങ്ങള്‍ UID സൈറ്റില്‍ അപ്ഡേറ്റ് ചെയ്ത് റിപ്പോര്‍ട്ടുകള്‍ മെയ് 10 നകം അതാത് aeo ഓഫീസില്‍ എത്തിക്കേണ്ടതാണെന്ന സര്‍ക്കുലര്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. അദ്ധ്യാപക പാക്കേജ് നടപ്പിലാക്കല്‍, വിവിധ സ്കോളര്‍ഷിപ്പുകള്‍, ഗ്രാന്റുകളുടെ വിതരണം, സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം, വിവിധ മേളകളുടെ നടത്തിപ്പ്, സ്കൂളിലെ സ്റ്റാഫ് ഫിക്സേഷന്‍  തുടങ്ങിയവയൊക്കെ ഈ വിദ്യാഭ്യാസ വര്‍ഷം മുതല്‍ UID രജിസ്ട്രേഷന്‍ അടിസ്ഥാനമാക്കി നടപ്പാക്കാന്‍ ആണ് ഡിപ്പാര്‍ട്ടുമെന്റ് ഉദ്ദേശിക്കുന്നത് എന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ഇതിനു മുമ്പ് സ്കൂളുകള്‍ വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ സൈറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ആ ഡാറ്റയെ ആസ്പദമാക്കിയുള്ള അപ്ഡേഷനാണ് ഇപ്പോള്‍ നടത്തേണ്ടത്. അപ്ഡേഷന്‍ നടത്തുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുമല്ലോ.
സ്കൂളുകളില്‍ നിന്ന് UID Report അതാത് AEO ഓഫീസില്‍ സമര്‍പ്പിക്കുന്ന ദിവസത്തെ കുട്ടികളുടെ എണ്ണമാണ് പരിഗണിക്കേണ്ടത്. 2012-13 വര്‍ഷത്തെ ആറാം പ്രവര്‍ത്തി ദിനത്തിലെ എണ്ണമല്ലെന്ന് പുതിയ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
1. ഒരു കുട്ടിക്ക് NPR നമ്പര്‍ മാത്രമേ ലഭിച്ചിട്ടുള്ളൂവെങ്കില്‍ പ്രസ്തുത 12 അക്ക് നമ്പര്‍ UID കോളത്തില്‍ ചേര്‍ക്കാവുന്നതാണ്.
2. ഇതിനു മുമ്പ്  EID ചേര്‍ത്ത് കുട്ടികളുടെ EID നമ്പറിന് സമാനമായി UID Authority അനുവദിച്ചു തന്നിരിക്കുന്ന UID നമ്പറുകള്‍ Edit ബട്ടണ്‍ ക്ലിക്ക് (അല്ലെങ്കില്‍ വെരിഫിക്കേഷന്‍) ചെയ്യുമ്പോള്‍ കാണാവുന്നതാണ്. (വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളുടേയും UID നമ്പറുകള്‍ ഇത്തരത്തില്‍ ലഭ്യമാകണമെന്നില്ല. ശരിയായ UID നമ്പറുകള്‍ അറിയില്ലെങ്കില്‍ EID മാത്രം ചേര്‍ത്താല്‍ മതിയാകും. EID നമ്പര്‍ ചേര്‍ത്ത് കണ്‍ഫേം ചെയ്യുമ്പോള്‍ EID തെറ്റാണ് എന്ന മെസ്സേജ് വരുന്നുണ്ടെങ്കിലോ  '/' എന്ന ചിഹ്നം അടയാളപ്പെടുത്താന്‍ പ്രയാസം അനുഭവപ്പെടുന്നുണ്ടെങ്കിലോ  28 അക്ക നമ്പര്‍ (എന്‍റോള്‍മെന്റ് സ്ലിപ്പില്‍ കാണുന്ന നമ്പറും വര്‍ഷവും സമയവും കൂടിച്ചേര്‍ന്നത്. / , ;  തുടങ്ങിയ ചിഹ്നങ്ങള്‍ ഒഴിവാക്കണം. ഉദാ: 2003/37060/01560 26/11/2012 12:30:45 എന്ന നമ്പര്‍ എന്റര്‍ ചെയ്യേണ്ടത് 2003370600156020121126123045 എന്ന 28 അക്ക നമ്പറായിട്ടാണ്.) എന്റര്‍ ചെയ്യേണ്ടതാണ്.
3. EID യും UID യും ലഭ്യമല്ലെങ്കില്‍ പ്രസ്തുത വിദ്യാര്‍ഥി ആ വിദ്യാലയത്തില്‍ പഠിക്കുന്നത് തന്നെയാണെന്ന് ഹെഡ്മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തി റിപ്പോര്‍ട്ടിനൊപ്പം വെക്കേണ്ടതാണ്.
4. ഇവിടെ ക്ലിക്ക് ചെയ്തോ മുകളില്‍ നല്‍കിയിരിക്കുന്ന STUDENTS UID എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തോ വെബ് സൈറ്റിലേക്ക് പ്രവേശിക്കാം. മുമ്പ് ഉപയോഗിച്ചിരുന്ന പാസ് വേഡ് ആണ് ഇവിടേയും ഉപയോഗിക്കേണ്ടത്. പാസ് വേഡ് മറന്നു പോയിട്ടുണ്ടെങ്കില്‍ Forgot password എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് User Name, Mobile Number എന്നിവ നല്‍കിയാല്‍ നിങ്ങളുടെ മൊബൈലിലേക്ക് പാസ് വേഡ് SMS ആയി വരുന്നതായിരിക്കും. 2012 - 13 വര്‍ഷത്തെ കുട്ടികളുടെ മുഴുവന്‍ വിവരങ്ങളും സെറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രധമാധ്യാപകര്‍ ഉറപ്പു വരുത്തേണ്ടതാണ്.
5. മുമ്പ് നല്‍കിയിരുന്ന വിവരങ്ങള്‍ ഏപ്രില്‍ 30 മുതല്‍ വീണ്ടും പരിശോധിച്ച് ശരിയാണെന്ന് ഉറപ്പു വരുത്തുക.പാസ് വേഡ് നല്‍കി കയറുമ്പോള്‍ ലഭിക്കുന്ന പേജിലെ മെനു ബാറാണ് താഴെ കാണുന്നത്.
6. Data Entry പേജില്‍ ക്ലിക്ക് ചെയ്ത് ക്ലാസ്സ് അടിസ്ഥാനത്തില്‍ കുട്ടികളുടെ വിവരങ്ങള്‍ എഡിറ്റ് ചെയ്യാവുന്നതാണ്. ഓരോ കുട്ടിയുടേയും പേരിന്റെ വലത്തേ അറ്റത്ത് Edit, Delete ബട്ടണുകള്‍ കാണാം. Edit ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആ കുട്ടിയുടെ പേരു വിവരങ്ങള്‍ ഏറ്റവും മുകളിലെ ഡാറ്റാ എന്ട്രി കോളങ്ങള്‍ കാണാം. ഇവിടേ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി Update ചെയ്യേണ്ടതാണ്.
7. Update ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ താഴെ കാണുന്നതു പോലുള്ള ഒരു Message കാണാറുണ്ട്. 

അത് അവഗണിച്ചു കോണ്ട് Go back One Page ബട്ടണ്‍ ക്ലിക്ക് ചെയ്ത് വീണ്ടും Update ക്ലിക്ക് ചെയ്യാല്‍ Updation നടക്കുന്നതായി കാണാം.
8. LP ക്ലാസുകളില്‍ Edit ചെയ്യുമ്പോള്‍ UID/EID യോടൊപ്പം Male, Female, Gender, Medium of Instruction, Relegion, അറബി പഠിക്കുന്നെങ്കില്‍ Yes എന്നിവയും നല്‍കണം. 
9. UP ക്ലാസുകളില്‍ Edit ചെയ്യുമ്പോള്‍ UID/EID യോടൊപ്പം Male, Female, Gender, Medium of Instruction, First Language, First Language Paper ll എന്നിവയും നല്‍കണം.
10. Edit/Delete എന്ന പേജില്‍ ക്ലിക്ക് ചെയ്ത് സ്കുളിലെ മുഴുവന്‍ കുട്ടികളുടെ വിവരങ്ങള്‍ എഡിറ്റ് ചെയ്യാവുന്നതാണ്.
11. Edit/Delete ക്ലിക്ക് ചെയ്യുമ്പോള്‍ വലിയ ക്ലാസ്സ് മുകളിലും തുടര്‍ന്ന് ചെറിയ ക്ലാസ്സുകള്‍ എന്ന ക്രമത്തിലാണ് പേജ് കാണുക. Class എന്ന ഹെഡില്‍ ക്ലിക്ക് ചെയ്ത് Accending Order ലോ Decending Order ലോ കാണാവുന്നതാണ്. എറ്റവും താഴെ കാണുന്ന View All ക്ലിക്ക് ചെയ്ത് സ്കൂളിലെ മുവുവന്‍ കുട്ടികളുടേയും വിവരങ്ങള്‍ കാണാം.
12. സ്കൂളിലെ മുവുവന്‍ കുട്ടികളുടേയും വിവരങ്ങള്‍ എഡിറ്റ് ചെയ്ത് കഴിഞ്ഞാല്‍ ഹെഡ്മാസ്റ്റര്‍ പ്രസ്തുത ഡാറ്റകള്‍ verify ചെയ്ത് Confirm ചെയ്യേണ്ടതാണ്. ഇതിനായി മെനു ബാറിലെ Verification എന്ന പേജിലാണ് ക്ലിക്ക് ചെയ്യേണ്ടത്. Verification Menu വില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Class Select ചെയ്യാനുള്ള Drop Down Menu. Class Select ചെയ്ത് View Button ല്‍ Click ചെയ്യുമ്പോള്‍ ഡിവിഷന്‍ ക്രമത്തില്‍ കുട്ടികളുടെ ഡാറ്റ കാണാം. വരിയുടെ അവസാനം കാണുന്ന Verify ക്ലിക്ക് ചെയ്ത് ഓരോ കുട്ടിയുടെയും മുഴുവന്‍ വിവരങ്ങളും എന്റര്‍ ചെയ്തിട്ടുണ്ടെന്ന് ബോധ്യപ്പെട്ട് ചെക്ക് ബോക്സില്‍ ടിക് മാര്‍ക്ക് നല്‍കി ഹെഡ് മാസ്റ്റര്‍മാര്‍ Confirm ചെയ്യണം.
13. സ്കൂളിനെ സംബന്ധിക്കുന്ന വിവരങ്ങളിലെ (School type, No. of students) മാറ്റങ്ങള്‍ വരുത്തണമെങ്ങില്‍ Basic School Details link ല്‍ ക്ലിക്ക് ചെയ്ത്  save ചെയ്യേണ്ടതാണ്.
14. അതേ പോലെ ഹെഡ് മാസ്റ്ററുടെ പേരോ ഫോണ്‍ നമ്പറോ മാറണമെങ്കില്‍ Settings menu ക്ലിക്ക് ചെയ്ത് മാറ്റങ്ങള്‍ വരുത്തി Change password button ക്ലിക്ക് ചെയ്യ്ണം
15. Strength Details :- ഇതിനോടകം എന്റര്‍ ചെയ്തിട്ടുള്ള division wise കുട്ടികളുടെ എണ്ണത്തില്‍ മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ മാറ്റം വരുത്തി save ചെയ്യേണ്ടതാണ്.
16. അതിനു ശേഷം മെനു ബാറിലെ Reports എന്ന പേജില്‍ ക്ലിക്ക് ചെയ്ത് School wise റിപ്പോര്‍ട്ട്  പ്രിന്റ് എടുത്ത്  AEO ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.

How to Generate EID from Enrolment Number

Enrolment ID (Enrolment Number) is a 28 digit numeric character. The format in which the 28 digit Enrolment ID (Enrolment Number) has to be entered is EA Code - 4 digit, Station Code - 5 digit, Sequence - 5 digit, YYYYMMDD - 8 digit and HH:MM:SS - 6 digit. The total number of all the above digits will be 28.

In the Print Receipt, the Enrolment number is entered as EA Code/Station Code/Sequence Number and Date is entered as (DDMMYYYY)/Time(HHMMSS). An EID will be generated out of the enrolment number. The application combines the enrolment number as a single number without any spaces and this  combined number is called as EID.

The above process is explained clearly with an example:



  1. In the Print Receipt, the enrolment number is entered as EA Code(4)/Station Code(5)/Sequence Number(5) and the Date is  entered as (DDMMYYYY)(8)/Time(HHMMSS)(8).
  2. While generating a EID, the enrolment number and date is combined as single number. All the spaces and slashes will be removed. For the entered enrolment number in the above figure, the EID will be 1234104800261520100802180700.
Note: In EID number, the numbers highlighted with blue colour are changed to YYYYMMDD.
സംശയങ്ങളും പ്രതികരണങ്ങളും കമന്റായി താഴെ പങ്കുവയ്ക്കുമല്ലോ....

Followers